Realme Latest Phone: 5 ദിവസം ബാറ്ററിയുള്ള ഫോൺ; 50 മണിക്കൂർ വരെ വീഡിയോ

Realme 15000mAh Phone : ഓഗസ്റ്റ് 27-നാണ് കമ്പനി സ്മാർട്ട്‌ഫോൺ ആഗോളതലത്തിൽ എത്തിക്കുന്നത്. നിലവിൽ ഇതൊരു ഒരു കൺസെപ്റ്റ് ഫോണായിരിക്കാം എന്നാണ് വിവരം

Realme Latest Phone: 5 ദിവസം ബാറ്ററിയുള്ള ഫോൺ; 50 മണിക്കൂർ വരെ വീഡിയോ

Realme Latest Phone

Published: 

26 Aug 2025 13:32 PM

എത്ര ദിവസം വേണമെങ്കിലും ഉപയോഗിക്കാം, ഗെയിം കളിക്കാം വീഡിയോ കാണാം. തുടങ്ങി എല്ലാ സംവിധാനങ്ങൾക്കും ആവശ്യമായതിലും അധികം ബാറ്ററി നൽകുന്ന ഫോൺ ഇറക്കാൻ ഒരുങ്ങുകയാണ് റിയൽമി. 15000mAh ബാറ്ററിയാണ് ഫോണിൻ്റെ ബാറ്ററി കപ്പാസിറ്റി. നിലവിൽ മാർക്കറ്റിൽ എത്തിയ ഫോണുകളിൽ ഏറ്റവും വലിയ ബാറ്ററി കപ്പാസിറ്റിയാണിത്. ഫോൺ എത്തിയാൽ മറ്റൊരു ഫോൺ ഇനി ഇതിനെ വെല്ലാൻ വിപണിയിൽ ഉണ്ടാവില്ല.

എപ്പോൾ ലോഞ്ച് ?

ഓഗസ്റ്റ് 27-നാണ് കമ്പനി സ്മാർട്ട്‌ഫോൺ ആഗോളതലത്തിൽ എത്തിക്കുന്നത്. നിലവിൽ ഇതൊരു ഒരു കൺസെപ്റ്റ് ഫോണായിരിക്കാം എന്നാണ് വിവരം, അതായത് ഇത് ഉപഭോക്താക്കൾക്ക് ഉടനടി ലഭ്യമാകില്ല. നിലവിൽ ട്വിറ്ററിൽ എത്തിയ വിവരങ്ങൾ പ്രകാരം ഫോണിന്റെ പിൻ കവറിൽ “15000mAh” എന്ന് എഴുതിയിരിക്കുന്നതായി കാണാം. എന്തൊക്കെയാണ് പുതിയ ബാറ്ററി ബക്കപ്പിൻ്റെ സവിശേഷതകൾ എന്ന് പരിശോധിക്കാം.

1.50 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക്
2. 5 ദിവസത്തിൽ കൂടുതൽ ബാക്കപ്പ്

സ്ലിം ആയ ഫോൺ

ഇത്രയും വലിയ ബാറ്ററി ഉണ്ടായിരുന്നിട്ടും, ഫോണിൻ്റെ ഡിസൈൻ ഒരു സാധാരണ സ്മാർട്ട്‌ഫോൺ പോലെ സ്ലിം ആണ്. സാധാരണയായി വലിയ ബാറ്ററികളുള്ള ഫോണുകൾ വളരെ കട്ടിയുള്ളതും ഭാരമുള്ളതുമാണ്, പക്ഷേ റിയൽമി ഇക്കാര്യത്തിൽ മാറ്റം കൊണ്ടു വന്നു കഴിഞ്ഞു.

സിലിക്കൺ-ആനോഡ് ബാറ്ററി

സിലിക്കൺ-ആനോഡ് സാങ്കേതികവിദ്യയാണ് റിയൽമി ഫോണിൽ കൊണ്ടു വന്നിരിക്കുന്നത്. ഈ ബാറ്ററിയുടെ ഊർജ്ജ സാന്ദ്രത 887Wh/L ആണ്. ഇത് പ്രകടനം മെച്ചപ്പെടുത്തുകയും ഫോണിന് കൂടുതൽ പവർ നൽകുകയും ചെയ്യുന്നു. 2025 മെയിൽ, റിയൽമി 10,000mAh കൺസെപ്റ്റ് ഫോൺ അവതരിപ്പിച്ചിരുന്നു, 320W സൂപ്പർസോണിക് ചാർജിംഗ്, 8.5 മില്ലിമീറ്റർ കനവും 200 ഗ്രാം ഭാരം, 4 മിനിറ്റ് 30 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ ചാർജ് ചെയ്യാനുള്ള കഴിവ് എന്നിവ ഇതിനുണ്ട്. ഒരു മിനിറ്റിനുള്ളിൽ 26 ശതമാനം ബാറ്ററിയും, രണ്ട് മിനിറ്റിനുള്ളിൽ 50 ശതമാനം ബാറ്ററിയും ഇതിന് ലഭിക്കും.

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ