ഇനി സംശയിച്ച് നിൽക്കേണ്ട, വാങ്ങാൻ ഫോണായി! ഐക്യൂ Z11 ലൈറ്റ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
iQOO Z11 Lite 5G launched in India: ഐക്യൂ Z11 ലൈറ്റ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 4GB+128GB വേരിയന്റിന് 19,499 രൂപയും 6GB+128GB വേരിയന്റിന് 21,499 രൂപയും, ടോപ്പ്-എൻഡ് 6GB + 256GB വേരിയന്റിന് 24,499 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 17999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും.

Iqoo Z11 Lite 5g Launched In India
സ്മാർട്ട്ഫോണുകളുടെ വില വർധനയിൽ ബുദ്ധിമുട്ടുന്ന ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ചെറുതായി ഒന്ന് ആശ്വസിക്കാം, പോക്കറ്റ് അധികം കീറാതെ താങ്ങാനാകുന്ന വിലയിൽ സ്വന്തമാക്കാൻ ഒരു പുതിയ സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നു. ഐക്യു തങ്ങളുടെ Z സീരീസിലെ പുതിയ ലൈറ്റ് മോഡലായി ഐക്യൂ Z11 ലൈറ്റ് 5ജി (iQOO Z11 Lite 5G) ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 20000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആണ് ഇത് എത്തിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റും 1200 nits വരെ HBM ബ്രൈറ്റ്‌നസ്സുമുള്ള 6.74 ഇഞ്ച് HD+ LCD സ്‌ക്രീനാണ് ഈ ഫോണിലുള്ളത്, 2026-ൽ ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഈ സെഗ്മെന്റിലെ ഏറ്റവും ബ്രൈറ്റ്നസുള്ള സ്മാർട്ട്ഫോൺ ഇതാണെന്ന് കമ്പനി പറയുന്നു.
മികച്ച ഫീച്ചറുകൾ നിരവധിയുണ്ടെങ്കിലും ലോഞ്ച് ഓഫറുകൾ സഹിതം 15000 രൂപയ്ക്കും 20000 രൂപയ്ക്കും ഇടയിൽ നിൽക്കുന്ന മാന്യമായ വിലയിൽ സ്വന്തമാക്കാം എന്നതാണ് ഈ ഐക്യൂ ഫോണിന്റെ വരവിനെ ശ്രദ്ധേയമാക്കുന്നത്. ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 6GB വരെ റാമും 6GB വെർച്വൽ റാമും ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിലുണ്ട്.
Also Read: ഒരേയൊരു കിങ്! 200MP ക്യാമറ, IP48 റേറ്റിങ്; സാംസങ് ഗാലക്സി Z ഫോൾഡ് 8 അൾട്ര ഇന്ത്യയിൽ ലോഞ്ച് ചെയ്തു
പ്രധാന ഫീച്ചറുകൾ
6.74-ഇഞ്ച് (1600×720 പിക്സലുകൾ) HD+ LCD സ്ക്രീൻ സഹിതമാണ് ഐക്യൂ Z11 ലൈറ്റ് 5ജി എത്തിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 1200 nits വരെ HBM ബ്രൈറ്റ്നസ് എന്നിവ ഇതിനുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.
ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4x റാം, 128GB / 256GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 6 -ൽ ആണ് പ്രവർത്തനം. ഇതിന്റെ 6GB റാം മോഡലിന് 2 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഈ ഐക്യൂ ഫോണിലണ്ട്. അതിൽ സോണി IMX852-AAJH5-G / LYT505C സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 0.08 MP (GC6163B/SP0821) സെക്കൻഡറി ക്യാമറ (f/3.0 അപ്പർച്ചർ), LED ഫ്ലാഷ് എന്നിവ ഇതിലടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.2 അപ്പർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയും ഉണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, IP65 റേറ്റിങ്സ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H),
ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G (n1/n3/n5/n8/n28B/n38/n40/n41(2535-2655MHz)/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, 44W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും
iQOO Z11 ലൈറ്റ് 5ജിയുടെ 4GB+128GB വേരിയന്റിന് 19,499 രൂപയും 6GB+128GB വേരിയന്റിന് 21,499 രൂപയും, ടോപ്പ്-എൻഡ് 6GB + 256GB വേരിയന്റിന് 24,499 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 17999 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാനാകും.
ഐക്യൂ ഇന്ത്യ വെബ്സൈറ്റ്, ആമസോൺ, ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവ വഴി ജൂലൈ 30 മുതൽ ഐക്യൂ Z11 ലൈറ്റ് വിൽപ്പന ആരംഭിക്കും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1500 രൂപ ബാങ്ക് ഡിസ്കൗണ്ടിന് പുറമേ 3 മാസത്തെ നോ-കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാണ്. മിഡ്‌നൈറ്റ് ബ്ലൂ, സോളാർ ഫ്ലെയിം എന്നീ കളർ ഓപ്ഷനുകളിൽ ഈ ഐക്യൂ ഫോൺ ലഭ്യമാകും.
English Summary
The iQoo Z11 Lite 5G has been launched in India. It is priced at Rs 19,499 for the 4GB+128GB variant, Rs 21,499 for the 6GB+128GB variant, and Rs 24,499 for the top-end 6GB + 256GB variant. With a bank discount of Rs 1,500 as part of the launch offer, it can be purchased at a starting price of Rs 17,999. The sale will start from July 30.