Motorola Signature: ബാറ്ററി അത്ര പോരെങ്കിലും സ്പെക്സിൽ കലക്കും; മോട്ടൊറോള സിഗ്നേച്ചർ അവതരിപ്പിച്ചു
Motorola Signature Features: മോട്ടൊറോള സിഗ്നേച്ചർ ഇന്ത്യൻ വിപണിയിലെത്തി. ഏറെ വൈകാതെ തന്നെ ഫോൺ വില്പന ആരംഭിക്കും.

മോട്ടൊറോള സിഗ്നേച്ചർ
മോട്ടൊറോള സിഗ്നേച്ചർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ മാസം 23ന് മുംബൈയിൽ വച്ചാണ് ഫോൺ അവതരിപ്പിച്ചത്. രണ്ട് നിറങ്ങളിൽ ലഭ്യമാവുന്ന ഫോൺ ഏറെ വൈകാതെ തന്നെ വില്പനയ്ക്കെത്തും. 5200 എംഎഎച്ച് മാത്രമാണ് ബാറ്ററി കപ്പാസിറ്റി. എന്നാൽ ഇത് മാറ്റിനിർത്തിയാൽ മികച്ച ഫീച്ചറുകളാണ് ഫോണിൽ ഉള്ളത്.
ചെറിയ ബാറ്ററിയാണെങ്കിലും 41 മണിക്കൂർ നേരത്തേക്ക് ഇത് നിലനിൽക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റിലാണ് ഫോണിൻ്റെ പ്രവർത്തനം. വയേർഡ്, വയർലസ് ചാർജിങ് ഓപ്ഷനുകളും ഫോണിലുണ്ട്. ജനുവരി 30 മുതലാണ് വില്പന ആരംഭിക്കുക.
Also Read: Realme Neo 8: ബാറ്ററി തന്നെ മെയിൻ; ആകർഷണീയമായ വിലയിൽ റിയൽമി നിയോ 8 വിപണിയിൽ
ആൻഡ്രോയ്ഡ് 16ൽ പ്രവർത്തിക്കുന്ന ഫോണിൻ്റെ ഡിസ്പ്ലേ 6.8 ഇഞ്ച് ആണ്. കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് 2 സ്ക്രീൻ പ്രൊട്ടക്ഷനും അലൂമിനിയം ഫ്രെയിമും ഫോണിൻ്റെ മറ്റ് പ്രത്യേകതകളാണ്. റിയർ ക്യാമറ യൂണിറ്റിൽ മൂന്ന് ലെൻസുകളുണ്ട്. 50 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയും 50 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയും 50 മെഗാപിക്സലിൻ്റെ ടെലിഫോട്ടോ ക്യാമറയും. 3x ഒപ്ടിക്കൽ സൂമും 100x ഹൈബ്രിഡ് സൂമും സാധിക്കുന്നതാണ് ടെലിഫോട്ടോ ക്യാമറ. സെൽഫി ക്യാമയും 50 മെഗാപിക്സലാണ്. 90 വാട്ട് വയേർഡ് ചാർജിങും 50 വാട്ട് വയർലൻസ് ചാർജിങും ഫോണിലുണ്ട്.
12 ജിബി + 256 ജിബി ആണ് ബേസ് വേരിയൻ്റ്. ഇതിൻ്റെ വില 59,999 രൂപയാണ്. 16 ജിബി + 512 ജിബി വേരിയൻ്റിന് 64,999 രൂപയും 16 ജിബി + 1 ടിബി വേരിയൻ്റിന് 69,999 രൂപയും നൽകണം. എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 5000 രൂപ വരെ വിലക്കിഴിവ് ലഭിക്കും. എക്സ്ചേഞ്ച് ബോണസ് ആയും 5000 രൂപ വരെ ലഭിക്കും.