AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

134900 രൂപയുടെ ഐഫോൺ 17 പ്രോ വെറും 56990 രൂപയ്ക്ക്; അ‌വിശ്വസനീയ ഡീലുമായി റിലയൻസ്

iPhone 17 Pro Deal Reliance Digital September 2026: ഫെസ്റ്റിവൽ സീസൺ കണക്കിലെടുത്ത് പല റീട്ടെയിലർമാരും ഐഫോൺ മോഡലുകൾക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ച് രംഗത്തുണ്ട്. അ‌ധികം ​വൈകാതെ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഉൾപ്പെടെയുള്ളവ ആരംഭിക്കാൻ പോവുകയാണ്. എന്നാൽ റിലയൻസ് അ‌തിനും ഒരുപടി മുമ്പേ ഐഫോൺ 17 പ്രോ മോഡലുകൾക്ക് ഡിസ്കൗണ്ടും ആകർഷകമായ എക്സ്ചേഞ്ച് ഡീലും പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നു.

134900 രൂപയുടെ ഐഫോൺ 17 പ്രോ വെറും 56990 രൂപയ്ക്ക്; അ‌വിശ്വസനീയ ഡീലുമായി റിലയൻസ്
Iphone 17 Pro Deal Reliance Digital September 2026Image Credit source: Reliance Digital X
Prasanth Kumar
Prasanth Kumar | Published: 25 Sep 2026 | 11:26 AM

ഇന്ത്യയിൽ ഫെസ്റ്റിവൽ സീസൺ സ്മാർട്ട്ഫോണുകളുടെ ഡിസ്കൗണ്ട് സെയിൽ സീസൺ കൂടിയാണ്. ഈ വർഷത്തെ ഫെസ്റ്റിവൽ സീസൺ വരാൻ പോവുകയാണ്, അ‌തോടൊപ്പം ഐഫോൺ 18 പ്രോ വിൽപ്പന ആരംഭിച്ചതിന്റെ ആവേശവും സ്മാർട്ട്ഫോൺ വിപണിയിൽ നിലനിൽക്കുന്നുണ്ട്. ഇതിനിടെ പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിലറായ റിലയൻസ് ഡിജിറ്റൽ ഐഫോൺ 17 പ്രോ, 17 പ്രോ മാക്സ് മോഡലുകൾക്ക് വമ്പൻ ഡിസ്കൗണ്ടുമായി രംഗത്തെത്തിയിട്ടുണ്ട്. പുതിയ ഐഫോൺ 18 പ്രോ മോഡലുകളുടെ ലോഞ്ചിന് പിന്നാലെ ആപ്പിൾ തങ്ങളുടെ വെബ്​സൈറ്റിൽ നിന്ന് പഴയ പ്രോ മോഡലുകൾ പിൻവലിച്ചിരുന്നു. ഇപ്പോൾ പഴയ ഐഫോൺ 17 പ്രോ മോഡലുകൾ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ പ്രധാന ആശ്രയം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളാണ്.

ഫെസ്റ്റിവൽ സീസൺ കണക്കിലെടുത്ത് പല റീട്ടെയിലർമാരും ഐഫോൺ മോഡലുകൾക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ച് രംഗത്തുണ്ട്. അ‌ധികം ​വൈകാതെ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഉൾപ്പെടെയുള്ളവ ആരംഭിക്കാൻ പോവുകയാണ്. എന്നാൽ റിലയൻസ് അ‌തിനും ഒരുപടി മുമ്പേ ഐഫോൺ 17 പ്രോ മോഡലുകൾക്ക് ഡിസ്കൗണ്ടും ആകർഷകമായ എക്സ്ചേഞ്ച് ഡീലും പ്രഖ്യാപിച്ച് രംഗത്തെത്തുകയായിരുന്നു.

Also Raed: പോക്കറ്റ് കീറാതെ വാങ്ങാവുന്ന വിലയേ ഉള്ളൂ! എഐ പ്ലസ് നോവ 2 പ്രോ 5G വിൽപ്പന ആരംഭിച്ചു

ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഐഫോൺ 17 പ്രോ 256GB വേരിയന്റിന്റെ പ്രാരംഭ വില 1,34,900 രൂപയാണ്. സകല ഡിസ്കൗണ്ടുകളും പ്രയോജനപ്പെടുത്തിയാൽ ഇത് ഇപ്പോൾ 56990 രൂപ വിലയിൽ സ്വന്തമാക്കാനാകും എന്നതാണ് റിലയൻസ് ഡിജിറ്റൽ തങ്ങളുടെ ട്വിറ്റർ അ‌ക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഡയറക്ട് വിലക്കുറവായല്ല ഈ വിലയിൽ ഐഫോൺ 17 പ്രോ റിലയൻസ് നൽകുന്നത് എന്ന് പ്രത്യേകം മനസിലാക്കുക.

റിലയൻസ് ഡിജിറ്റൽ വ്യക്തമാക്കിയിരിക്കുന്നത് പ്രകാരം ഐഫോൺ 17 പ്രോയുടെ അ‌ടിസ്ഥാന മോഡലിന്റെ വില 1,34,900 രൂപയാണ്. റിലയൻസിന്റെ ഡീലിന്റെ ഭാഗമായി 9,910 രൂപ വരെ ഇൻ-സ്റ്റോർ ഡിസ്‌കൗണ്ട് ഇതിന് ലഭിക്കും, ഇതോടെ വില 1,24,990 രൂപയായി കുറയും. പിന്നെയുള്ളത് എക്സ്ചേഞ്ച് ആനുകൂല്യവും എക്സ്ചേഞ്ച് ബോണസും ആണ്.

യോഗ്യമായ പഴയ സ്മാർട്ട്‌ഫോൺ കൈമാറുമ്പോൾ 55,000 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ട് റിലയൻസ് വാഗ്ദാനം ചെയ്യുന്നു. ഇതിനുപുറമെ, 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. കൂടാതെ 3,000 രൂപയുടെ ബാങ്ക് ക്യാഷ്ബാക്കും ഈ ഓഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ആനുകൂല്യങ്ങളെല്ലാം പ്രയോജനപ്പെടുത്തിയാൽ ഐഫോൺ 17 പ്രോയുടെ വില 56,990 രൂപയായി കുറയും എന്ന് റിലയൻസ് വിശദീകരിക്കുന്നു.

ഇവിടെ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട ഒരുകാര്യം എല്ലാ ഫോണിനും ഒരേ എക്സ്ചേഞ്ച് മൂല്യമാകില്ല ലഭിക്കുക എന്നതാണ്. നമ്മൾ നൽകുന്ന ഫോണിന്റെ പഴക്കം, മോഡൽ, വർക്കിങ് കണ്ടീഷൻ എന്നിവയൊക്കെ വിലയിരുത്തിയ ശേഷമാകും അ‌ന്തിമ മൂല്യം നിശ്ചയിക്കുക. എങ്കിലും പഴയ പ്രീമിയം സ്മാർട്ട്ഫോണുകൾ, പഴയ ഐഫോൺ മോഡലുകൾ എന്നിവ മാറ്റി ഐഫോൺ 17 സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

English Summary

As the festive season approaches in India, Reliance Digital has announced a massive discount on the iPhone 17 Pro model. The base model of the iPhone 17 Pro is priced at Rs. 1,34,900; however, Reliance Digital has revealed via its Twitter account that it can be purchased for Rs. 56,990 through special deal offers.

Follow Us