AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഇത് ഐഫോണിന് കടുത്ത ഭീഷണി തന്നെ! സാംസങ് ഗാലക്സി M47 5G വിലയിൽ വീണ്ടും മാറ്റം

Samsung Galaxy M47 5G price hiked again in India: സാംസങ് ഇന്ത്യയിൽ തങ്ങളുടെ സാംസങ് ഗാലക്സി എം47 5ജി മോഡലിന് വീണ്ടും വില വർധിപ്പിച്ചു. 2026 ഒക്ടോബർ 13ന് ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ഗാലക്സി എം47 5ജിയുടെ അ‌ടിസ്ഥാന മോഡലിന് ഇപ്പോൾ 37999 രൂപയാണ് പ്രാരംഭ വില. ഈ വർഷം ജൂണിലാണ് സാംസങ് ഗാലക്സി എം47 5ജി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്.

ഇത് ഐഫോണിന് കടുത്ത ഭീഷണി തന്നെ! സാംസങ് ഗാലക്സി M47 5G വിലയിൽ വീണ്ടും മാറ്റം
Samsung Galaxy M47 5g Price Hiked Again In IndiaImage Credit source: Samsung
Prasanth Kumar
Prasanth Kumar | Published: 13 Oct 2026 | 11:56 PM

നിലവിലെ രീതിയിൽ മുന്നോട്ട് പോയാൽ സാംസങ് ഗാലക്സി എം47 5ജി (Samsung Galaxy M47 5G) എന്ന സ്മാർട്ട്ഫോൺ മോഡൽ ആപ്പിളിന്റെ ഐഫോണുകൾക്ക് വൻ ഭീഷണിയാകും, അ‌ത് ഫീച്ചറുകളുടെ മികവിന്റെ കാര്യത്തിലായിരിക്കില്ല, പകരം വിലയുടെ കാര്യത്തിലായിരിക്കും എന്നുമാത്രം. ലോഞ്ചിന് ശേഷം പല തവണ സാംസങ് ഗാലക്സി എം47 5ജിയുടെ വില വർധിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ ഫെസ്റ്റിവൽ സീസണിൽ ഇതിന്റെ വില വീണ്ടും വർധിപ്പിക്കപ്പെട്ടിരിക്കുന്നു. 2026 ഒക്ടോബർ 13ന് ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ഗാലക്സി എം47 5ജിയുടെ അ‌ടിസ്ഥാന മോഡലിന് ഇപ്പോൾ 37999 രൂപയാണ് പ്രാരംഭ വില. ഇക്കണക്കിന് പോയാൽ ഇത് പല ഐഫോൺ മോഡലുകളെയും വിലയിൽ കടത്തിവെട്ടും.

ഈ വർഷം ജൂണിലാണ് സാംസങ് ഗാലക്സി എം47 5ജി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. അ‌ന്ന് ഇതിന്റെ അ‌ടിസ്ഥാന വേരിയന്റിന് 22,999 രൂപയായിരുന്നു പ്രാരംഭ വില. പിന്നീട് പല തവണ ഈ മോഡലിന് വില കൂട്ടപ്പെട്ടു. ഇപ്പോൾ ഏറ്റവും ഒടുവിൽ നിലവിൽ ഉണ്ടായിരുന്നതിനെക്കാൾ 2000 രൂപയുടെ വില വർധനയാണ് ഉണ്ടായിരിക്കുന്നത്.

Also Raed: ട്രിപ്പിൾ 200MP ക്യാമറയുമായിട്ടാണ് വരവ്! ഓപ്പോ ​ഫൈൻഡ് X10 സീരീസ് ഒക്ടോബർ 22ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

ഇപ്പോഴത്തെ വില വർധനയുടെ തൊട്ട് മുൻപ് ഗാലക്സി എം47 5ജി വേരിയന്റുകൾ യഥാക്രമം 35999 രൂപ, 39999 രൂപ, 44999 രൂപ എന്നീ വിലകളിലാണ് ഉണ്ടായിരുന്നത്. പുതിയ വില വർധനയ്ക്ക് ശേഷം ഇതിൽ 6GB+128GB വേരിയന്റിന് 37,999 രൂപയും 8GB+128GB വേരിയന്റിന് 41,999 രൂപയും 8GB+256GB വേരിയന്റിന് 46,999 രൂപയും ആണ് വില.

റോഗ് റെഡ്, ബ്ലേസ് ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ആണ് ഈ ഗാലക്സി 5ജി ഫോൺ അ‌വതരിപ്പിക്കപ്പെട്ടത്. നിലവിലെ വില പരിശോധിച്ചാൽ ഇത് ലോഞ്ച് വിലയിൽ നിന്ന് വളരെ ദൂരം എത്തിയിരിക്കുന്നു എന്ന് കാണാം. ചിപ് ക്ഷാമം മൂലം നിർമാണ ചെലവ് വർധിച്ചത് സ്മാർട്ട്ഫോൺ കമ്പനികളെയാകെ ബാധിച്ച പശ്ചാത്തലത്തിൽ ഏതാണ്ട് എല്ലാ ബ്രാൻഡുകളും തങ്ങടെ വിവിധ മോഡലുകൾക്ക് വില വർധിപ്പിക്കുന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്.

വില വീണ്ടും കൂടിയിട്ടുണ്ടെങ്കിലും താൽപര്യമുള്ള സാംസങ് ഫാൻസിന് ഈ ഗാലക്സി എം47 വാങ്ങുന്നത് പരിഗണിക്കാവുന്നതാണ്. ഒക്ട-കോർ ​​(4×2.4GHz കോർടെക്സ്-A78 & 4×1.8GHz കോർട്ടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 3 4nm 5G പ്രോസസർ ആണ് ഈ ഗാലക്സി ഫോണിന്റെ കരുത്ത്. 45W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററിയാണ് ഇതിലുള്ളത്.

50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ (f/2.2 അപ്പേർച്ചർ) 2MP മാക്രോ സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 12MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ) ഇതിലുണ്ട്. അഡ്രിനോ 710 GPU, 6GB / 8GB LPDDR5X റാം, 128GB / 256GB UFS 3.1 ഇന്റേണൽ സ്റ്റോറേജ് ഫീച്ചറുകളും ഉണ്ട്.

6.7 ഇഞ്ച് (1080×2340 പിക്സൽസ്) FHD+ ഇൻഫിനിറ്റി-O സൂപ്പർ AMOLED ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8.5 ൽ ആണ് പ്രവർത്തനം. 6 OS അപ്‌ഗ്രേഡുകളും 6 വർഷത്തെ തുടർച്ചയായ സുരക്ഷാ പാച്ചുകളും ലഭിക്കും.

English Summary

Samsung has once again raised the price of its Galaxy M47 model in India. According to the latest information available as of October 13, 2026, the starting price for the base model of the Galaxy M47 5G is now Rs. 37,999. The Samsung Galaxy M47 5G was launched in India in June of this year; at that time, the base variant was priced at Rs. 22,999.

Follow Us