Kawasaki Z300: മാസ്സ് എൻട്രിക്ക് കവാസാക്കി, പതിയ Z300 മോഡൽ ഒക്ടോബർ 20 ന്

Kawasaki Z300 Model Launch: കവാസാക്കിയുടെ പുതിയൊരു മോഡൽ ബൈക്ക് കൂടി ഇന്ത്യൻ വിപണയിലേക്ക് എത്തുകയാണ്. Z300 സ്ട്രീറ്റ്-നേക്കഡ് മോട്ടോർസൈക്കിൾ 2026 ഒക്ടോബർ 20-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. നിഞ്ച 300-ന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ പുതിയ ബൈക്ക്, കവാസാക്കിയുടെ Z സീരിസീലെ എൻട്രി-ലെവൽ മോഡലായിരിക്കും.

Kawasaki Z300: മാസ്സ് എൻട്രിക്ക് കവാസാക്കി, പതിയ Z300 മോഡൽ ഒക്ടോബർ 20 ന്

പ്രതീകാത്മക ചിത്രം

Updated On: 

14 Oct 2026 | 12:30 AM

കവാസാക്കിയുടെ പുതിയൊരു മോഡൽ ബൈക്ക് കൂടി ഇന്ത്യൻ വിപണയിലേക്ക് എത്തുകയാണ്. Z300 സ്ട്രീറ്റ്-നേക്കഡ് മോട്ടോർസൈക്കിൾ 2026 ഒക്ടോബർ 20-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. നിഞ്ച 300-ന്റെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ പുതിയ ബൈക്ക്, കവാസാക്കിയുടെ Z സീരിസീലെ എൻട്രി-ലെവൽ മോഡലായിരിക്കും. രാജ്യത്ത് Z300 അവതരിപ്പിക്കുന്നത് കവാസാക്കിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ചുവട് വെയ്പ്പാണ്. കാരണം സമീപകാലത്തായി നേക്കഡ് ബൈക്ക് വിഭാ​ഗം ബൈക്കുകളോട് വിപണിയിൽ പ്രിയം ഏറിവരുന്നുണ്ട്. അതുകൊണ്ട് തന്നെ നേക്കഡ് സ്ട്രീറ്റ്-ഫൈറ്റർ’ (naked street-fighter) വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ കവാസാക്കിയെ ഈ മോഡൽ സയാഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലുക്കിന്റെ കാര്യത്തിൽ Z300 മോഡൽ നിലവിലുള്ള Z900-നോട് സാമ്യമുള്ളതാവാനാണ് സാധ്യത. Z900- സമാനമായ ട്വിൻ-ഹെഡ്‌ലാമ്പ് സംവിധാനം ഉണ്ടാകും എന്നാണ് വാഹന പ്രേമികൾ പ്രതീക്ഷിക്കുന്നത്. ബൈക്കിന് അ​ഗ്രസീവും ആകർഷകവുമായ രൂപം നൽകുന്നതിനായി ഷാർപ്പ് ലൈനുകളോട് കൂടിയ ഫ്യുവൽ ടാങ്ക് ഡിസൈനും ഉൾപ്പെടുത്തമെന്ന് കരുതുന്നു. കൂടാതെ, പുറത്തുനിന്ന് കാണാവുന്ന തരത്തിലുള്ള ഫ്രെയിമും ഇതിൽ പ്രതീക്ഷിക്കാം.

Also Read: ഇതാണ് ബജറ്റ് ബൈക്ക്! ടി.വി.എസ് റേഡിയോൺ 2026 വിപണിയിൽ

നിഞ്ച 300 മോഡലിൽ നിലവിൽ ഉപയോഗിച്ചിരിക്കുന്ന 296cc, ലിക്വിഡ് കൂൾഡ് പാരലൽ-ട്വിൻ എൻജിൻ തന്നെയായിരിക്കും Z300-ലും ഉപയോഗിക്കുക എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. 39 എച്ച്. പി കരുത്തും 26.1 ന്യൂട്ടൺ മീറ്റർ ടോർക്കും പ്രദാനം ചെയ്യാൻ ശേഷിയുള്ളതാണ് ഈ എൻജിൻ. സിക്സ്-സ്പീഡ് ഗിയർബോക്സിൽ വരുന്ന ഈ മോഡൽ മികച്ച റോ‍ഡ് പെർമോൻസ് നൽകുമെന്നാണ് കരുതപ്പെടുന്നത്. നിഞ്ച 300-ലെ സെമി ഡിജിറ്റൽ ക്ലസ്റ്ററിൽ നിന്ന് വ്യത്യസ്തമായി, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ടേൺ ബൈ ടേൺ നാവിഗേഷനും ഉൾപ്പെടുന്ന TFT ഡിസ്‌പ്ലേയാണ് Z300-ൽ നൽകുക.

 

English Summary

Another new Kawasaki motorcycle model is arriving in the Indian market. The company has confirmed that the Z300 street-naked motorcycle will be launched in India on October 20, 2026. Built on the Ninja 300 platform, this new bike will serve as the entry-level model in Kawasaki’s Z series.

Loading...
Unable to load recommendations.
Follow Us
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
സമയം കുറവാണോ ? മസിൽ വളർത്താൻ കിടിലൻ 3x3x3 വർക്കൗട്ട്!
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
സവാള നീര് തലയിൽ പുരട്ടിയാൽ മുടി വളരുമോ?
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ