AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

വേണ്ടവരോടെല്ലാം പറഞ്ഞേക്ക്! വിവോ T5 ​ലൈറ്റ് 44W 5G ഇന്ത്യയിൽ ലോഞ്ച്

Vivo T5 Lite 44W 5G launched in India: വിവോ T5 ​ലൈറ്റ് 44W 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 4GB+128GB മോഡലിന് 19,999 രൂപയും 6GB+128GB മോഡലിന് 21,999 രൂപയും ടോപ്പ്-എൻഡ് 6GB+256GB മോഡലിന് 24,999 രൂപയുമാണ് വില. ലോഞ്ച് ഓഫറുകളുടെ ഭാഗമായി 1500 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. ജൂലൈ 22 മുതൽ വിൽപ്പന ആരംഭിക്കും, വിവോയുടെ ഔ​ദ്യോഗി വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ, ഫ്ലിപ്കാർട്ട് എന്നിവ വഴി വാങ്ങാം.

വേണ്ടവരോടെല്ലാം പറഞ്ഞേക്ക്! വിവോ T5 ​ലൈറ്റ് 44W 5G ഇന്ത്യയിൽ ലോഞ്ച്
Vivo T5 Lite 44w 5g Launched In IndiaImage Credit source: Vivo India website
Prasanth Kumar
Prasanth Kumar | Published: 16 Jul 2026 | 03:44 PM

വിവോ ടി5 സീരീസിന്റെ ഭാഗമായി പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വിവോയുടെ ഏറ്റവും പുതിയ 5ജി ഫോൺ എന്ന നിലയിൽ വിവോ T5 ​ലൈറ്റ് 44W 5G (vivo T5 Lite 44W 5G) എന്ന മോഡലാണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 6GB വരെ റാമും 6GB വരെ വെർച്വൽ റാമും ഇതിലുണ്ട്. ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് ആണ് ഈ 5ജി ഫോണിന്റെ കരുത്ത്. സെൻസിറ്റീവ് ഡാറ്റ സംരക്ഷിക്കുന്നതിനും സ്വകാര്യത നിലനിർത്തുന്നതിനും ഉപയോക്താക്കളെ സഹായിക്കുന്നതിന് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ളിൽ ഡെഡിക്കേറ്റഡ് ​പ്രൈവറ്റ് സ്പേസ് ഇതിൽ ഒരുക്കിയിട്ടുണ്ട്.

പ്രധാന ഫീച്ചറുകൾ

6.74-ഇഞ്ച് (1600×720 പിക്സലുകൾ) HD+ 20:9 LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.

Also Read: വാങ്ങാൻ 20000 രൂപ വേണ്ട! 8000mAh ബാറ്ററി, 144Hz ഡിസ്പ്ലേ; റിയിൽമി നാർസോ 100x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4x RAM, 128GB / 256GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 6-ൽ ആണ് പ്രവർത്തനം.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ വിവോ ഫോണിലുള്ളത്. അ‌തിൽ സോണി സോണി IMX852-AAJH5-G / LYT505C സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 0.08 MP (GC6163B/SP0821) സെക്കൻഡറി സെൻസർ (f/3.0 അപ്പർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.2 അപ്പർച്ചറുള്ള 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, സ്പീക്കർ, IP65 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G (n1/n3/n5/n8/n28B/n38/n40/n41(2535-2655MHz)/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C 2.0 എന്നിവയും ഇതിലുണ്ട്.

44W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് വിവോ T5 ​ലൈറ്റ് 44W 5ജിയിൽ ഉള്ളത്. 167.4× 77.1 × 8.39mm വലിപ്പവും 209 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ട്വിലൈറ്റ് ഷാഡോ, വേവ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക.

വിലയും ലഭ്യതയും

വിവോ T5 ​ലൈറ്റ് 44W 5ജിയുടെ 4GB+128GB മോഡലിന് 19,999 രൂപയും 6GB+128GB മോഡലിന് 21,999 രൂപയും ടോപ്പ്-എൻഡ് 6GB+256GB മോഡലിന് 24,999 രൂപയുമാണ് വില. ലോഞ്ച് ഓഫറുകളുടെ ഭാഗമായി 1500 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. 3 മാസത്തെ നോ-കോസ്റ്റ് EMI ഓപ്ഷനുമുണ്ട്. ജൂലൈ 22 മുതൽ വിൽപ്പന ആരംഭിക്കും, വിവോയുടെ ഔ​ദ്യോഗി വെബ്​സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ, ഫ്ലിപ്കാർട്ട് എന്നിവ വഴി വാങ്ങാം.

English Summary

Vivo T5 Lite 44W 5G has been launched in India. It is priced at Rs 19,999 for the 4GB+128GB model, Rs 21,999 for the 6GB+128GB model and Rs 24,999 for the top-end 6GB+256GB model. There is an instant discount of up to Rs 1,500 as part of the launch offers. It will go on sale from July 22 and can be purchased via Vivo’s official website, offline stores and Flipkart.

Follow Us