AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പോക്കറ്റ് കീറാതെ വാങ്ങാവുന്ന വിലയേ ഉള്ളൂ! എഐ പ്ലസ് നോവ 2 പ്രോ 5G വിൽപ്പന ആരംഭിച്ചു

AI Plus Nova 2 Pro 5G goes on sale in India today: ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത എഐ പ്ലസ് നോവ 2 പവർ 5ജി ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. ബ്ലൂ ഫ്യൂഷൻ, ബ്ലൂ ഗോൾഡ് ഫ്യൂഷൻ, ഡീപ് പർപ്പിൾ, മിഡ്‌നൈറ്റ് ബ്ലാക്ക്, ഓഷ്യൻ ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ 5ജി ഫോൺ എത്തിയിട്ടുള്ളത്. ഫ്ലിപ്പ്കാർട്ട് വഴി ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്.

പോക്കറ്റ് കീറാതെ വാങ്ങാവുന്ന വിലയേ ഉള്ളൂ! എഐ പ്ലസ് നോവ 2 പ്രോ 5G വിൽപ്പന ആരംഭിച്ചു
Ai Plus Nova 2 Pro 5g Goes On Sale In India TodayImage Credit source: Flipkart
Prasanth Kumar
Prasanth Kumar | Published: 24 Sep 2026 | 09:43 PM

എഐ പ്ലസ് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത എഐ പ്ലസ് നോവ 2 പവർ 5ജി (Ai+ Nova 2 Power 5G) ഇന്ന് (സെപ്റ്റംബർ 24) മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. ബജറ്റ് വിലയിൽ ഒരു 5ജി ഫോൺ തേടുന്നവർക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ഈ നോവ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്. ബ്ലൂ ഫ്യൂഷൻ, ബ്ലൂ ഗോൾഡ് ഫ്യൂഷൻ, ഡീപ് പർപ്പിൾ, മിഡ്‌നൈറ്റ് ബ്ലാക്ക്, ഓഷ്യൻ ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ 5ജി ഫോൺ എത്തിയിട്ടുള്ളത്.

എഐ പ്ലസ് നോവ 2 പവർ 5ജിയുടെ 6GB+ 128GB വേരിയന്റിന് 16,699 രൂപയും 8GB+ 128GB വേരിയന്റിന് 17,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാകും. എന്നാൽ പരിമിത കാലയളവിലേക്ക് മാത്രമാണ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുക എന്നകാര്യം ശ്രദ്ധിക്കുക.

Also Raed: 5G വേണോ… 5G! കേരളത്തിന്റെ തെക്ക് മുതൽ വടക്ക് വരെ 5G കവറേജ് കൂട്ടി Vi; ഇപ്പോൾ 54 ഇടങ്ങളിൽ 5G കിട്ടും

2.4GHz ഒക്ടാ-കോർ മീഡിയടെക് ഡിമെൻസിറ്റി 7100 6nm പ്രോസസർ ആണ് എഐ പ്ലസ് നോവ 2 പവർ 5ജിയുടെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7000mAh ബാറ്ററി സഹിതമാണ് ഈ 5ജി ഫോൺ എത്തിയിട്ടുള്ളത്. കുറഞ്ഞ വിലയിൽ എത്തുമ്പോഴും ശക്തമായ ബാറ്ററി ശേഷി ഇതിലുണ്ട് എന്നത് സാധാരണക്കാരായ ഉപയോക്താക്കളെ സംബന്ധിച്ച് നേട്ടമാണ്.

ക്യാമറകളുടെ കാര്യമെടുത്താൽ, 48MP മെയിൻ ക്യാമറ (Sony IMX582 സെൻസർ, f/1.8 അപ്പേർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ), LED ഫ്ലാഷ്, 2K 30fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സെൽഫിക്കും മറ്റുമായി ഫ്രണ്ടിൽ 13MP ക്യാമറയും (f/2.0 അപ്പേർച്ചർ, 2K 30fps വരെ വീഡിയോ റെക്കോർഡിംഗ് പിന്തുണ) ഉണ്ട്.

6.75 ഇഞ്ച് (720×1600 പിക്സൽ) HD+ IPS LCD സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 450nits വരെ HBM ബ്രൈറ്റ്‌നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. മാലി G610 GPU, 6GB/8GB റാം, 128GB സ്റ്റോറേജ്, ​മൈക്രോ എസ്ഡി വഴി 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും നോവ 2 പവർ 5ജിയിലുണ്ട്.

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള nxtQ OS-ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, IP65 റേറ്റിംഗ്, ഡ്യുവൽ സിം (നാനോ + നാനോ + ​മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

English Summary

The AI ​​Plus Nova 2 Power 5G, which was launched in India a few days ago, goes on sale in the country starting today. This 5G phone is available in Blue Fusion, Blue Gold Fusion, Deep Purple, Midnight Black, and Ocean Green color options. It can currently be purchased via Flipkart. The 6GB+128GB variant is priced at Rs. 16,699, while the 8GB+128GB variant costs Rs. 17,999. Bank discounts are available as part of the launch offer.

Follow Us