Jawa 42 Bobber : ഹാർലി ഡേവിഡ്സൺ മാറി നിൽക്കും! പുതിയ ജാവ 42 ബോബർ ഓൾ സ്റ്റാർസ് ഇന്ത്യയിൽ

Jawa All Stars 42 Bobber Launch Details : ജാവ യെസ്‌ഡി മോട്ടോർസൈക്കിൾസ് 42 എഫ്‌ജെ ഓൾ സ്റ്റാർസ് പിന്നാലെ മറ്റൊരു പുതിയ മോഡൽ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ വിപണിയിൽ . ഓൾ സ്റ്റാർസ് എന്ന നിര വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായാണ് ജാവ ഓൾ സ്റ്റാർസ് 42 ബോബർ (Jawa All Stars 42 Bobber) ക്ലാസിക് പ്രീമിയം ബൈക്കിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

Jawa 42 Bobber : ഹാർലി ഡേവിഡ്സൺ മാറി നിൽക്കും! പുതിയ ജാവ 42 ബോബർ ഓൾ സ്റ്റാർസ് ഇന്ത്യയിൽ

Jawa All Stars 42 Bobber

Updated On: 

07 Sep 2026 | 01:33 PM

ജാവ യെസ്‌ഡി മോട്ടോർസൈക്കിൾസ് 42 എഫ്‌ജെ ഓൾ സ്റ്റാർസ് പിന്നാലെ മറ്റൊരു പുതിയ മോഡൽ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ വിപണിയിൽ . ഓൾ സ്റ്റാർസ് എന്ന നിര വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായാണ് ജാവ ഓൾ സ്റ്റാർസ് 42 ബോബർ (Jawa All Stars 42 Bobber) ക്ലാസിക് പ്രീമിയം ബൈക്കിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗ്ലോബൽ ചെസ് ലീഗ് 2026 വേ​ദിയിൽ വച്ച് വെച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ബോബർ മോഡലിനെ അവതരിപ്പിച്ചത്.

വാ​ഹനത്തിന്റെ പ്രാരംഭ വില ആരംഭിക്കുന്ന 2.09 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) മുതലാണ്. ജാവ ഓൾ സ്റ്റാർസ് (Jawa All Stars) നിരയിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ മോട്ടോർസൈക്കിളാണ് 42 ബോബർ (42 Bobber). നിറങ്ങൾ, ഗ്രാഫിക്സ്, ചില ഫീച്ചേഴ്സുകൾ എന്നിവയിലുള്ള മാറ്റങ്ങളാണ് പ്രധാനമായും വാഹനത്തിൽ വരുത്തിയിട്ടുള്ളത്. 42 FJ-യുടെ 334cc എൻജിനും അടിസ്ഥാന മെക്കാനിക്കൽ ഘടനയും അതേപടി വാഹനത്തിൽ നിലനിർത്തി. പേഴ്സണലൈസ്ഡ് ബൈക്ക് എന്ന രീതി ഇഷ്ടപ്പെടുന്ന റൈഡർമാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ മോഡൽ.

ബ്ലാക്ക് മിറർ, ഷാഡോ ബ്ലാക്ക്, സിൽവർ നൈറ്റ്, ജാസ്പർ റെഡ്, മിസ്റ്റിക് കോപ്പർ എന്നീ ഘടകങ്ങൾക്കൊപ്പം ആറ് വ്യത്യസ്തമായ നിറങ്ങളിലാണ് വാഹനം ലഭിക്കുക. ഓൾ സ്റ്റാർസ് സിൽവർ നൈറ്റ് എഡിഷൻ മോട്ടോർസൈക്കിൾ സംസ്കാരത്തെയും ചെസ്സിനെയും അനുസ്മരിപ്പിക്കുന്ന ചെക്ക് കാർഡ് തീം അടിസ്ഥാനമാക്കിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ, ഷാഡോ ബ്ലാക്ക് വകഭേ​ദം കൂടുതൽ ലളിതവും ഒതുക്കമുള്ളതുമായ ശൈലിലാണ് എത്തുന്നത്. ഈ വാഹനത്തിന്റെ ലുക്കാണ് ഏവരെയും ആദ്യം ആകർഷിക്കുക, ഹാർലി ഡേവിഡ്സൺ മോഡലുകളോളം മികച്ച് നിൽക്കുന്ന രൂപശൈലിയാണ് ബോബറിന്.

Also Read : വമ്പൻ തിരിച്ചുവരവോ! പുതിയ ഹീറോ മാവറിക് 440 ഉടൻ വിപണിയിലേക്ക്?

 

ജാവ ഓൾ സ്റ്റാർസ് 42 ബോബറിന്റെ വേരിയന്റുകൾ അനുസരിച്ചുള്ള വില ( എക്സ് ഷോറൂം )

ഓൾ സ്റ്റാർസ് മിസ്റ്റിക് കോപ്പർ – 2,08,942 രൂപ
ഓൾ സ്റ്റാർസ് ജാസ്പർ റെഡ് – 2,15,942 രൂപ
ഓൾ സ്റ്റാർസ് സിൽവർ നൈറ്റ് – 2,15,942 രൂപ
ഓൾ സ്റ്റാർസ് ഷാഡോ ബ്ലാക്ക് – 2,17,942 രൂപ
ഓൾ സ്റ്റാർസ് ബ്ലാക്ക് മിറർ – 2,19,942 രൂപ

സ്റ്റാൻഡേർഡ് 42 ബോബറിലുള്ള അതേ 334സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, DOHC എൻജിൻ തന്നെയാണ് പുതിയ എഡിഷനിലും നിലനിർത്തിയിരിക്കുന്നത്. 7,500 rpm-ൽ 29 hp കരുത്തും 5,500 ആർപിഎമ്മിൽ 30.01ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഈ എൻജിനിൽ സിക്സ്-സ്പീഡ് ഗിയർബോക്സും ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവുമാണ് ഉള്ളത്.

English Summary

Following the launch of the 42 FJ, Jawa Yezdi Motorcycles has introduced yet another new model to the Indian market. The Jawa All Stars 42 Bobber premium classic bike has been launched in India as part of the expansion of the All Stars lineup.

Loading...
Unable to load recommendations.
Follow Us
പ്രമേഹത്തിന്റെ ഈ 'സൈലന്റ്' ലക്ഷണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്
ലൈറ്റ് വെയ്റ്റ് സ്വര്‍ണമാണ് നല്ലത്; വിലക്കുറവ് മാത്രമല്ല നേട്ടം പലത്‌
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി