പക്കാ പ്ലാനിൽ ഇറക്കിയ 5G ഫോൺ! മോട്ടോ g77 പവർ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Moto G77 Power 5G launched in India: മോട്ടോ ജി77 പവർ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 8GB+128GB മോഡലിന് 25,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 2000 ഇൻസ്റ്റന്റ് ഡിസ്കൗണ്ട് അല്ലെങ്കിൽ 2000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 23999 രൂപ പ്രാരംഭ വിലയിൽ വാങ്ങാം. ജൂ​ലൈ 13 മുതൽ ആണ് വിൽപ്പന ആരംഭിക്കുക. മോട്ടറോള വെബ്​സൈറ്റ്, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് ലഭ്യമാകും.

പക്കാ പ്ലാനിൽ ഇറക്കിയ 5G ഫോൺ! മോട്ടോ g77 പവർ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Moto G77 Power 5g Launched In India

Updated On: 

08 Jul 2026 | 02:36 PM

25000 രൂപയോട് അ‌ടുത്ത വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്ന ഇന്ത്യയിലെ ഉപയോക്താക്കളെ ആകർഷിക്കാൻ പക്കാ പ്ലാനിൽ മോട്ടറോള തങ്ങളുടെ G സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. മോട്ടോ ജി77 പവർ 5ജി (moto g77 Power 5G) എന്നാണ് ഈ സ്മാർട്ട്ഫോണിന്റെ പേര്. അ‌ത്യാവശ്യം താങ്ങാനാകുന്ന വിലയിൽ മികച്ച ഫീച്ചറുകൾ ഉള്ള ഒരു സ്മാർട്ട്ഫോൺ വേണ്ട ഉപയോക്താക്കൾക്ക് പരിഗണിക്കാൻ പാകത്തിൽ 16GB വരെ വെർച്വൽ റാം, 7000mAh ബാറ്ററി, ക്വാഡ് പിക്‌സൽ സാങ്കേതികവിദ്യയുള്ള 50MP സോണി മെയിൻ ക്യാമറ അ‌ടക്കമുള്ള ഫീച്ചറുകൾ ഈ മോട്ടറോള 5ജി ഫോണിലുണ്ട്.

ഒപ്പം സാധ്യമായ മികച്ച സുരക്ഷയും ഇതിൽ ഒരുക്കിയിരിക്കുന്നു. ​ഡിസ്പ്ലേ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുണ്ട്. വീഴ്ചയിലും മറ്റും സുരക്ഷ ഉറപ്പാക്കാൻ മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷനുണ്ട്. പൊടി, ജലം എന്നിവയെ പ്രതിരോധിക്കാൻ IP64 റേറ്റിങ്ങും ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6400 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്.

Also Read: ഇഷ്ടം നോക്കി വാങ്ങാം! GOAT സെയിലിൽ 12000 – 25000 രൂപ വിലയിൽ കിട്ടുന്ന അഞ്ച് റിയൽമി 5G ഫോണുകൾ

പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റുള്ള 6.72-ഇഞ്ച് (2400 × 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ, 1050 nits വരെ HBM ബ്രൈറ്റ്‌നെസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

ആം മാലി-G57 MC2 ജിപിയു, 8GB LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ആൻഡ്രോയിഡ് 17-ലേക്ക് 1 OS അപ്‌ഡേറ്റും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

ക്യാമറകളുടെ കാര്യമെടുത്താൽ ക്വാഡ് പിക്‌സൽ ടെക്നോളജി പിന്തുണയോടെ 50MP മെയിൻ ക്യാമറ (സോണി LYTIA 600 സെൻസർ, f/1.8 അപ്പർച്ചർ), 8MP അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ, 2-ഇൻ-1 ലൈറ്റ് സെൻസർ, 2K 30fps വരെ വീഡിയോ റെക്കോർഡിംഗ്), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും ഫ്രണ്ടിൽ 32MP സെൽഫി ക്യാമറയും (f/2.2 അപ്പേർച്ചർ, 2K 30fps വരെ വീഡിയോ റെക്കോർഡിംഗ്) ഉണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഡ്യുവൽ മൈക്രോഫോണുകൾ, IP64 റേറ്റിങ്, മിലിട്ടറി ഗ്രേഡ് (MIL-STD 810H) സർട്ടിഫിക്കേഷൻ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ / മൈക്രോ എസ്ഡി), 5G SA/NSA (n1/n2/n3/n5/n8/n28/n38/n40/n41/n48/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 5 802.11ac (2.4GHz/5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-സി എന്നിവയും ഇതിലുണ്ട്.

ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഉപയോഗം വാഗ്ദാനം ചെയ്യുന്ന 7000mAh ബാറ്ററിയാണ് ഇതിലുള്ളത് എന്ന് കമ്പനി അ‌വകാശപ്പെടുന്നു. ഇത് 30W ടർബോചാർജിംഗ്, 6W വയർഡ് റിവേഴ്സ് ചാർജിംഗ് പിന്തുണകളോടെ എത്തുന്നു. 166.23 x 76.50 x 8.89mm വലിപ്പവും 215 ഗ്രാം ഭാരവും ഈ മോട്ടറോള ഫോണിനുണ്ട്. പാന്റോൺ ഇംപെനിട്രബിൾ, പാന്റോൺ നോട്ടിക്കൽ ബ്ലൂ, പാന്റോൺ ഫ്യൂഷിയ റെഡ് എന്നീ കളർ ഓപ്ഷനുകളിൽ ഈ മോട്ടോ ഫോൺ എത്തിയിരിക്കുന്നു.

വിലയും ലഭ്യതയും

മോട്ടോ g77 പവർ 5ജിയുടെ 8GB+128GB മോഡലിന് 25,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 2000 ഇൻസ്റ്റന്റ് ഡിസ്കൗണ്ട് അല്ലെങ്കിൽ 2000 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 23999 രൂപ പ്രാരംഭ വിലയിൽ വാങ്ങാം. ജൂ​ലൈ 13 മുതൽ ആണ് വിൽപ്പന ആരംഭിക്കുക. മോട്ടറോള വെബ്​സൈറ്റ്, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാനാകും.

English Summary

Moto G77 Power 5G has been launched in India. Its 8GB+128GB model is priced at Rs 25,999. As part of the launch offer, select bank cards are eligible for an instant discount of Rs 2000 or an exchange discount of Rs 2000. So, you can buy it at a starting price of Rs 23,999. The sale will start from July 13. It will be available via Motorola website, Flipkart, and offline stores.

Follow Us
വയനാട് ബാണാസുരയില്‍ ട്രെക്കിങ് നടത്തിയാലോ? ഇവിടെ ഒരു നിയന്ത്രണവുമില്ല
തലവര മാറും! ബുധനാഴ്ചകളിൽ ഇങ്ങനെ ചെയ്യൂ
നിത്യവും ജപിക്കൂ! ഗണപതി മുതൽ അയ്യപ്പൻ വരെയുള്ള ദേവ മന്ത്രങ്ങൾ
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
Viral Video: സമൂസ വാങ്ങാൻ ട്രെയിൻ നിർത്തി, എൻജിൻ ഡ്രൈവർക്ക് പണി
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ