Hyundai Creta: ലെറ്റ്സ് ചേഞ്ച്! പുതിയ ലുക്കിൽ ഹ്യുണ്ടായി ക്രെറ്റ വരുന്നു

Next-Gen Hyundai Creta Loading: ഹ്യുണ്ടായിയുടെ ജനപ്രിയ എസ്‌യുവിയാണ് ക്രെറ്റ (Hyundai Creta). ആദ്യ മോഡൽ ഇറങ്ങിയത് മുതലേ ഇന്ത്യയിലെ ഉപഭോക്താക്കൾ ആ വാഹനത്തെ ഏറ്റെടുത്തതാണ്. ഈ മോഡലിന് വന്ന അപ്ഡേറ്റുകളും ഇരു കൈയും നീട്ടിയാണ് ഇന്ത്യൻ വിപണി സ്വീകരിച്ചത്. ഇപ്പോഴിതാ ക്രെറ്റ വീണ്ടും പുതിയ രൂപത്തിലും ഭാവത്തിലും എത്തുകയാണ്. 2027 ഓടെ ഇന്ത്യയിൽ പുതിയ ക്രെറ്റയെ അവതരിപ്പിക്കുമെന്ന് ഹ്യൂണ്ടായി നേരത്തെ ചില സൂചനകൾ നൽകിയിരുന്നു.

Hyundai Creta: ലെറ്റ്സ് ചേഞ്ച്! പുതിയ ലുക്കിൽ ഹ്യുണ്ടായി ക്രെറ്റ വരുന്നു

Hyundai Creta Loading

Published: 

29 Sep 2026 | 11:13 PM

ഹ്യുണ്ടായിയുടെ ജനപ്രിയ എസ്‌യുവിയാണ് ക്രെറ്റ (Hyundai Creta). ആദ്യ മോഡൽ ഇറങ്ങിയത് മുതലേ ഇന്ത്യയിലെ ഉപഭോക്താക്കൾ ആ വാഹനത്തെ ഏറ്റെടുത്തതാണ്. ഈ മോഡലിന് വന്ന അപ്ഡേറ്റുകളും ഇരു കൈയും നീട്ടിയാണ് ഇന്ത്യൻ വിപണി സ്വീകരിച്ചത്. ഇപ്പോഴിതാ ക്രെറ്റ വീണ്ടും പുതിയ രൂപത്തിലും ഭാവത്തിലും എത്തുകയാണ്. 2027 ഓടെ ഇന്ത്യയിൽ പുതിയ ക്രെറ്റയെ അവതരിപ്പിക്കുമെന്ന് ഹ്യൂണ്ടായി നേരത്തെ ചില സൂചനകൾ നൽകിയിരുന്നു. നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് നോക്കുമ്പോൾ കാര്യമായ മാറ്റങ്ങൾ പുതിയ ക്രെറ്റയിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

നിലവിൽ പുതിയ ക്രെറ്റയുടെ ടെസ്റ്റ് റൺ ഇന്ത്യയിലും യൂറോപ്പിലും ഉൾപ്പെടെ പുരോഗമിച്ചു വരികയാണ്. ടെസ്റ്റ് റൺ നടത്തുന്ന വാഹനം പലയിടങ്ങളിലും സ്പോട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുവഴി ലഭിക്കുന്ന സൂചനകൾ പ്രകാരം അടിമുടി മാറ്റമാണ് വാഹനത്തിൽ വരുന്നത് എന്നാണ്. നിലവിലെ ഫ്ലോ ടൈപ്പ് ഡിസൈനിൽ നിന്ന് പരമ്പരാ​ഗത എസ് യു വി ശൈലിയിലേക്ക് തന്നെ ക്രെറ്റ മടങ്ങുന്ന എന്ന സൂചനയാണ് ഈ ചിത്രങ്ങൾ നൽകുന്നത്. ബോൾഡ് ഡിസൈനാണ് ടെസ്റ്റ് ഡ്രൈവ് മ്യൂൾ വാഹത്തിലുള്ളത്. ഹ്യുണ്ടായ് ‘ക്രാറ്റർ’ (Crater) കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ മോ‍ഡലിന്റെ രൂപകൽപന എന്നാണ് വിവരം.

മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ഹെഡ്‌ലൈറ്റുകൾക്ക് മുകളിലായി, ലൈറ്റ് ബാർ ഉൾക്കൊള്ളുന്ന പുതിയ മുൻഭാഗമാണ് ടെസ്റ്റ് മ്യൂളിൽ കാനാവുക. ബമ്പറിൽ ‘ആക്റ്റീവ് ഷട്ടർ ഗ്രില്ലുകളും’ വാഹനത്തിന്റെ ഏറോഡൈനാമിക്സ് കൂടുതൽ മെച്ചപ്പെടുത്തുന് ലോവർ ഫ്രണ്ട് സ്പ്ലിറ്ററും നൽകിയിട്ടുണ്ട്. കട്ടിയുള്ള ബോഡി ക്ലാഡിംഗിന് പകരം, മിനുസമാർന്ന ബോഡി പാനലുകളും ബോഡിയോട് ചേർന്നുനിൽക്കുന്ന (flush-fitting) ഡോർ ഹാൻഡിലുകളുമാണ് പുതിയ തലമുറ ക്രെറ്റയിലുണ്ടാവുക. ഷാർപ്പ് ആയ എ-പില്ലറുകൾ , ഏറോഡൈനാമിക് ശൈലിയിലുള്ള അലോയ് വീലുകൾ, ബോക്സി ശൈലിക്ക് ഭം​ഗി കൂട്ടുന്ന റൂഫ്‌ലൈൻ എന്നിവയും പുതിയ മോഡലിന്റെ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നു.

ഇന്റീരിയറിലേക്ക് വന്നാൽ ടാബ്‌ലെറ്റ് മാതൃകയിലുള്ള വലിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഉൾക്കൊള്ളുന്ന ലളിതമായ ഡാഷ്‌ബോർഡ് ഡിസൈനാണ് വാഹനത്തിന് നൽകിയിരിക്കുന്നത് എന്ന് പുറത്ത് വന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നു. പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD) എന്നിവ ഇതിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ, 1.5 ലിറ്റർ U2 CRDi ഡീസൽ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾ എന്നിവ അടുത്ത തലമുറ ഹ്യുണ്ടായി ക്രെറ്റയിലും തുടരും. ഒപ്പം ഒരു പുതിയ ഹൈബ്രിഡ് എഞ്ചിനും പ്രതീക്ഷിക്കുന്നു.

Loading...
Unable to load recommendations.
Follow Us
6000mAh ബാറ്ററി, 64MP ക്യാമറ; HMD ​വൈബ് 2 പ്രോ 5G എത്തി
പഞ്ഞിപോലത്തെ ഇഡ്ഡലി ഉണ്ടാക്കാം; ഈ ട്രിക്കുകള്‍ പരീക്ഷിക്കൂ
ജിമ്മിൽ പോകുന്നവർ അറിയാൻ; തടി കുറയ്ക്കാൻ ഇതാണ് ഏറ്റവും എളുപ്പവഴി!
പഴയ എണ്ണ പാകം ചെയ്യാനെടുത്തോ? ഈ ട്രിക്ക് പരീക്ഷിക്കാം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ