Honor 500: 200 മെഗാപിക്സൽ ക്യാമറയുമായി ഹോണർ എത്തുന്നു; ഹോണർ 500 സീരീസ് വൈകാതെ പുറത്തിറങ്ങും
Honor 500 Series Soon: ഹോണർ 500 സീരീസ് ഉടൻ എത്തും. 200 മെഗാപിക്സൽ ക്യാമറയും ഫാസ്റ്റ് ചാർജിങും സഹിതമാണ് ഫോൺ അവതരിപ്പിക്കുക.
200 മെഗാപിക്സൽ ക്യാമറയുമായി ഹോണറിൻ്റെ പുതിയ ഫോൺ. ഹോണർ 500 സീരീസാണ് ഏറെ വൈകാതെ പുറത്തിറങ്ങുക. ഹോണർ 400 സീരീസിൻ്റെ അടുത്ത തലമുറയാണ്. ഇത്. ഹോണർ 500, ഹോണർ 500 പ്രോ എന്നീ രണ്ട് മോഡലുകൾ ഈ സീരീസിൽ ഉണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം.
ചൈനീസ് സോഷ്യൽ മീഡിയയിലാണ് ഹോണർ 500 സീരീസിനെപ്പറ്റിയുള്ള വിവരങ്ങൾ പ്രചരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ഹോണർ 500, ഹോണർ 500 പ്രോ മോഡലുകൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഹോണർ 400, ഹോണർ 400 പ്രോ മോഡലുകളുടെ പിന്മുറയായി എത്തുന്ന ഈ മോഡലുകളിൽ കുറച്ചുകൂടി സ്ലിം ആയ റിയർ ക്യാമറ മോഡ്യൂളുകളാവും ഊണ്ടാവുക.
ഹോണർ 500 മോഡലിൻ്റെ ഡിസ്പ്ലേ സൈസ് 6.5 ഇഞ്ച് ആയിരിക്കുമെന്നാണ് വിവരം. 200 മെഗാപിക്സലാവും ക്യാമറ. ഈ രണ്ട് ഫോണുകൾ കൂടാതെ ഹോണർ ജിടി 2 സീരീസും കമ്പനി പുറത്തിറക്കിയേക്കും. 6.83 ഇഞ്ചാവും സ്ക്രീൻ സൈസ്.
Also Read: Realme Latest Phone: 5 ദിവസം ബാറ്ററിയുള്ള ഫോൺ; 50 മണിക്കൂർ വരെ വീഡിയോ
ഇക്കൊല്ലം മെയ് മാസത്തിലാണ് ഹോണർ 400 പുറത്തിറങ്ങിയത്. 6.55 ഇഞ്ച് ഫുൾ എച്ച്ഡി അമോഎൽഇഡി ആണ് ഡിസ്പ്ലേ. സ്നാപ്ഡ്രാഗൺ 7 ജെൻ 3 എസ്ഒസി ആണ് പ്രൊസസർ. 12 ജിബി വരെ റാമും 512 ജിബി വരെ മെമ്മറിയും ഈ സീരീസിലുണ്ടായിരുന്നു. 5300 എംഎഎച്ച് ബാറ്ററിയും 66 വാട്ട് വയേർഡ് ഫാസ്റ്റ് ചാർജിങും ഫോണിലുണ്ട്.
ഹോണർ 400 പ്രോയിൽ 6.7 ഫുൾ എച്ച്ഡി സ്ക്രീനാണ് ഉണ്ടായിരുന്നത്. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റിലാണ് പ്രവർത്തനം. 12 ജിബി റാം, 512 ജിബി ഇൻ്റേണൽ മെമ്മറി, 5300 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിൻ്റെ സവിശേഷതകളാണ്. 100 വാട്ടിൻ്റെ വയേർഡ് ചാർജറും 50 വാട്ടിൻ്റെ വയർലസ് ചാർജറും ഫോണിലുണ്ട്. 200 മെഗാപിക്സൽ ആണ് പ്രൈമറി റിയർ ക്യാമറ. പ്രോ മോഡലിൽ ട്രിപ്പിൾ റിയർ ക്യാമറയും സ്റ്റാൻഡേർഡ് മോഡലിൽ ഡ്യുവൽ റിയർ ക്യാമറയുമാണ്.