AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Astrology Malayalam: നാല് രാശിക്കാരുടെ മോശം കാലം, വെല്ലുവിളികൾ, ശത്രുക്കളുടെ ആധിപത്യം

നാല് രാശികളിൽ പെട്ടവരുടെ പ്രശ്നങ്ങൾ വർദ്ധിച്ചേക്കാം. തൊഴിൽ മുതൽ സാമ്പത്തിക കാര്യങ്ങൾ വരെയുള്ള കാര്യങ്ങളിൽ ആളുകൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ കാലയളവിൽ ശത്രുക്കൾ ആധിപത്യം സ്ഥാപിച്ചേക്കാം. ചില പ്രശ്‌നങ്ങൾ കാരണം ഇവർക്ക് മാനസിക സമ്മർദ്ദം കൂടാം. വാഹനമോടിക്കുമ്പോൾ ശ്രദ്ധ വേണം. ഒപ്പം പെട്ടെന്നുള്ള സാമ്പത്തിക ചെലവുകൾ വർദ്ധിച്ചേക്കാം. നിങ്ങളുടെ മനസ്സ് അസ്വസ്ഥമാകും, നിങ്ങളുടെ ഉത്കണ്ഠ വർദ്ധിച്ചേക്കാം. മോശം കൂട്ടുകെട്ടുകൾ ഒഴിവാക്കുക, ഇത് അപ്രതീക്ഷിത നഷ്ടങ്ങൾക്ക് കാരണമാകും.

Astrology Malayalam: നാല് രാശിക്കാരുടെ മോശം കാലം, വെല്ലുവിളികൾ, ശത്രുക്കളുടെ ആധിപത്യം
Malayalam Astrology Mangal GocharImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Published: 11 Sep 2026 | 09:36 PM

എല്ലാ നല്ല കാലങ്ങൾക്കുമൊപ്പം ചില ചീത്ത കാലങ്ങളും ഉണ്ടാവുന്നതാണ് യാഥാർത്ഥ്യം. ഇത്തരത്തിൽ ഗ്രഹങ്ങളുടെ അധിപനും ഭൗതിക ഊർജ്ജത്തിന് ഉത്തരവാദിയുമായ ചൊവ്വ, കർക്കടകത്തിലേക്ക് പ്രവേശിക്കുകയാണ്. 2026 സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകുന്നേരം 4:44 ന് ചൊവ്വ കർക്കടകത്തിൽ സംക്രമിക്കും. നവംബർ 12 വരെ ചൊവ്വ ഈ രാശിയിൽ സഞ്ചരിക്കും. ഇതുവഴി നാല് രാശികളിൽ പെട്ടവരുടെ പ്രശ്നങ്ങൾ വർദ്ധിച്ചേക്കാം. തൊഴിൽ മുതൽ സാമ്പത്തിക കാര്യങ്ങൾ വരെയുള്ള കാര്യങ്ങളിൽ ആളുകൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ കാലയളവിൽ ശത്രുക്കൾ ആധിപത്യം സ്ഥാപിച്ചേക്കാം. ഈ നാല് രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

കർക്കിടകം

കർക്കിടക രാശിക്കാർ ഏറെ ശ്രദ്ധിക്കേണ്ട സമയമാണ്. ഇവർക്ക് വെല്ലുവിളികൾ വർധിക്കാം. കർക്കിടക രാശിക്കാരുടെ അമ്മയുടെ ആരോഗ്യം മോശമാകാൻ സാധ്യതയുണ്ട്. ചില പ്രശ്‌നങ്ങൾ കാരണം ഇവർക്ക് മാനസിക സമ്മർദ്ദം കൂടാം. വാഹനമോടിക്കുമ്പോൾ ശ്രദ്ധ വേണം. ഒപ്പം പെട്ടെന്നുള്ള സാമ്പത്തിക ചെലവുകൾ വർദ്ധിച്ചേക്കാം.

ALSO READ:സെപ്റ്റംബർ 11ന് ചോതി നക്ഷത്രത്തിൽ ശുക്രൻ സംക്രമിക്കുന്നു; മിഥുനം ഉൾപ്പെടെ 4 രാശികൾക്ക് ഇനിയങ്ങോട്ട് വിജയം മാത്രം

മിഥുനം

ഈ ചൊവ്വ സംക്രമണം വഴി മിഥുനം രാശിക്കാർക്ക് പല വിധത്തിലുമുള്ള പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കും. പരുഷമായ വാക്കുകൾ സംസാരത്തിൽ നിന്നും ഒഴിവാക്കുക, ഇത് സംഘർഷം രൂക്ഷമാകാൻ ഇടയാക്കും. ശാരീരിക പ്രശ്‌നങ്ങൾ വർദ്ധിച്ചേക്കാം. നിങ്ങളുടെ മനസ്സ് അസ്വസ്ഥമാകും, നിങ്ങളുടെ ഉത്കണ്ഠ വർദ്ധിച്ചേക്കാം. മോശം കൂട്ടുകെട്ടുകൾ ഒഴിവാക്കുക, ഇത് അപ്രതീക്ഷിത നഷ്ടങ്ങൾക്ക് കാരണമാകും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം വഴി ചെലവുകൾ പല വിധത്തിൽ വർദ്ധിപ്പിക്കും. കലഹങ്ങളും തർക്കങ്ങളും പരമാവധി ഒഴിവാക്കുക. ഭൂമി അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് സംബന്ധിച്ച കാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്. വിദ്യാഭ്യാസ മേഖലയിൽ നിങ്ങൾക്ക് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കോടതിയിൽ പോകേണ്ടി വന്നേക്കാം. എല്ലാത്തിലും ക്ഷമ പാലിക്കുക.

ധനു രാശി

ധനു രാശിക്കാർക്ക് ശ്രദ്ധ വേണ്ടുന്ന സമയമാണ് ചൊവ്വയുടെ കർക്കിടക പ്രവേശനം ഇവർക്ക് അശുഭകരമായേക്കാം. ഭക്ഷണശീലങ്ങളിൽ നിയന്ത്രണം പാലിക്കുക. കുട്ടികൾ നിങ്ങളുടെ ആശങ്കകൾ വർദ്ധിപ്പിക്കും. വാദപ്രതിവാദങ്ങൾ ഒഴിവാക്കുക. ഓഫീസ് രാഷ്ട്രീയത്തിൻ്റെ ഇരയായി നിങ്ങൾ മാറാം. മറഞ്ഞിരിക്കുന്ന ശത്രുക്കൾ വലിയ നഷ്ടങ്ങൾക്ക് കാരണമായേക്കാം. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.

(നിരാകരണം: ഈ കൃതി പരമ്പരാഗത ജ്യോതിഷ വിശ്വാസങ്ങളെയും ഗ്രഹസംക്രമണങ്ങളുടെ വ്യാഖ്യാനങ്ങളെയും അടിസ്ഥാനമാക്കിയുള്ള പൊതുവായ വിവരമാണിത്, ഏതൊരു വ്യക്തിയുടെയും ഗ്രഹസംക്രമണത്തിന്റെ ഫലം അവരുടെ ജനന ചാർട്ടിലെ ഗ്രഹങ്ങളുടെ സ്ഥാനം, ദശ, അന്തർദശ, മറ്റ് ജ്യോതിഷ ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം.)

Follow Us