AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mercedes AMG G63 Offroad Pro: വില 3.80 കോടി, ഏത് മലയും ഇവന് പുല്ല്! ബെൻസിന്റെ ഒഫ് റോഡ് പുലി ഇന്ത്യയിൽ

Mercedes-AMG G 63 Off-Road Pro: ഓഫ് റോഡ് വാഹന പ്രേമികളുടെയും എസ് യു വി പ്രേമികളുടെയും സ്വപ്ന മോഡലാണ് മെഴ്സഡിസ് ബെൻസിന്റെ ജി വാ​ഗൺ. ഇപ്പോഴിതാ ഈ ശ്രേണിയിൽന്ന് ഓഫ്-റോഡ് ആവശ്യങ്ങൾക്ക് പ്രാധന്യം നൽകുന്ന പുതിയൊരു മോഡലിനെ ഇന്ത്യയിൽ എത്തിച്ചിരിക്കുകയാണ് ബെൻസ്. മെഴ്‌സിഡസ്-എഎംജി G63 ഓഫ്‌റോഡ് PRO (Mercedes-AMG G63 Offroad PRO) എന്ന മോഡലിനെയാണ് മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ പുറത്തിറക്കിയിരിക്കുന്നത്.

Mercedes AMG G63 Offroad Pro: വില 3.80 കോടി, ഏത് മലയും ഇവന് പുല്ല്! ബെൻസിന്റെ ഒഫ് റോഡ് പുലി ഇന്ത്യയിൽ
Mercedes Amg G63 - പ്രതീകാത്മകമായി ഉപയോ​ഗിച്ചത്Image Credit source: Mercedes Benz Website
Amal KV
Amal KV | Published: 23 Sep 2026 | 05:50 PM

ഓഫ് റോഡ് വാഹന പ്രേമികളുടെയും എസ് യു വി പ്രേമികളുടെയും സ്വപ്ന മോഡലാണ് മെഴ്സഡിസ് ബെൻസിന്റെ ജി വാ​ഗൺ. ഇപ്പോഴിതാ ഈ ശ്രേണിയിൽന്ന് ഓഫ്-റോഡ് ആവശ്യങ്ങൾക്ക് പ്രാധന്യം നൽകുന്ന പുതിയൊരു മോഡലിനെ ഇന്ത്യയിൽ എത്തിച്ചിരിക്കുകയാണ് ബെൻസ്. മെഴ്‌സിഡസ്-എഎംജി G63 ഓഫ്‌റോഡ് PRO (Mercedes-AMG G63 Offroad PRO) എന്ന മോഡലിനെയാണ് മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ പുറത്തിറക്കിയിരിക്കുന്നത്. 3.80 കോടി രൂപയാണ് ഈ മോഡലിന്റെ എക്സ്-ഷോറൂം പ്രാരംഭ വില വരുന്നത്. ലിമിറ്റഡ് എഡിഷനായിട്ടാണ് മോഡലിനെ കമ്പനി പുറത്തിറക്കയിരിക്കുന്നത്.

ലിമിറ്റഡ് എഡിഷൻ

നിവിലുള്ള AMG G63-നെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഓഫ് റോ‍ഡിം​ഗിനാണ് ഈ മോഡൽ കൂടുതൽ ഊന്നൽ നൽകുന്നത്. ഏത് ടെറൈനിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ സഹായിക്കുന്ന AMG-യുടെ പ്രത്യേക ഓഫ്-റോഡ് ക്രമീകരണങ്ങളും കാഴ്ചയിൽ ഓഫ് റോഡ് ലുക്ക് നൽകുന്ന മാറ്റങ്ങളും പുതിയ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കായി മാത്രമാണ് ഈ പ്രത്യേക മോഡൽ അവതരിപ്പിച്ചിരിക്കുന്നത് എന്ന മെഴ്‌സിഡസ് ബെൻസ് അറിയിച്ചു.

Also Read:  പ്രതീക്ഷ തെറ്റിയില്ല! പുതിയ ഹെഡ്ലൈറ്റും അലോയ് വീലും… ഥാർ ഫേസ് ലിഫ്റ്റ് എത്തി

പെർഫോമൻസ്

48V മൈൽഡ് ഹൈബ്രിഡ് സംവിധാനവും ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും ചേർന്ന, 4.0 ലിറ്റർ ട്വിൻ-ടർബോ V8 എൻജിൻ തന്നെയാണ് മെഴ്‌സിഡസ്- AMG G63 Offroad PRO-യിലും ഉപയോഗിച്ചിരിക്കുന്നത്. ഈ പവർട്രെയിൻ 430 കിലോവാട്ട് (585 എച്ച്പി) കരുത്തും 850 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കും. അതിനൊപ്പം ഹൈബ്രിഡ് സംവിധാനം വഴി അധികമായി 15 കിലോവാട്ട് കരുത്തും വാഹനത്തിന് ലഭിക്കുന്നു. ഈ കരുത്തുറ്റ എൻജിന് പൂജ്യത്തിൽ നിന്ന് നിന്ന് 100 കിലോ മീറ്റർ പെർ അവർ വേഗത കൈവരിക്കാൻ 4.4 സെക്കൻഡ് മതി.വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 240 kmph ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

ഡിസൈൻ മാറ്റങ്ങൾ

സ്റ്റാൻഡേർഡ് G63 മോഡലിൽ നിന്ന് ഓഫ്‌റോഡ് PRO-നെ വ്യത്യസ്തമാക്കുന്നത് എഎംജി-സ്‌പെസിഫിക് ബമ്പറുകളും, സ്റ്റെയിൻലെസ്- സ്റ്റീൽ ഇൻസേർട്ടുകളും, എഎംജി ബാഡ്ജിം​ഗ് സവിശേഷതകളുമാണ്. ക്യാബിനിൽ 12.3 ഇഞ്ച് വലുപ്പമുള്ള രണ്ട് ഡിസ്‌പ്ലേകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓഗ്മെന്റഡ്-റിയാലിറ്റി നാവിഗേഷൻ, ഒന്നിലധികം യുഎസ്ബി-സി (USB-C) പോർട്ടുകൾ എന്നിവയുള്ള മെഴ്‌സിഡസിന്റെ ഏറ്റവും പുതിയ MBUX NTG7 ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ക്രമീകരിച്ചട്ടുണ്ട്. ഓഫ് റോഡിം​ഗ് അനായാസകരമാക്കുന്നതിന്റ ഭാ​ഗമായി ആക്റ്റീവ് റോൾ സ്റ്റെബിലൈസേഷനോടുകൂടിയ AMG ആക്റ്റീവ് റൈഡ് കൺട്രോൾ സസ്പെൻഷനാണ് ലിമിറ്റഡ് എഡിഷൻ വാഹനത്തിൽ കൊടുത്തിരിക്കുന്നത്. ടെറൈന് അനുസൃതമായി മുന്ന് വ്യത്യസ്തമായ മോഡലുകളിലേക്ക് സസ്പെൻഷൻ ക്രമീകരിക്കാനും കഴിയും.

English Summary

The Mercedes- Benz G-Wagon is a dream vehicle for off-road enthusiasts and SUV lovers alike. Now, the company has introduced a new model in this lineup to the Indian market one that places a special emphasis on off-roading capabilities: the Mercedes-AMG G63 Offroad PRO.

Follow Us