AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Skoda Slavia Facelift: ക്ലാസ് വിട്ടൊരു കളിയില്ല, സ്കോഡ സ്ലാവിയ ഫേസ് ലിഫ്റ്റ് ഒക്ടോബറിൽ

Skoda Slavia Facelift: സ്കോഡയുടെ ജനപ്രിയ സെഡാൻ മോഡലാണ് സ്ലാവിയ (Slavia). ഈ വാഹനത്തിന്റെ ഫേസ് ലിഫ്റ്റ് മോഡൽ ഒക്ടോബറിൽ വിപണിയിലെത്തുകയാണ്. വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി, പൂനെയിലെ പ്ലാന്റിൽ പുതിയ സ്ലാവിയയുടെ ഉൽപ്പാദനം സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ ആരംഭിച്ചു കഴി‍ഞ്ഞു. 2022-ൽ വിപണിയിലെത്തിയതുമുതൽ ഇന്ത്യയിൽ 80,000-ത്തിലധികം സ്ലാവിയ യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകൾ.

Skoda Slavia Facelift: ക്ലാസ് വിട്ടൊരു കളിയില്ല, സ്കോഡ സ്ലാവിയ ഫേസ് ലിഫ്റ്റ് ഒക്ടോബറിൽ
Skoda Slavia Image Credit source: Skoda Website
Amal KV
Amal KV | Published: 30 Sep 2026 | 12:43 AM

സ്കോഡയുടെ ജനപ്രിയ സെഡാൻ മോഡലാണ് സ്ലാവിയ (Slavia). ഈ വാഹനത്തിന്റെ ഫേസ് ലിഫ്റ്റ് മോഡൽ ഒക്ടോബറിൽ വിപണിയിലെത്തുകയാണ്. വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി, പൂനെയിലെ പ്ലാന്റിൽ പുതിയ സ്ലാവിയയുടെ ഉൽപ്പാദനം സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ ആരംഭിച്ചു കഴി‍ഞ്ഞു. 2022-ൽ വിപണിയിലെത്തിയതുമുതൽ ഇന്ത്യയിൽ 80,000-ത്തിലധികം സ്ലാവിയ യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകൾ. മിഡ്-സൈസ് സെഡാൻ വിഭാഗത്തിൽ 30 ശതമാനം വിപണി വിഹിതവും ഈ മോഡലിന് ഉണ്ട്. ഡിസൈൻ, സാങ്കേതികവിദ്യ, യാത്രാസുഖം, സുരക്ഷ എന്നിവയിൽ മാറ്റങ്ങളുമായാണ് സ്ലാവിയയുടെ ഫേസ് ലിഫ്റ്റ് പതിപ്പ് എത്തുന്നത്.

സ്റ്റൈലിംഗ് അപ്ഡേറ്റിന്റെ ഭാഗമായി, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളോട് കൂടിയ എൽഇഡി ടെയിൽ-ലാമ്പുകൾ, പുതിയ അലോയ് വീൽ ഡിസൈനുകൾ, ഇലൂമിനേറ്റഡ് ഫ്രണ്ട് ഗ്രിൽ എന്നിവ സ്ലാവിയ ഫേസ്‌ലിഫ്റ്റിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്റീരിയർ കളർ തീമുകളിലും മാറ്റം സംഭവിച്ചിട്ടുണ്ട്.

മെക്കാനിക്കൽ വശം നോക്കിയാൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം എൻജിനിൽ തന്നെയാണ്. 1.0-ലിറ്റർ TSI എൻജിനൊപ്പം നൽകിയിരിക്കുന്ന പുതിയ 8-സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ് പുതിയ മോഡലിൽ വരുന്നത്. ഇത് മുൻപുണ്ടായിരുന്ന 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിന് പകരമായി ഉൾപ്പെടുത്തിയാണ്. എന്നാൽ1.5-ലിറ്റർ TSI എൻജിൻ 7-സ്പീഡ് DSG ട്രാൻസ്മിഷനോടൊപ്പം മാറ്റങ്ങളൊന്നുമില്ലാതെ തുടരുകയും ചെയ്യും. ഈ സെ​ഗ്മെന്റിൽ ആദ്യമായി പിൻസീറ്റ് മസാജ് സൗകര്യം, വലുപ്പമേറിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇൻ്റഗ്രേറ്റഡ് എഐ (AI) അസിസ്റ്റന്റുള്ള 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പുതിയ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

മുതിർന്നവർക്കും കുട്ടികൾക്കുമുള്ള സുരക്ഷയുടെ കാര്യത്തിൽ സ്ലാവിയ ഗ്ലോബൽ NCAP-ന്റെ ഫൈവ്-സ്റ്റാർ റേറ്റിംഗ് നിലനിർത്തുന്നുണ്ട്. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ആയി നൽകുന്നതിനൊപ്പം 25-ലധികം ആക്ടീവ്, പാസീവ് സുരക്ഷാ സംവിധാനങ്ങളും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിസിബിലിറ്റി വർദ്ധിപ്പിക്കുന്നതിനും ഡ്രൈവർക്ക് സൗകര്യപ്രദമായ ഉപയോഗവും ഉറപ്പാക്കുന്നതിനായി ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ-സെൻസിംഗ് വൈപ്പറുകൾ, റിയർ ഡിഫോഗർ, ഓട്ടോ-ഡിമ്മിംഗ് IRVM തുടങ്ങിയ സവിശേഷതകളും വാ​ഹനത്തിൽ കൊടുത്തിരിക്കുന്നു.

Follow Us