Car Starting Tips: രാവിലെ കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ ഇവ ചെയ്യരുത് ; പണി പാലും വെള്ളത്തിൽ
ആദ്യ ശ്രമത്തിൽ വാഹനം സ്റ്റാർട്ട് ആയില്ലെങ്കിൽ, വീണ്ടും കീ തിരിക്കുന്നതോ സ്റ്റാർട്ട് ബട്ടൺ അമർത്തുന്നതോ തെറ്റാണ്. രാവിലെ വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രാവിലെ കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട പത്ത് പ്രധാന കാര്യങ്ങൾ വിദഗ്ധർ തിരിച്ചറിഞ്ഞിട്ടുണ്ട്. രാവിലെയുള്ള തിരക്കിൽ, പലരും ഇത്തരം നിരവധി തെറ്റുകൾ വരുത്തുന്നത് പതിവാണ്, ഇത് അവരുടെ വാഹനത്തിൻ്റെ എഞ്ചിൻ്റെ ആയുസ്സിനെയും ശേഷിയെയും ഗുരുതരമായി ബാധിക്കും. ഇത് എന്തൊക്കെയാണെന്ന് നോക്കാം.
മുൻകൂട്ടി പരിശോധിക്കണം
വാഹനം സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് കുറച്ച് പരിശോധനകൾ നടത്താം. ബാറ്ററി , എഞ്ചിൻ ഓയിൽ ലെവൽ, കൂളൻ്റ് അളവ്, ടയർ പ്രഷർ എന്നിവ പരിശോധിക്കുന്നത് എപ്പോഴും നല്ലതാണ്. ഇതുവഴി പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങൾ തടയാനും സഹായിക്കും. വാഹനം പരിശോധിക്കാതെ തുടർച്ചയായി ഓടിക്കുന്നത് അറ്റകുറ്റപ്പണികൾക്ക് കാരണമായേക്കാം.
തണുത്ത കാലാവസ്ഥയിൽ
തണുത്ത കാലാവസ്ഥയിൽ എഞ്ചിൻ റേസ് ചെയ്യാതെ വാഹനം എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. കുറഞ്ഞത് ഒന്ന് മുതൽ രണ്ട് മിനിറ്റ് വരെ എഞ്ചിൻ പ്രവർത്തിപ്പിക്കാൻ അനുവദിക്കണം.
വാഹനം സ്റ്റാർട്ട് ആയില്ലെങ്കിൽ
ആദ്യ ശ്രമത്തിൽ വാഹനം സ്റ്റാർട്ട് ആയില്ലെങ്കിൽ, വീണ്ടും കീ തിരിക്കുന്നതോ സ്റ്റാർട്ട് ബട്ടൺ അമർത്തുന്നതോ തെറ്റാണ്. ഇങ്ങനെ ചെയ്യുന്നത് വാഹനത്തിൻ്റെ ബാറ്ററിയിൽ കനത്ത സമ്മർദ്ദം വരുകയും വാഹനത്തിൻ്റെ സ്റ്റാർട്ടർ മോട്ടോറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്യും. ഓരോ ശ്രമത്തിനും ഇടയിൽ കുറച്ച് സെക്കൻഡുകളുടെ ഇടവേള നിലനിർത്തുന്നത് നല്ലതാണ്.
ആക്സിലറേറ്റർ അമർത്തേണ്ട
ന്യൂജെൻ വാഹനങ്ങളിലെ ഫ്യുവൽ ഇഞ്ചക്ഷൻ സിസ്റ്റം എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നതിനാവശ്യമായ ഇന്ധനം സാധാരണ നൽകുന്നു. അതുകൊണ്ട് തന്നെ വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ ആക്സിലറേറ്റർ അമർത്തേണ്ട ആവശ്യമില്ല, ഇത് ഇന്ധനം പാഴാക്കുന്നതിലേക്ക് നയിക്കുന്നു.
ഹാൻഡ് ബ്രേക്ക്
ഡ്രൈവർമാർ പലപ്പോഴും ഹാൻഡ് ബ്രേക്ക് ഓണാണെന്ന് മറക്കുന്നു. ഈ അവസ്ഥയിൽ വാഹനമോടിക്കുന്നത് ബ്രേക്കിംഗ് സിസ്റ്റത്തിൽ അധിക സമ്മർദ്ദം ചെലുത്തുകയും അവ തകരാറിലാക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വാഹനം ഓടിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഹാൻഡ് ബ്രേക്ക് ഉയർത്തിയിട്ടില്ല എന്ന് ഉറപ്പാക്കുക.