Honda XR300: ഇനി കുറച്ച് അഡ്വഞ്ചർ ആവാം! ഹോണ്ട XR300L, XR300 റാലിയും ഇന്ത്യയിൽ
Honda XR300L and XR300 Rally Launch: ഹോണ്ട തങ്ങളുടെ അഡ്വഞ്ചർ ലൈനപ്പിൽ XR300L, XR300 റാലി എന്നീ മോഡലുകൾ അവതരിപ്പിരിക്കുകയാണ് ഇന്ത്യയിൽ. XR300L ന് 1.83 ലക്ഷം രൂപയും XR300 റാലി 2.08 ലക്ഷം രൂപയുമാണ് (എക്സ്-ഷോറൂം) വില വരുന്നത്. ദൈനംദിന യാത്രകൾക്കും ഓഫ്-റോഡ് യാത്രകൾക്കും ദീർഘദൂര ടൂറിംഗിനും ഒരുപോലെ അനുയോജ്യമായ, ഭാരം കുറഞ്ഞ അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾക്ക് ഇപ്പോൽ പൊതുവെ ആവശ്യക്കാർ കൂടുകായണ്.

Honda Xr300l And Xr300 Rally
ഹോണ്ട തങ്ങളുടെ അഡ്വഞ്ചർ ലൈനപ്പിൽ XR300L, XR300 റാലി എന്നീ മോഡലുകൾ അവതരിപ്പിരിക്കുകയാണ് ഇന്ത്യയിൽ. XR300L ന് 1.83 ലക്ഷം രൂപയും XR300 റാലി 2.08 ലക്ഷം രൂപയുമാണ് (എക്സ്-ഷോറൂം) വില വരുന്നത്. ദൈനംദിന യാത്രകൾക്കും ഓഫ്-റോഡ് യാത്രകൾക്കും ദീർഘദൂര ടൂറിംഗിനും ഒരുപോലെ അനുയോജ്യമായ, ഭാരം കുറഞ്ഞ അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾക്ക് ഇപ്പോൽ പൊതുവെ ആവശ്യക്കാർ കൂടുകായണ്. ഈ ആവശ്യം കൂടി പരിഗണിച്ചാണ് കമ്പനി സെഗ്മെന്റിൽ കൂടതൽ സജീവമാകുന്നതിന്റെ ഭാഗമായി രണ്ട് മോഡലുകളെ കൂടി അവതരിപ്പിച്ചിരിക്കുന്നുത്.
വിപണിയിലെ നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ XR300 മോഡലുകൾ കവാസാക്കി KLX 230, ഹീറോ എക്സ്പൾസ് 210 തുടങ്ങിയ എൻട്രി-ലെവൽ ബൈക്കുകളെ മാത്രമല്ല, മറിച്ച് കെടിഎം അഡ്വഞ്ചർ 250, റോയൽ എൻഫീൽഡ് ഹിമാലയൻ തുടങ്ങിയ ഉയർന്ന വിഭാഗത്തിലുള്ള മോട്ടോർസൈക്കിളുകളെയും പുതിയ മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് കമ്പനി ടാർജെറ്റ് ചെയ്യുന്നുണ്ട്.
Also Read: അപ്പൊ സെറ്റ്! പുതിയ ബജാജ് പൾസർ NS400Z വിപണിയിൽ
ഈ പുതിയ രണ്ട് മോട്ടോർസൈക്കിളുകളും ഒരേ പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്. പ്ലാറ്റ് ഫോം മാത്രമല്ല, ഒരേ എൻജിനാണ് ഇവയിൽ ഉപയോഗിച്ചിരിക്കുന്നത്. ഹോണ്ട XR300L ഓഫ്-റോഡ് യാത്രകൾക്ക് കൂടുതൽ അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ഹോണ്ട XR300 Rally-യിൽ വലിയ ഫ്രണ്ട് ഫെയറിംഗ്, ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ, ദീർഘദൂര യാത്രകളിലെ സുഖസൗകര്യം വർദ്ധിപ്പിക്കുന്നതിനായുള്ള അധിക ബോഡി എലമെന്റുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഉയർന്ന സീറ്റിഗ് പൊസിഷനും, ലോംഗ്-ട്രാവൽ സസ്പെൻഷൻ, വയർ-സ്‌പോക്ക് വീലുകൾ, കുറഞ്ഞ ബോഡി വർക്ക് എന്നിവ ഉൾപ്പെടുന്ന പരമ്പരാഗത ഡ്യുവൽ-സ്പോർട്ട് ശൈലിയാണ് വാഹനത്തിന്റെ ആകെയുള്ള ഡാസൈനിൽ കാണാനാവുക.
ഏകദേശം 24.3 Hp കരുത്തും 26.5 Nm ടോർക്കും നൽകുന്ന 286cc, ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ എൻജിനൊപ്പം 6-സ്പീഡ് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്. പെർഫോമൻസിന്റെ കാര്യത്തിൽ ഹീറോ എക്സ് പൾസ് 210 (Xpulse 210)-നും ഹിമാലയൻ (Himalayan)-നും ഇടയിലായാണ് ഈ മോട്ടോർസൈക്കിൾ സ്ഥാനം പിടിക്കുന്നത്. 180 കിലോഗ്രാമിലധികം ഭാരമുള്ള വലിയ അഡ്വഞ്ചർ ബൈക്കുകളിൽ നിന്ന് വ്യത്യസ്തമായി, XR300 പ്ലാറ്റ്‌ഫോമിലുള്ള ബൈക്കുകൾ താരതമ്യേന ഭാരം കുറഞ്ഞവയാണ്. ഇത് ഓഫ്റോ ഡ് പാതകളിലും സിറ്റി ട്രഫിക്കിലും ഒരുപോലെ ഗുണകരമാകും. പിൻഭാഗത്ത് മോണോഷോക്ക്, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ഡ്യുവൽ-പർപ്പസ് ടയറുകൾ എന്നീ ഘടകങ്ങൾ കൂടി ചേരുന്നതോടെ വാഹനത്തിന്റെ റൈഡിംഗ് കൂടുതൽ കംഫർട്ടബിൾ ആകുന്നു.
English Summary
Honda has introduced the XR300L and XR300 Rally models to its adventure lineup in India. The XR300L is priced at 1.83 lakh, while the XR300 Rally is priced at 2.08 lakh (ex-showroom).