ട്രിപ്പിൾ 200MP ക്യാമറയുമായിട്ടാണ് വരവ്! ഓപ്പോ ഫൈൻഡ് X10 സീരീസ് ഒക്ടോബർ 22ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും
Oppo Find X10 series to launch in India on October 22: ഓപ്പോ ഫൈൻഡ് x10, ഓപ്പോ ഫൈൻഡ് x10 പ്രോ മാക്സ് എന്നിവ അടങ്ങുന്ന ഓപ്പോ ഫൈൻഡ് x10 സീരീസ് ഒക്ടോബർ 22ന് വൈകുന്നേരം 4.45ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. പുതിയ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ഒപ്പം ഓപ്പോ എൻകോ X4 വയർലെസ് ഇയർബഡുകൾ, ഓപ്പോ പാഡ് മിനി മാറ്റ് ഡിസ്പ്ലേ എഡിഷൻ എന്നീ പുതിയ പ്രോഡക്ടുകളും ലോഞ്ച് ചെയ്യും.
ഓപ്പോ ഇതിനകം ചൈനയിൽ അവതരിപ്പിച്ച പ്രീമിയം ഫൈൻഡ് X10 സീരീസ് ഫോണുകൾ ഇന്ത്യയിലേക്ക് എത്തുന്നു. ഓപ്പോ ഫൈൻഡ് x10, ഓപ്പോ ഫൈൻഡ് x10 പ്രോ മാക്സ് എന്നിവ അടങ്ങുന്ന ഓപ്പോ ഫൈൻഡ് x10 സീരീസ് (OPPO Find X10 Series) ഒക്ടോബർ 22ന് വൈകുന്നേരം 4.45ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. പുതിയ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ഒപ്പം ഓപ്പോ എൻകോ X4 (OPPO Enco X4) വയർലെസ് ഇയർബഡുകൾ, ഓപ്പോ പാഡ് മിനി മാറ്റ് ഡിസ്പ്ലേ എഡിഷൻ (OPPO Pad Mini Matte Display Edition) എന്നീ പുതിയ പ്രോഡക്ടുകളും ലോഞ്ച് ചെയ്യും.
പുതിയ ഓപ്പോ പ്രീമിയം സ്മാർട്ട്ഫോണുകൾ ഇന്ത്യയിലേക്ക് എത്തുമ്പോൾ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് പ്രോ മാക്സ് മോഡലിലെ ക്യാമറ സജ്ജീകരണത്തിലേക്ക് ആണ്. കാരണം, മൂന്ന് 200MP റിയർ ക്യാമറകളുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ ആണിത്. ഹാസൽബ്ലാഡ് പിന്തുണയോടെ ഒരുക്കിയ ഇതിന്റെ ക്യാമറ സംവിധാനം, മൂന്ന് സെൻസറുകളിലും 8K ലോഗ് റെക്കോർഡിംഗും വിവിധ ഫോക്കൽ ലെങ്തുകളിൽ 4K 120fps ഡോൾബി വിഷൻ റെക്കോർഡിംഗും പിന്തുണയ്ക്കുന്നു.
Also Raed: കാത്തിരുന്നവർ ഹാപ്പി! 8000 രൂപ ബാങ്ക് ഡിസ്കൗണ്ടുമായി വിവോ V80 ഇന്ത്യയിൽ വിൽപ്പന തുടങ്ങി
8,000mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഓപ്പോ ഫൈൻഡ് X10 സീരീസിലെ രണ്ട് മോഡലുകളിലും നൽകിയിരിക്കുന്നത്. എന്നാൽ ഡിസ്പ്ലേ വലിപ്പം, ക്യാമറ, പ്രോസസർ എന്നിവയിൽ ഇരുമോഡലുകളും വ്യത്യാസപ്പെട്ടിരിക്കുന്നു. ഓപ്പോ X10-ൽ മീഡിയടെക് ഡൈമൻസിറ്റി 9600M പ്രോസസറും X10 പ്രോ മാക്സിൽ 2nm മീഡിയടെക് ഡൈമൻസിറ്റി 9600 പ്രോ പ്രോസസറും ആണ് ഉള്ളത്.
രണ്ട് മോഡലുകളിലും ഫ്ലാറ്റ് LTPO OLED ഡിസ്‌പ്ലേകളാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രോ മാക്സ് മോഡലിൽ 1.15mm വീതിയുള്ള ബെസലുകളോട് കൂടിയ 6.78-ഇഞ്ച് ഫ്ലാറ്റ് പാനലും സ്റ്റാന്റേർഡ് മോഡലിൽ 0.99mm വീതിയുള്ള ബെസലുകളോട് കൂടിയ 6.59-ഇഞ്ച് ഫ്ലാറ്റ് പാനലും ആണ് ഉള്ളത്. രണ്ട് ഫോണുകളിലും ഫ്രെയിമിന്റെ ഇടതുവശത്തായി കസ്റ്റമൈസ് ചെയ്യാവുന്ന ഒരു ഹാർഡ്‌വെയർ ‘സ്നാപ്പ് കീ’ നൽകിയിട്ടുണ്ട്.
ഓപ്പോ ഫൈൻഡ് x10 സീരീസിന്റെ ലോഞ്ചിനോട് അനുബന്ധിച്ച് ഓപ്പോ തങ്ങളുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിൽ 9 രൂപയുടെ ഒരു പ്രൊമോഷണൽ ‘പ്രിവിലേജ് പാക്ക്’ അവതരിപ്പിച്ചു. ഒക്ടോബർ 21-ന് രാത്രി 11:59:59-ന് (IST) മുമ്പായി ഈ പാക്ക് വാങ്ങുന്ന ഉപഭോക്താക്കൾക്ക്, പുതിയ ഓപ്പോ സീരീസ് എത്തുന്ന ഒക്ടോബർ 22 മുതൽ ഒക്ടോബർ 25 വരെ പ്രയോജനപ്പെടുത്താവുന്ന നിരവധി ആനുകൂല്യങ്ങൾ ലഭിക്കും.
പ്രിവിലേജ് പാക്ക് ആനുകൂല്യങ്ങൾ
ബ്ലാക്ക് പ്രീമിയം ഗിഫ്റ്റ് ബോക്സ്: ഫൈൻഡ് X10 അല്ലെങ്കിൽ X10 പ്രോ മാക്സ് വാങ്ങുന്ന ഉപഭോക്താക്കൾക്ക്, എൻകോ എയർ 5 പ്രോയും അതിന് അനുയോജ്യമായ ഫോൺ കേസും അടങ്ങിയ പ്രത്യേക ഗിഫ്റ്റ് ബോക്സ് ലഭിക്കും (ഇവയുടെ മൂല്യം യഥാക്രമം 7,998 രൂപ, 8,998 രൂപ എന്നിങ്ങനെയാണ്).
ഓപ്പോ ഫൈൻഡ് X10 സീരീസ് ഡിവൈസ് വാങ്ങിയ ശേഷം ഈ പാക്ക് ഉപയോഗിക്കുന്ന ആദ്യ 50 ഉപഭോക്താക്കൾക്ക്, 19,499 രൂപ വിലമതിക്കുന്ന ഓപ്പോ പാഡ്SE (4GB + 128GB Wi-Fi, Twilight Blue) സൗജന്യമായി ലഭിക്കാൻ അർഹതയുണ്ട്.
ഇക്കോസിസ്റ്റം ഡിസ്‌കൗണ്ട് കൂപ്പണുകൾ: ഓപ്പോ പാഡ് മിനിക്ക് 1,000 രൂപയുടെയും എൻകോ X4-ന് 500 രൂപയുടെയും ഡിസ്കൗണ്ട് ലഭിക്കുന്ന കൂപ്പണുകൾ ഈ പാക്ക് വഴി ലഭ്യമാകും.
English Summary
The premium Find X10 series, already launched by Oppo in China, will be launched in India on October 22 at 4:45 PM. Alongside these new premium smartphones, Oppo will also launch the Oppo Enco X4 wireless earbuds and the Oppo Pad Mini Matte Display Edition in India.