JSW Combat SUV: ഉരുക്കിന്റെ കരുത്തിൽ റോഡ് ഭരിക്കാൻ ജെ.എസ്.ഡബ്ല്യൂ, പുത്തൻ ഹൈബ്രിഡ് എസ്.യു.വി ഉടനെത്തും
JSW Combat Hybrid 4x4 SUV Launch: JSW ബ്രാൻഡിൽ നിന്നുള്ള ആദ്യ വാഹനം ഈ സീസണിൽ വപണിയിലെത്തുമെന്നാണ് എല്ലാ സൂചനകളും. ആദ്യം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത് JSW കോംബാറ്റ് (JSW Combat) എന്ന എസ്.യു.വി മോഡൽ ആണ്. ചൈനീസ് വാഹന നിർമ്മാണ കമ്പനിയായ ചെറി ഓട്ടോമൊബൈൽസിന്റെ ജെടൂർ ടി 2 (Jetour T2) എന്ന മോഡലിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ എസ്‌യുവി (SUV), ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നായ ടൊയോട്ട ഫോർച്യൂണറിനോട് നേരിട്ട് മത്സരിക്കുമെന്നാണ് പ്രതീക്ഷ.

Jsw Combat Suv Model
ഇന്ത്യൻ വാഹന വിപണിയിൽ മറ്റൊരു വിപ്ലവം കൂടി സംഭവിക്കുകയാണ്. ജെ.എസ്.ഡബ്ല്യൂ (JSW) എന്ന പേര് നമ്മൾ അധികം കേട്ടിരിക്കുക സ്റ്റീൽ, സിമന്റ് തുടങ്ങിയ മേഖലകളിലായിരിക്കും. അതേ JSW ഇപ്പോൾ വാഹന വിപണയിലേക്കും സ്വന്തം നിലയിൽ പ്രവേശിക്കുകയാണ്. പൂജാ – ദീപവലി സീസണിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുതിയ വാഹനങ്ങൾ അവതരിപ്പിക്കപ്പെടുന്നത്. ലോഞ്ചിന് പറ്റിയ ഏറ്റവും മികച്ച അവസരമായിട്ടാണ് കമ്പനികൾ ഈ സീസണെ കാണുന്നത്. അതുകൊണ്ട് തന്നെ JSW ബ്രാൻഡിൽ നിന്നുള്ള ആദ്യ വാഹനം ഈ സീസണിൽ വപണിയിലെത്തുമെന്നാണ് എല്ലാ സൂചനകളും.
ആദ്യം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത് JSW കോംബാറ്റ് (JSW Combat) എന്ന എസ്.യു.വി മോഡൽ ആണ്. ചൈനീസ് വാഹന നിർമ്മാണ കമ്പനിയായ ചെറി ഓട്ടോമൊബൈൽസിന്റെ ജെടൂർ ടി 2 (Jetour T2) എന്ന മോഡലിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ എസ്‌യുവി (SUV), ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നായ ടൊയോട്ട ഫോർച്യൂണറിനോട് നേരിട്ട് മത്സരിക്കുമെന്നാണ് പ്രതീക്ഷ. കോംബാറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ JSW ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഈ മോഡലിനെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും സൂചനകളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.
Also Read: സെലിബ്രിറ്റികളുടെ ഇഷ്ട വാഹനം, കാണാൻ ക്യൂട്ടെങ്കിലും കാല് കൊടുത്താൽ പറക്കുന്ന മിനി കൂപ്പർ
കോമ്പാക്ട് എന്ന പേരിൽ പ്ലഗ് ഇൻ ഹൈബ്രിഡ് എസ്‌യുവി ആയിട്ടാണ് വാഹനം വിപണിയിൽ ലോഞ്ച് ചെയ്യുക. നേരത്തെ തന്നെ ജെ.എസ്.ഡബ്ല്യൂ സ്വതന്ത്രമായി ഒരു വാഹന മോഡൽ ഇന്ത്യയിൽ പുറത്തിറക്കുന്നതിന് ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ കോമ്പാക്ട് വരുന്നത്. ജെടൂറിന്റെ അതേ രൂപ ശൈലിയിൽ ആകും കോമ്പാക്ട് എത്തുക എന്നാണ് റിപ്പോർട്ടുകൾ. നിലവിലെ Jetour T2-ന് 4,785 mm നീളവും 2,002 mm വീതിയും 1,880 mm ഉയരവുമുണ്ട്. ഇതിന്റെ വീൽബേസ് 2,800 mm ആണ് ഉള്ളത്. ഇത് ടൊയോട്ട ഫോർച്യൂണറുമായി താരതമ്യം ചെയ്യുമ്പോൾ, JSW കോമ്പാക്ടിന് 90 mm അധിക നീളവും 150 mm അധിക വീതിയും 30 mm അധിക ഉയരവും ഉണ്ടായേക്കും.
കോമ്പാക്ടിന് ഏകദേശം 30 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. എൻജിൻ ഭാഗം നോക്കിയാൽ പ്ലഗ് ഇൻ ഹൈബ്രിഡ് ആയിട്ടാകും ഈ എസ്.യു.വി എത്തുക. 1.5 ലിറ്റർ ഡയറക്ട് ഇൻജക്ഷൻ ടർബോ പെട്രോൾ എൻജിൻ ഒപ്പം രണ്ട് ഇലക്ട്രിക് മോട്ടറുകളും 18.4 കിലോ വാട്ട് ശേഷിയുള്ള ബാറ്ററിയുമാണ് ഉൾക്കൊള്ളിക്കുക. ബറ്ററി വഴി ഏകദേശം 90 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും. മോട്ടറിന്റെയും പെട്രോളിന്റെയും കരുത്തിൽ ആകെ 1200 കിലോ മീറ്റർ റേഞ്ചാണ് കിട്ടുക എന്നും പ്രതീക്ഷിക്കുന്നു. 5 സീറ്റർ ഓപ്ഷ്നിലാകും എത്തുന്ന ഈ വാഹനം സെഗ്മെന്റിൽ ഒരു ഗെയിം ചേഞ്ചറായി മാറുമെന്നാണ് വാഹന ലോകത്തെ പലരും പ്രവചിക്കുന്നത്.
English Summary
All indications suggest that the first vehicle from the JSW brand will hit the market this season. The SUV model expected to be launched first is the JSW Combat. Based on the Jetour T2 model from the Chinese automaker Chery Automobile, this SUV is expected to compete directly with India’s most popular SUV, the Toyota Fortuner.