Hyundai Bayon: കർവ് സ്ക്രീൻ മുതൽ എ.ഐ വോയിസ് അസിസ്റ്റ് വരെ, ഫീച്ചറുകൾ കൊണ്ട് ഞെട്ടക്കാൻ ഹ്യുണ്ടായി ബയോൺ
Hyundai Bayon India Launch: ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ കോംപാക്റ്റ് എസ്.യു.വി മോഡലായ ബയോൺ (Bayon) ഒക്ടോബർ 26നാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. നിലവിലെ ഹ്യുണ്ടായിയുടെ വാഹന നിരയിൽ വെന്യുവിനും (Venue) ക്രെറ്റയ്ക്കും (Creta) ഇടയിലായാണ് ഈ മോഡലിന്റെ സ്ഥാനം വരിക. ഈ എസ്‌യുവിയുടെ (SUV) സവിശേഷതകളും ഡിസൈൻ വിശദാംശങ്ങളും കമ്പനി അടുത്തിടെ വെളിപ്പെടുത്തയിരുന്നു....

Hyundai Bayon
ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ കോംപാക്റ്റ് എസ്.യു.വി മോഡലായ ബയോൺ (Bayon) ഒക്ടോബർ 26നാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. നിലവിലെ ഹ്യുണ്ടായിയുടെ വാഹന നിരയിൽ വെന്യുവിനും (Venue) ക്രെറ്റയ്ക്കും (Creta) ഇടയിലായാണ് ഈ മോഡലിന്റെ സ്ഥാനം വരിക. ഈ എസ്‌യുവിയുടെ (SUV) സവിശേഷതകളും ഡിസൈൻ വിശദാംശങ്ങളും കമ്പനി അടുത്തിടെ വെളിപ്പെടുത്തയിരുന്നു. മോഡൽ ലൈനപ്പിൽ ക്രെറ്റയെക്കാൾ താഴെയാണെങ്കിലും, ക്രെറ്റയിൽ ലഭ്യമല്ലാത്ത പല ഫീച്ചറുകളും ബയോണിൽ ലഭ്യമാകും.
ഇപ്പോൾ വാഹന ലോകത്ത് വലിയ ചർച്ചയായി തുടരുന്ന ഈ വാഹനമോഡലിനെ കുറിച്ച് കൂടുതൽ അറിയാം. പുതിയ വെന്യു (Venue) മോഡലിലേതുപോലെ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി 12.3 ഇഞ്ച് വീതമുള്ള രണ്ട് ഡിസ്‌പ്ലേകൾ ചേർന്ന, കർവ്ഡ് ഡിസ്പ്ലെ സംവിധാനമാണ് ബയോണിൽ നൽകിയിരിക്കുന്നത്. പക്ഷേ വൈരുധ്യം എന്തെന്നാൽ ഇതിനേക്കാൾ വിലകൂടിയ ക്രെറ്റ യിൽ 10.25 ഇഞ്ച് വലിപ്പമുള്ള ചെറിയ സ്‌ക്രീനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല കർവ്ഡ് ഡിസ്പ്ലേ സംവിധാനവും വാഹനത്തിൽ ഇല്ല.
Also Read: ലെറ്റ്സ് വെയിറ്റ്, കിടിലൻ അപ്ഡേറ്റുമായി ഫോർച്യൂണർ എത്തും! അടുത്ത മാസം
നിലവിലെ ക്രെറ്റയിൽ ഉൾപ്പെടുത്താത്ത, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സൗകര്യങ്ങൾ ബയോണിൽ കൊടുത്തിണ്ടുണ്ട്. ക്രെറ്റയുടെ ഉയർന്ന വകഭേദങ്ങളിൽ വയർ വഴിയുള്ള സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി ലഭ്യമാണെങ്കിലും, കുറഞ്ഞ വകഭേദങ്ങളിൽ വയർലെസ് സൗകര്യം ലഭിക്കുന്നതിന് പ്രത്യേക അഡാപ്റ്ററുകളോ ഡോംഗിളുകളോ ഉപയോഗിക്കേണ്ടി വരും. ബയേണിൽ വയർലെസ് കണക്റ്റിവിറ്റി ഉള്ളതുകൊണ്ട് ഫോൺ കാറുമായി ബന്ധിപ്പിക്കുന്നതിന് കേബിളുകൾ കൊണ്ടുനടക്കേണ്ടി വരില്ല. കൂടാതെ, ഫോൺ എപ്പോഴും ചാർജിംഗ് കേബിളുമായി ഘടിപ്പിച്ചു വെക്കേണ്ടി വരാത്തതിനാൽ, അമിതമായി ചാർജ് ആകുന്നതോ ബാറ്ററിയുടെ കാര്യക്ഷമത കുറയുന്നതോ ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും.
അത്യാധുനിക ജനറേറ്റീവ് എഐ വോയ്‌സ് അസിസ്റ്റന്റ് സംവിധാനവും ബയേണിൽ നൽകിയിരിക്കുന്നു. Perplexity AI, SoundHound എന്നിവയെ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു ജനറേറ്റീവ് എഐ വോയ്‌സ് അസിസ്റ്റന്റ് സംവിധാനമാണ് ഇത്. മുൻകൂട്ടി നിശ്ചയിച്ച കമാൻഡുകൾക്ക് പകരം, സ്വാഭാവികമായ സംഭാഷണത്തിൽ വരുന്ന നിർദ്ദേശങ്ങൾ ഈ സംവിധാനം തിരിച്ചറിയുന്നതാണ്. അതിനാൽ, ഡ്രൈവർമാർക്ക് കാറുമായി സാധാരണ രീതിയിൽ സംസാരിച്ചുകൊണ്ട് വിവിധ കാര്യങ്ങൾ കൺട്രോൾ ചെയ്യാൻ സാധിക്കും.അധിക ഫീച്ചറുകൾ എന്ന നിലയിൽ, ബയോണിലും ലെവൽ 2 ADAS അഥവാ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രെറ്റയിലെ 19 ഫംഗ്‌ഷനുകളെ അപേക്ഷിച്ച്, ബയോണിൽ 23 ഫംഗ്‌ഷനുകൾ ലഭിക്കും.
English Summary
Hyundai’s latest compact SUV model, the Bayon, is set to launch in India on October 26. In Hyundai’s current vehicle lineup, this model will be positioned between the Venue and the Creta. The company recently revealed the features and design details of this SUV.