iQOO 15 Ultra: ഗെയിമർമാരെ ലക്ഷ്യമിട്ട് ഐകൂ 15 അൾട്ര; പ്രത്യേക ഫീച്ചറുകൾ കൊണ്ട് അമ്പരപ്പിക്കുമെന്ന് റിപ്പോർട്ട്

iQOO 15 Ultra Is Launching: ഐകൂ 15 അൾട്ര വിപണിയിലേക്ക്. വരുന്ന ആഴ്ച തന്നെ ഫോൺ പുറത്തിറങ്ങുമെന്നാണ് വിവരം.

iQOO 15 Ultra: ഗെയിമർമാരെ ലക്ഷ്യമിട്ട് ഐകൂ 15 അൾട്ര; പ്രത്യേക ഫീച്ചറുകൾ കൊണ്ട് അമ്പരപ്പിക്കുമെന്ന് റിപ്പോർട്ട്

ഐകൂ 15 അൾട്ര

Published: 

27 Jan 2026 | 02:37 PM

ഗെയിമർമാരെ ലക്ഷ്യമിട്ട് ഐകൂ 15 അൾട്ര പുറത്തിറങ്ങുന്നു. അടുത്ത ആഴ്ച തന്നെ ഫോൺ ചൈനീസ് മാർക്കറ്റിൽ അവതരിപ്പിക്കും. ഏറെ വൈകാതെ തന്നെ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യാന്തര മാർക്കറ്റുകളിലും ഫോൺ പുറത്തിറങ്ങും. ഗെയിമിങ് അനുഭവം മികച്ചതാക്കാനുള്ള നിരവധി ഫീച്ചറുകളുമായാണ് ഫോൺ എത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സ്നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 5 എസ്ഒസി ആണ് ഫോണിൻ്റെ ചിപ്സെറ്റ്. 24 ജിബി വരെ റാം ഫോണിലുണ്ടാവും. 7400 എംഎഎച്ച് ബാറ്ററിയും 100 വാട്ടിൻ്റെ വയേർഡ് ചാർജിങും ഫോണിൻ്റെ പ്രത്യേകതകളാണ്. ഫെബ്രുവരി നാല് വൈകുന്നേരം നാല് മണിക്കാണ് ചൈനയിൽ ഫോൺ അവതരിപ്പിക്കുക. ഇതിനകം ഫോണിനുള്ള പ്രീ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

Also Read: Motorola Edge 70 Fusion: മോട്ടൊറോള എഡ്ജ് 70 ഫ്യൂഷൻ ഉടനെത്തും; ഫീച്ചറുകൾ പുറത്ത്

2കെ റെസല്യൂഷൻ ഡിസ്പ്ലേ ആണ് ഫോണിലുണ്ടാവുക. കമ്പനിയുടെ ഐസ് ഡോം എയർ കൂളിങ് സിസ്റ്റവും ക്യു3 ഗെയിമിങ് ചിപ്പും ഗെയിമിങ് അനുഭവം അതിഗംഭീരമാക്കും. 6.85 ആചവും ഡിസ്പ്ലേ സൈസ്. വൺ ടിബി വരെ ഇൻ്റേണൽ മെമ്മറിയും 24 ജിബി വരെ റാമും നൽകുന്ന ഫോൺ സ്നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 5 എസ്ഒസിയിലാവും പ്രവർത്തിക്കുക.

ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ മൂന്ന് 50 മെഗാപിക്സൽ ക്യാമറകളുണ്ടാവും. ഇതിൽ ഒരെണ്ണം ടെലിഫോട്ടോ ക്യാമറയായിരിക്കുമെന്നാണ് റിപ്പോർട്ട്. 32 മെഗാപിക്സലിൻ്റേതാവും സെൽഫി ക്യാമറ. 7400 എംഎഎച്ച് ബാറ്ററിക്കൊപ്പം 100 വാട്ടിൻ്റെ വയർലസ് ചാർജിങും ഫോണിൽ ലഭ്യമാവും. രണ്ട് നിറങ്ങളിലാവും ഫോൺ പുറത്തിറങ്ങുക എന്നാണ് വിവരം. ഇന്ത്യയിൽ എന്ന് ഫോൺ പുറത്തിറങ്ങുമെന്നതിൽ വ്യക്തതയില്ല.

 

കറണ്ട് ബില്ല് പകുതിയായി കുറയ്ക്കാം, വഴികളിതാ
പ്രഭാതത്തിൽ ഇത് കുടിക്കൂ; ഗ്യാസ് പ്രശ്നം പമ്പകടക്കും
അഭിഷേക് ശര്‍മയുടെ ആസ്തിയെത്ര?
ബെംഗളൂരു ചിക്കന് എന്തുകൊണ്ട് ഇത്ര വില?
വയനാട് കാളിന്ദി നദിയിൽ ഒഴുക്കിൽപ്പെട്ട വിദേശ വനിതയെയും സുഹൃത്തിനെയും രക്ഷപ്പെടുത്തി നാട്ടുകാർ
കാറിൻ്റെ ബോണറ്റിൽ കുട്ടികൾ, അപകടകരമായ യാത്ര
മണിക്കൂറുകൾ കാത്തിരുന്നു, ബസ്സില്ല, ഒടുവിൽ
കിടിലന്‍ ഷോട്ടുകള്‍! മന്ത്രി എംബി രാജേഷ് ക്രിക്കറ്റ് കളിക്കുന്നത് കണ്ടോ?