AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഈ ഷാർക്ക് 5G ആണ്! യൂണിസോക് കരുത്തിൽ ലാവ ഷാർക്ക് 2 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Lava Shark 2 Pro 5G launched in India: ലാവ ഷാർക്ക് 2 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മിഡ്-റേഞ്ച് സെഗ്‌മെന്റിൽ എത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോൺ 120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ, 6000mAh ബാറ്ററി, 50-മെഗാപിക്സൽ പ്രൈമറി ക്യാമറ ഉൾപ്പെടെയുള്ള ഫീച്ചറുകൾ സഹിതമാണ് എത്തിയിരിക്കുന്നത്. 6nm പ്രോസസ്സിൽ നിർമ്മിച്ച ഒക്ടാ-കോർ യൂണിസോക്ക് T8200 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്.

ഈ ഷാർക്ക് 5G ആണ്! യൂണിസോക് കരുത്തിൽ ലാവ ഷാർക്ക് 2 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Lava Shark 2 Pro 5g Launched In IndiaImage Credit source: lava
Prasanth Kumar
Prasanth Kumar | Updated On: 30 Sep 2026 | 12:08 AM

ലാവ ഷാർക്ക് 2 പ്രോ 5G (Lava Shark 2 Pro 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മിഡ്-റേഞ്ച് സെഗ്‌മെന്റിൽ എത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോൺ 120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ, 6000mAh ബാറ്ററി, 50-മെഗാപിക്സൽ പ്രൈമറി ക്യാമറ ഉൾപ്പെടെയുള്ള ഫീച്ചറുകൾ സഹിതമാണ് എത്തിയിരിക്കുന്നത്. 6nm പ്രോസസ്സിൽ നിർമ്മിച്ച ഒക്ടാ-കോർ യൂണിസോക്ക് T8200 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 6GB ഫിസിക്കൽ റാമും, 6GB വെർച്വൽ റാമും ഈ ലാവ 5ജി ഫോണിൽ ഉണ്ട്. 15000 രൂപയോട് അ‌ടുത്ത വിലയിൽ ഒരു 5ജി ഫോൺ തേടുന്നവർക്ക് പരിഗണിക്കാൻ കഴിയും വിധമാണ് ഈ ലാവ ഫോൺ എത്തിയിരിക്കുന്നത്.

പ്രധാന ഫീച്ചറുകൾ

6.74-ഇഞ്ച് (1612 × 720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 550 nits വരെ HBM ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് ലാവ ഷാർക്ക് 2 പ്രോ 5ജിയിലെ പ്രധാന ഫീച്ചറുകൾ. 2.3GHz യൂണിസോക് T8200 6nm പ്രൊസസർ ആണ് ഈ ലാവ ഫോണിന്റെ കരുത്ത്.

Also Raed: നാട്ടുകാർ രക്ഷിച്ചു! ജിയോയ്ക്കും എയർടെലിനും ഒപ്പം ‘ആളെക്കൂട്ടി’ ബിഎസ്എൻഎല്ലും വിഐയും

Mali-G57 MC2 GPU, 6GB LPDDR4x റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ഒരു പ്രധാന ആൻഡ്രോയിഡ് OS അപ്‌ഗ്രേഡും രണ്ട് വർഷത്തെ സുരക്ഷാ പാച്ചുകളും ലാവ വാഗ്ദാനം ചെയ്യുന്നുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ, 50MP മെയിൻ ക്യാമറ, LED ഫ്ലാഷ്, 2k വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ലാവ ഷാർക്ക് 2 പ്രോ 5ജിയിൽ ഉണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ ആണ് നൽകിയിരിക്കുന്നത്.

IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, 4G VoLTE, Wi-Fi 802.11 ac, Bluetooth 5.0, GPS + GLONASS, യുഎസ്ബി ​ടൈപ്പ് സിഏ 18W ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും

ലാവ ഷാർക്ക് 2 പ്രോ 5G യുടെ വില 16,699 രൂപ ആണ്. ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി ഈ ലാവ 5ജി ഫോൺ വാങ്ങാനാകും. സ്​കൈ ബ്ലൂ, നന്ദ സിൽവർ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഷാർക്ക് 2 പ്രോ 5ജി ലഭ്യമാകുക.

English Summary

Lava Shark 2 Pro 5G has been launched in India. It is priced at Rs 16,699. The Lava 5G phone can be purchased through offline retail outlets. The Shark 2 Pro 5G will be available in two color options – Sky Blue and Nanda Silver.

Follow Us