Honda Elevate Facelift : ദേ ഇതൊക്കെയാണ് മാറ്റങ്ങൾ? ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് അടുത്ത മാസം
Honda Elevate Facelift Model Launch Soon : എലവേറ്റിന്റെ പുതുക്കിയ പതിപ്പ് ഒക്ടോബർ ആദ്യവാരം വിപണിയിലെത്തുമെന്നാണ് വാഹന ലോകം കരുതുന്നത്. കാര്യമായ മെക്കാനിക്കൽ മാറ്റങ്ങൾ വരുത്താതെ, രൂപഭംഗി കൂട്ടുന്ന രീതിയിലാകും ഫേസ് ലിഫ്റ്റ് മോഡൽ വിപണിയിൽ എത്തുക എന്നാണ് പ്രതീക്ഷ. ഡീസൈൻ അപ്ഡേഷനൊപ്പം ഫീച്ചറുകളിലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു.

Honda Elevate
ഇന്ത്യയിൻ വിപണിയിലെ ഏറ്റവും വിശ്വസ്ഥമായ കാർ ബ്രാൻഡുകളിൽ ഒന്നാണ് ഹോണ്ട. നേരത്തെ പ്രത്യേക ക്ലാസിലുള്ളവർ മാത്രമായിരുന്നു ഈ ബ്രാൻഡിനെ തിരഞ്ഞെടുത്തിരുന്നത് എങ്കിൽ, ഇപ്പോൾ സാധാരണക്കാർ വരെ ഹോണ്ടയുടെ മോഡലുകൾ സ്വന്തമാക്കുന്നുണ്ട്. പുതിയ മോഡലുകൾ അവതരിപ്പിച്ചുകൊണ്ടാണ് ഹോണ്ട കൂടുതൽ ജനകീയമായത്. കമ്പനിയുടെ എസ് യു വി മോഡലായ എലവേറ്റിനും (Elevate) ആരാധകർ ചെറുതല്ല. ഈ മോഡലിന്റെ ഫേസ് ലിഫ്റ്റിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി ഇപ്പോൾ.
ഒക്ടോബർ ആദ്യവാരം
എലവേറ്റിന്റെ പുതുക്കിയ പതിപ്പ് ഒക്ടോബർ ആദ്യവാരം വിപണിയിലെത്തുമെന്നാണ് വാഹന ലോകം കരുതുന്നത്. കാര്യമായ മെക്കാനിക്കൽ മാറ്റങ്ങൾ വരുത്താതെ, രൂപഭംഗി കൂട്ടുന്ന രീതിയിലാകും ഫേസ് ലിഫ്റ്റ് മോഡൽ വിപണിയിൽ എത്തുക എന്നാണ് പ്രതീക്ഷ. ഡീസൈൻ അപ്ഡേഷനൊപ്പം ഫീച്ചറുകളിലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യൻ വപണിയിൽ ഏറ്റവും മത്സരമുള്ള സെഗ്മെന്റാണ് കോംപാക്ട് എസ്. യു. വി ( Compact SUVs ) കളുടേത്. അതുകൊണ്ട് മറ്റ് മോഡലുകളോട് കിടപിടിക്കുന്ന തരത്തിലാകും പുതിയ അപ്ഡേഷൻ. വരുന്ന ഉത്സവ സീസണാണ് കമ്പനി പ്രധാനമായും ലക്ഷ്യമിട്ടുകൊണ്ടാണ് ഫേസ് ലിഫ്റ്റ് എത്തിക്കുന്നത് എന്നാണ് വിലയിരുത്തൽ.
ഡിസൈൻ മാറ്റങ്ങൾ
പുതിയതായി വരുന്ന എലവേറ്റിലെ ഡിസൈൻ മാറ്റങ്ങൾ എന്തൊക്കെയാണ് പ്രതീക്ഷിക്കുന്നത് എന്ന് നോക്കാം. പരിഷ്കരിച്ച ഗ്രിൽ, പുതിയ 2D ലോഗോ, പുതിയ രൂപത്തിലുള്ള അലോയ് വീലുകൾ, കളർ തീമുകൾ, ലൈറ്റിംഗ് തുടങ്ങിയവയിലാണ് മാറ്റം പ്രധാനമായും മാറ്റങ്ങൾ വരുമെന്ന് കരുതുന്നത്. എന്നാൽ മൊത്തത്തിലുള്ള ഡിസൈനും പ്ലാറ്റ് ഫോമും പഴയത് പോലെ തുടരും. സമ്പൂർണ്ണ ഡിസൈൻ മാറ്റത്തിന് പകരം, നിലവിലുള്ള രൂപത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി വാഹനത്തെ കൂടുതൽ ആകർഷകമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
Also Read : ഇതാണ് ടൈം ! നെക്സോണിന് മുക്കാൽ ലക്ഷം വരെ വിലക്കുറവ്
പുതിയ ഫീച്ചറുകൾ
വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉള്ള 10.25 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് വലുപ്പത്തിൽ വരുന്ന സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, വയർലെസ് ചാർജർ, സിംഗിൾ-പാൻ സൺറൂഫ് എന്നീ ഫീച്ചറുകൾ നിലവിലെ മോഡലിൽ തന്നെയുണ്ട്. അതേ സമയം പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ എന്നീ ഫീച്ചറുകളാണ് പുതിയ മോഡലിൽ വരുമെന്ന് പ്രതീക്ഷക്കുന്നത്.
എൻജിൻ ഓപ്ഷനുകൾ
ഇപ്പോഴുള്ള എൻജിൻ തന്നെയായിരിക്കും പുതിയ എലവേറ്റിലും ഉണ്ടാവുക. 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനൊപ്പം 6-സ്പീഡ് മാനുവൽ, സിവിടി (CVT) ഗിയർബോക്സ് ഓപ്ഷനുകളും ഫേസ് ലിഫ്റ്റിലും തുടരും. നിലവിൽ 11.80 ലക്ഷം ( EX Showroom ) മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത് . ഇതിൽ ചെറിയ തോതിൽ വർദ്ധനവ് ഉണ്ടാകുമെന്നും പ്രതിക്ഷിക്കുന്നു.
English Summary
Honda is one of the most trusted car brands in the Indian market. While the brand was previously chosen only by a specific class of buyers, even the common man now owns Honda models. Honda gained greater popularity by introducing new models.