Oneplus 15R: 50,000 രൂപയ്ക്ക് താഴെ ഒരു ഫ്ലാഗ്ഷിപ്പ് കില്ലർ; ഫീച്ചറുകളിൽ ഞെട്ടിച്ച് വൺപ്ലസ് 15ആർ
Oneplus 15R Launched: വൺപ്ലസ് 15ആറിന് വമ്പൻ സ്വീകാര്യത. ഫ്ലാഗ്ഷിപ്പ് കില്ലറെന്ന വിശേഷണത്തിലെത്തിയ ഫോണിൻ്റെ വിലയാണ് ഏറെ ആകർഷണീയം.

വൺപ്ലസ് 15ആർ
ഫീച്ചറുകളിൽ ഞെട്ടിച്ച് വൺപ്ലസ് 15ആർ. പുറത്തുവന്ന റിപ്പോർട്ടുകളെക്കാൾ ഗംഭീരമായ ഫീച്ചറുകളും പ്രൈസിങുമാണ് വൺപ്ലസ് 15ആറിനുള്ളത്. 50,000 രൂപയ്ക്ക് താഴെ ഒരു തകർപ്പൻ ഫ്ലാഗ്ഷിപ്പ് കില്ലർ എന്ന നിലയിലാണ് ഫോൺ സ്വീകരിക്കപ്പെടുന്നത്. ഡിസൈൻ മുതൽ പ്രൈസിങ് വരെ വ്യാപകമായ സ്വീകരണമാണ് ഫോണിന് ലഭിക്കുന്നത്.
വൺപ്ലസ്15 ഫ്ലാഗ്ഷിപ്പ് ഫോണിൻ്റെ പ്രീമിയം മിഡ് റേഞ്ച് ഫോൺ ആണ് വൺപ്ലസ് 15ആർ. ഈ സെഗ്മെൻ്റിൽ ഒരു തരത്തിലുമുള്ള അഡ്ജസ്റ്റുമെൻ്റുകളുമില്ലാതെ കൃത്യമായി ഉപഭോക്താവിന് വേണ്ടത് നൽകാൻ വൺപ്ലസ് 15ആറിന് കഴിഞ്ഞിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റ്, 7400 എംഎഎച്ച് ബാറ്ററി, അമോഎൽഇഡി ഡിസ്പ്ലേ തുടങ്ങി ഒരു ഫ്ലാഗ്ഷിപ്പ് ഫോണിൻ്റെ ഫീച്ചറുകളാണ് വൺപ്ലസ് ഒരുക്കിയിരിക്കുന്നത്.
വൺപ്ലസ് ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് സമാനമായ ഡിസൈനാണ് ഫോണിൻ്റേത്. 6.83 ഇഞ്ചിൻ്റെ അമോഎൽഇഡി ഡിസ്പ്ലേ ആണ് ഫോണിൽ ഉള്ളത്. 12 ജിബി റാമിൽ രണ്ട് ഇൻ്റേണൽ മെമ്മറി വേരിയൻ്റുകളുണ്ട്. 50 മെഗാപിക്സലിൻ്റെ ഒരു പ്രധാന ക്യാമറയും എട്ട് മെഗാപിക്സലിൻ്റെ ഒരു അൾട്രവൈഡും സഹിതം ഡ്യുവൽ ക്യാമറ സെറ്റപ്പാണ് പിൻഭാഗത്തുള്ളത്. ഇവിടെയാണ് കടലാസിൽ ഫോൺ അല്പം വീക്കായി തോന്നുന്നത്. എന്നാൽ, വൺപ്ലസ്15 ഫ്ലാഗ്ഷിപ്പ് ഫോണിൻ്റെ എല്ലാ ഫീച്ചറുകളും ഈ 50 മെഗാപിക്സൽ മെയിൻ ക്യാമറയിലുണ്ട്. ഔട്ട്പുട്ട് വളരെ മികച്ചതാണെന്നാണ് പുറത്തുവരുന്ന വിവരം. സെൽഫി ക്യാമറയായി ഓട്ടോഫോക്കസ് ഫീച്ചറുള്ള 32 മെഗാപിക്സൽ ക്യാമറ. 7400 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ഓക്സിജൻ ഒഎസ്16 സ്കിന്നും ഒരു പ്രധാന സവിശേഷതയാണ്.
ഇനി വില. 12 ജിബി+256 ജിബി വേരിയൻ്റിൻ്റെ വില 47,999 രൂപ. 12ജിബി+512 ജിബി വേരിയൻ്റിന് നൽകേണ്ടതാവട്ടെ 52,999 രൂപ.