AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഇന്ത്യയിലെ ഒരു ഫോണിലും ഇതുവരെ ഇല്ല! പുതിയ ആ സ്നാപ്ഡ്രാഗൺ കരുത്ത് രാജ്യത്ത് ആദ്യമെത്തിക്കുക ഐക്യൂ 16

iQOO 16 with Snapdragon 8 E-Lite Extreme Gen 6 processor: ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എക്‌സ്ട്രീം ജെൻ 6 2nm പ്രോസസർ കരുത്തിലാണ് ഐക്യൂ 16 ​ചൈനയിൽ അ‌വതരിപ്പിക്കപ്പെട്ടത്. ഇതേ ചിപ്സെറ്റ് സഹിതമാണ് ഈ പ്രീമിയം ഐക്യൂ ഫോൺ ഇന്ത്യയിലും എത്തുക. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഈ ഏറ്റവും പുതിയ പ്രീമിയം സ്നാപ്ഡ്രാഗൺ ചിപ്സെറ്റ് സഹിതം ഇന്ത്യയിൽ ആദ്യം എത്തുന്ന സ്മാർട്ട്ഫോൺ ഐക്യൂ 16 ആയിരിക്കും എന്നതാണ്.

ഇന്ത്യയിലെ ഒരു ഫോണിലും ഇതുവരെ ഇല്ല! പുതിയ ആ സ്നാപ്ഡ്രാഗൺ കരുത്ത് രാജ്യത്ത് ആദ്യമെത്തിക്കുക ഐക്യൂ 16
Iqoo 16 With Snapdragon 8 E Lite Extreme Gen 6Image Credit source: iqoo
Prasanth Kumar
Prasanth Kumar | Published: 10 Oct 2026 | 05:02 PM

ഇന്ത്യൻ യുവതയുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഐക്യൂ. വിവിധ സെഗ്മെന്റുകളിൽ ഏറ്റവും മികച്ച വിലയിൽ ഏറ്റവും മികച്ച ഫീച്ചറുകൾ നിറഞ്ഞ ഫോണുകൾ ഐക്യൂ ലഭ്യമാക്കിയിരിക്കുന്നു. കഴിഞ്ഞ മാസം ഐക്യുവിന്റെ ഏറ്റവും പുതിയ ടോപ് സ്മാർട്ട്ഫോൺ മോഡലായ ഐക്യൂ 16 (IQOO 16) ​ചൈനയിൽ ലോഞ്ച് ചെയ്തു. ഐക്യൂ 15 5ജിയുടെ പിൻഗാമിയായി ഐക്യൂ 16 ഉടൻ തന്നെ ഇന്ത്യയിലും ലോഞ്ച് ചെയ്യും. കഴിഞ്ഞ ദിവസം ഐക്യൂ 16 ഇന്ത്യൻ ലോഞ്ച് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ മൊബൈൽ കോൺഗ്രസ് (IMC) 2026-ലെ സ്നാപ്ഡ്രാഗൺ ഇവന്റിൽ വച്ച് ഐക്യൂ ഇന്ത്യ ഇസിഒ നിപുൻ മരിയ ഐക്യൂ 16 പ്രദർശിപ്പിക്കുകയും ഇന്ത്യൻ ലോഞ്ച് സ്ഥിരീകരിക്കുകയുമായിരുന്നു.

ഐക്യൂ 16 ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്ന് കമ്പനി മേധാവി തന്നെ സ്ഥിരീകരിച്ചു. എങ്കിലും ഇതിന്റെ ലോഞ്ച് തിയതി അ‌ടക്കമുള്ള കാര്യങ്ങൾ ഔദ്യോഗികമായി ഐക്യുവിന്റെ ഭാഗത്തുനിന്നുതന്നെ അ‌റിയിക്കും. ഐക്യൂ 16 ഇന്ത്യൻ ലോഞ്ചിന്റെ പ്രധാന പ്രത്യേകത അ‌തിലെ സ്നാപ്ഡ്രാഗ​ൺ ചിപ്സെറ്റ് ആണ്.

Also Raed: സാംസങ് നോക്കുന്നുണ്ടോ, എങ്കിൽ ഇത് സെറ്റാകും! വില കൂടിയ ഗാലക്സി A സീരീസ് ഫോണിന് ബെസ്റ്റ് ഡീലുമായി ആമസോൺ

ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എക്‌സ്ട്രീം ജെൻ 6 2nm പ്രോസസർ കരുത്തിലാണ് ഐക്യൂ 16 ​ചൈനയിൽ അ‌വതരിപ്പിക്കപ്പെട്ടത്. ഇതേ ചിപ്സെറ്റ് സഹിതമാണ് ഈ പ്രീമിയം ഐക്യൂ ഫോൺ ഇന്ത്യയിലും എത്തുക. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഈ ഏറ്റവും പുതിയ പ്രീമിയം സ്നാപ്ഡ്രാഗൺ ചിപ്സെറ്റ് സഹിതം ഇന്ത്യയിൽ ആദ്യം എത്തുന്ന സ്മാർട്ട്ഫോൺ ഐക്യൂ 16 ആയിരിക്കും എന്നതാണ്.

മോട്ടോറോള സിഗ്നേച്ചർ 27, ഷവോമി 18 പ്രോ എന്നിവയായിരിക്കും ഇന്ത്യയിൽ ഐക്യൂ 16 5ജിയുടെ പ്രധാന എതിരാളികൾ. 2K 165Hz AMOLED ഡിസ്‌പ്ലേ, 50MP സെൻസറുകളുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം, 8,400mAh ബാറ്ററി തുടങ്ങി ഏറ്റവും മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്താണ് ഈ പ്രീമിയം ഐക്യൂ ഫോൺ ഇന്ത്യയിലെത്തുക.

ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്യപ്പെട്ട ഐക്യൂ 16 മോഡലിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഐക്യൂ 16 ഇന്ത്യൻ വേരിയന്റിലും പ്രതീക്ഷിക്കുന്നില്ല. ഓരോ സെൻസറിനും പ്രത്യേകം റിംഗുകളുള്ള ‘സ്ക്വിർക്കിൾ’ (ചതുരവും വൃത്തവും ചേർന്ന ആകൃതി) ക്യാമറ മൊഡ്യൂളാണ് പുതിയ ഐക്യൂ 16 5ജിയുടെ ലുക്കിൽ എടുത്തുനിൽക്കുന്നത്.

50MP പ്രൈമറി ക്യാമറ, 50MP അൾട്രാ-വൈഡ് ലെൻസ്, 3x ഒപ്റ്റിക്കൽ സൂം സൗകര്യമുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഐക്യൂ 16യുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ്7-ൽ ആണ് പ്രവർത്തനം. ദീർഘകാല ഒഎസ് അ‌പ്ഡേറ്റ്, സുരക്ഷാ അ‌പ്ഡേറ്റ് എന്നിവയും ഇതിന് ലഭിക്കും. ഇന്ത്യയിലെ ലോഞ്ച് സ്ഥിരീകരിക്കുന്നതിന് പിന്നാലെ ഐക്യൂ 16 5ജിയുടെ ഇന്ത്യയിലെ കളർ ഓപ്ഷനുകൾ ഉൾപ്പെടെ കൂടുതൽ ഡീറ്റെയിൽസ് അ‌റിയാനാകും.

English Summary

iQOO’s latest premium smartphone, the iQOO 16, will soon be launched in India. Recently, at the Snapdragon event held during the India Mobile Congress (IMC), iQOO India CEO Nipun Marya showcased the iQOO 16 and unofficially confirmed its Indian launch.

Follow Us