Hero EV Bike: ടെസ്റ്റ് ഡ്രൈവ് തുടങ്ങി മക്കളെ! ഹീറോയുടെ ഇലക്ട്രിക് ബൈക്ക് ഉടനെത്തും?

Hero EV Bike Vida UBX Update: അതിവേ​ഗമാണ് ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി വളരുന്നത്. കാറുകളിൽ മാത്രം ആ മാറ്റം ഒതുങ്ങുന്നില്ല. ഇലക്ട്രിക് ഇരുചക്ര വാഹനവിപണിയും അനുദിനം വികസിക്കുകയാണ്. നിലവിൽ ഇലക്ട്രിക് സ്കൂട്ടറുകളാണ് ഇരുചക്ര ഇ.വി വിപണിയെ ഭരിക്കുന്നത്. ഇലക്ട്രിക് ബൈക്ക് മോഡലുകൾ അധികം വിപണിയിൽ അവതരിപ്പക്കപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ വലിയ വിടവാണ് ഈ സെ​ഗ്മെന്റിലുള്ളത്. അവിടേക്ക് പുതിയൊരു ചുവടുവെപ്പുമായി എത്തുകയാണ് ഹീറോ മോട്ടോ കോർപ്പ്.

Hero EV Bike: ടെസ്റ്റ് ഡ്രൈവ് തുടങ്ങി മക്കളെ! ഹീറോയുടെ ഇലക്ട്രിക് ബൈക്ക് ഉടനെത്തും?

EICMA 2026-ൽ അവതരിപ്പിച്ച വിഡ യുബിഎക്സ് (Vida UBX)

Published: 

14 Nov 2026 | 07:36 PM

അതിവേ​ഗമാണ് ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി വളരുന്നത്. കാറുകളിൽ മാത്രം ആ മാറ്റം ഒതുങ്ങുന്നില്ല. ഇലക്ട്രിക് ഇരുചക്ര വാഹനവിപണിയും അനുദിനം വികസിക്കുകയാണ്. നിലവിൽ ഇലക്ട്രിക് സ്കൂട്ടറുകളാണ് ഇരുചക്ര ഇ.വി വിപണിയെ ഭരിക്കുന്നത്. ഇലക്ട്രിക് ബൈക്ക് മോഡലുകൾ അധികം വിപണിയിൽ അവതരിപ്പക്കപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ വലിയ വിടവാണ് ഈ സെ​ഗ്മെന്റിലുള്ളത്. അവിടേക്ക് പുതിയൊരു ചുവടുവെപ്പുമായി എത്തുകയാണ് ഹീറോ മോട്ടോ കോർപ്പ്. ഹീറോ തങ്ങളുടെ ഇലക്ട്രിക് ബൈക്ക് പ്രൊജക്ട്  ഇന്ത്യൻ നിരത്തുകളിലേക്ക് എത്തിച്ചിരിക്കുകയാണ്. കമ്പനിയുടെ ടെസ്റ്റ് മൊഡ്യൂൾ ഇ.വി ബൈക്ക് ഇന്ത്യൻ റോഡിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.

EICMA 2026-ൽ അവതരിപ്പിച്ച വിഡ യുബിഎക്സ് (Vida UBX) പ്രോട്ടോടൈപ്പുമായി ഇതിന് വലിയ സാമ്യമുണ്ടെങ്കിലും, ടെസ്റ്റ് ഡ്രൈവ് നടത്തുന്ന ഈ ബൈക്ക് ഏതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഒരു റൈഡറും പിന്നിലിരിക്കുന്ന യാത്രക്കാരനും അടക്കമാണ് ഈ മോട്ടോർസൈക്കിൾ ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. വാഹനത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും മറച്ചുവെച്ച നിലയിലാണെങ്കിലും രൂപം കൊണ്ട് യുബിഎക്സ് തന്നെയാണെന്ന് ഉറപ്പിക്കുന്നുണ്ട് ചിലർ. നേക്കഡ് ഹെഡ് ലാമ്പും വലുപ്പമേറിയ ടാങ്കിന്റെ ഭാ​ഗങ്ങളും അത് സാധൂകരിക്കുന്ന കാര്യമാണ്.

Also Read: 108 KM റേഞ്ച്, പുതിയ ഇലക്ട്രിക് സ്കൂട്ടറിനെ അവതരിപ്പിച്ച് യമഹ

വാഹനത്തിന്റെ മുൻഭാഗത്ത്, ഒരു എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പും നേർത്ത എൽഇഡി ഇൻഡിക്കേറ്ററുകളും ഉള്ളതായി കാണാൻ കഴിയുന്നുണ്ട്. ഇൻസ്ട്രുമെന്റ് കൺസോൾ ഒരു ചെറിയ ഫ്ലൈസ്‌ക്രീനായും പ്രവർത്തിക്കുന്നതായി ചിത്രത്തിൽ നിന്ന് മനസ്സിലാകുന്നു. ഈ സവിശേഷതകളെല്ലാം UBX പ്രോട്ടോടൈപ്പിന്റെ ഡിസൈൻ ശൈലിയുമായി ചേർന്നുപോകുന്നതാണ്.

2026-ലെ EICMA ഓട്ടോ ഷോയിലാണ് നിയോ-നേക്കഡ് അർബൻ എക്സ്‌പ്ലോറർ (neo-naked urban explorer) എന്ന് വിശേഷിപ്പിക്കാവുന്ന തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിൾ പ്രോട്ടോടൈപ്പായ UBX-നെ വിഡ അവതരിപ്പിക്കുന്നത്. സൂപ്പർമോട്ടോ ശൈലിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന UBX പ്രോട്ടോടൈപ്പിൽ, അപ്‌സൈഡ്-ഡൗൺ ഫ്രണ്ട് ഫോർക്ക്, റിയർ മോണോഷോക്ക്, ചെയിൻ ഡ്രൈവ്, ഇരുവശങ്ങളിലും ഡിസ്‌ക് ബ്രേക്കുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ പുറത്തിറങ്ങുന്ന മോഡലിൽ ഇവയിൽ ഏതൊക്കെ ഫീച്ചറുകൾ അതേപടി നിലനിർത്തുമെന്ന് Hero വ്യക്തമാക്കിയിട്ടില്ല. എന്ന് ഈ വാഹനം ലോഞ്ച് ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും പരീക്ഷ ഓട്ടം തുടങ്ങിയ സ്ഥിതിക്ക് സമീപ ഭാവിയിൽ തന്നെ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷ.

English Summary

Hero MotoCorp is taking a new step forward. The company has brought its electric bike project to Indian roads; images of the electric bike undergoing test runs on Indian roads have now emerged.

Loading...
Unable to load recommendations.
Follow Us
തണുപ്പുകാലത്ത് പേരെക്ക കഴിക്കുന്നതിന്റെ ​ഗുണങ്ങൾ!
സ്ട്രെസ് അകറ്റാം, പ്ലേറ്റിലൂടെ! ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ
തടി കുറയ്ക്കാൻ കൊറിയൻ അച്ചാർ; കാബേജ് മതി
1.6 ലക്ഷം വിലയുള്ള ഹോണ്ടയുടെ പവർഫുൾ ബൈക്ക്
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്