Realme Neo 8: ബാറ്ററി തന്നെ മെയിൻ; ആകർഷണീയമായ വിലയിൽ റിയൽമി നിയോ 8 വിപണിയിൽ
Realme Neo 8 Features: റിയൽമി നിയോ 8 വിപണിയിലെത്തി. ആകർഷമായ വിലയിൽ മികച്ച ഫീച്ചറുകളാണ് ഫോണിലുള്ളത്.
റിയൽമി നിയോ 8 വിപണിയിൽ. വമ്പൻ ബാറ്ററിയും മികച്ച ഫീച്ചറുകളുമായാണ് റിയൽമി നിയോ 8 ചൈനീസ് മാർക്കറ്റിൽ പുറത്തിറങ്ങിയത്. 80 വാട്ട് ചാർജിങ്, ട്രിപ്പിൾ റിയർ ക്യാമറ തുടങ്ങിയ ഫീച്ചറുകളാണ് ഫോണിൽ ഉള്ളത്. ചൈനീസ് മാർക്കറ്റിൽ 33,000 രൂപ മുതൽ 48,000 രൂപ വരെയാണ് ഫോണിൻ്റെ വില. ഇന്ത്യയിൽ എന്ന് പുറത്തിറങ്ങുമെന്ന് വ്യക്തമല്ല.
12 ജിബി റാം + 256 ജിബി സ്റ്റോറേജിൻ്റെ ബേസ് വേരിയൻ്റ് 33,000 ഇന്ത്യൻ രൂപയ്ക്ക് ലഭിക്കും. 16 ജിബി + 256 ജിബി, 12 ജിബി + 512 ജിബി, 16 ജിബി + 512 ജിബി, 16 ജിബി + 1 ടിബി എന്നിങ്ങനെയാണ് മറ്റ് വേരിയൻ്റുകൾ. 35,000 രൂപ, 38,000 രൂപ, 41,000 രൂപ, 48,000 രൂപ എന്നിങ്ങനെയാണ് വില. സൈബർ പർപ്പിൾ, മെച്ച് ഗ്രേ, ഒറിജിൻ വൈറ്റ് എന്നീ നിറങ്ങളിലാണ് ചൈനയിൽ റിയൽമി നിയോ 8 ലഭ്യമാവുക.
Also Read: Motorola Signature Phone : സിനിമ വരെ എടുക്കാവുന്ന മോട്ടറോള ഫോൺ, 186 ഗ്രാം ഭാരം മാത്രം, ഉടൻ
ആൻഡ്രോയ്ഡ് 16ലാണ് ഫോണിൻ്റെ പ്രവർത്തനം. 6.78 ഇഞ്ചിൻ്റെ വലിയ ഡിസ്പ്ലേ ഫോണിലുണ്ട്. സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റും ഫോണിൻ്റെ സവിശേഷതയാണ്. പിൻഭാഗത്ത് മൂന്ന് ക്യാമറകളുണ്ട്. 50 മെഗാപിക്സലിൻ്റെ വൈഡ് ആംഗിൾ ക്യാമറയും 8 മെഗാപിക്സലിൻ്റെ അൾട്രവൈഡ് ക്യാമറയും 50 മെഗാപിക്സലിൻ്റെ ടെലിഫോട്ടോ ക്യാമറയുമാണ് പിൻഭാഗത്തുള്ളത്. സെൽഫി ക്യാമറ 16 മെഗാപിക്സലാണ്.
800 എംഎഎച്ചിൻ്റെ വമ്പൻ ബാറ്ററിയാണ് ഫോണിൽ ഉള്ളത്. 80 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിങിനെ ഫോൺ സപ്പോർട്ട് ചെയ്യും. 215 ഗ്രാം ആണ് ഫോണിൻ്റെ ഭാരം.