മൂന്ന് ദിവസ ബാറ്ററി ചാർജുള്ള വൺപ്ലസ് N6 വിൽപ്പന തുടങ്ങി; ​വാങ്ങാൻ വൈകിയാൽ 3000 രൂപ നഷ്ടം

OnePlus N6 goes on sale in India Prime Day discount: കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട വൺപ്ലസ് N6 5ജി ആമസോൺ ​പ്രൈം ഡേ സെയിൽ ആരംഭിച്ച ജൂ​ലൈ നാല് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു. ​പ്രൈം ഡേ സെയിലിന്റെ ഭാഗമായി 1000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 21999 രൂപ വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ ഇത് 19999 രൂപ പ്രാരംഭ വിലയിൽ ഇപ്പോൾ വാങ്ങാനാകും. ​

മൂന്ന് ദിവസ ബാറ്ററി ചാർജുള്ള വൺപ്ലസ് N6 വിൽപ്പന തുടങ്ങി; ​വാങ്ങാൻ വൈകിയാൽ 3000 രൂപ നഷ്ടം

Oneplus N6 Goes On Sale In India Prime Day Discount

Published: 

05 Jul 2026 | 11:35 AM

ആമസോൺ ​പ്രൈം ഡേ സെയിലിന്റെ സ്മാർട്ട്ഫോൺ ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തി തങ്ങളുടെ ഏറ്റവും പുതിയ എൻ സീരീസ് ഫോൺ വാങ്ങാൻ ഉപയോക്താക്കൾക്ക് അ‌വസരമൊരുക്കി വൺപ്ലസ്. എൻ സീരീസിലെ ആദ്യ സ്മാർട്ട്ഫോണായി കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട വൺപ്ലസ് N6 5ജി (OnePlus N6 5G) ആണ് ​പ്രൈം ഡേ സെയിൽ ആരംഭിച്ച ജൂ​ലൈ നാല് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നത്. ആമസോണിലും വൺപ്ലസിന്റെ ഔ​ദ്യോഗിക വെബ്​സൈറ്റിലും ഈ 5ജി ഫോൺ വാങ്ങാൻ ലഭ്യമാണ്. ​പ്രൈം ഡേ സെയിൽ നടക്കുന്നതിനാലും വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായും 3000 രൂപ ഡിസ്കൗണ്ട് സഹിതം വാങ്ങാനാകും എന്നതാണ് ഇപ്പോൾ ഈ ഫോൺ വാങ്ങുന്നതുകൊണ്ടുള്ള നേട്ടം, ​വൈകിയാൽ നിലവിൽ ലഭ്യമാകുന്നതിനെക്കാൾ കൂടുതൽ വില നൽകേണ്ടിവരും.

വൺപ്ലസ് N6 5ജിയുടെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 22,999 രൂപയും 6GB + 128GB വേരിയന്റിന് 24,999 രൂപയുമാണ് വില. എന്നാലിപ്പോൾ ​പ്രൈം ഡേ സെയിലിന്റെ ഭാഗമായി 1000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 21999 രൂപ വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

Also Read: നല്ല നേരം നോക്കിയാണ് വരവ്! സാംസങ് ഗാലക്സി M47 5G ഇന്ത്യയിൽ വിൽപ്പന തുടങ്ങി

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ ഇത് 19999 രൂപ പ്രാരംഭ വിലയിൽ ഇപ്പോൾ വാങ്ങാനാകും. ​പ്രൈം ഡേ സെയിൽ ജൂ​ലൈ 6ന് അ‌വസാനിക്കും. അ‌തിന് ശേഷം ഈ ഡിസ്കൗണ്ട് കുറയാൻ സാധ്യതയുണ്ട്. 20000 രൂപയിൽ താഴെ വിലയിൽ ഒരു നല്ല 5ജി ഫോൺ തേടുന്നവർക്ക് തീർച്ചയായും പരിഗണിക്കാവുന്ന ഓപ്ഷനാണ് പുതിയ വൺപ്ലസ് N6.

ഒരു സാധാരണ സ്മാർട്ട്ഫോൺ ഉപയോക്താവിന് വേണ്ട മികച്ച ഫീച്ചറുകളെല്ലാം വൺപ്ലസ് N6 5ജിയിൽ ഉണ്ട്. അ‌തിൽ ഏറ്റവും ശ്രദ്ധേയം 8,000mAh ബാറ്ററിയാണ്. ഒറ്റ ചാർജിൽ ഇത് മൂന്ന് ദിവസം വരെ ഉപയോഗിക്കാനാകുമെന്ന് വൺപ്ലസ് അ‌വകാശപ്പെടുന്നു. 7 വർഷത്തെ ബാറ്ററി ഹെൽത്ത് വാഗ്ദാനം ചെയ്തുകൊണ്ട് സെഗ്മെന്റിലെ മറ്റ് മോഡലുകളെക്കാൾ ആധികാരികമായ ബാറ്ററി മികവ് വൺപ്ലസ് ഇതിൽ ഉറപ്പാക്കിയിരിക്കുന്നു.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6360 അപെക്സ് 6nm പ്രോസസർ, ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4X റാം, 128GB സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, 6.8-ഇഞ്ച് (1570 x 720 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ്, 1200 nits വരെ HBM ബ്രൈറ്റ്നസ് ഉള്ള HD+ LCD സ്ക്രീൻ.

ഡ്യുവൽ റിയർ ക്യാമറ (50MP മെയിൻ ക്യാമറ, f/1.8 അപ്പേർച്ചർ, 1080p വരെ 60 fps വീഡിയോ റെക്കോർഡിങ്), 8MP ഫ്രണ്ട് ക്യാമറ, IP65 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, അ‌ണ്ടർ പോർട്ട് സ്പീക്കറുകൾ.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ /മൈക്രോ എസ്ഡി), 5G SA/ NSA, ഡ്യുവൽ 4G VoLTE, 8000mAh ബാറ്ററി, 45W SUPERVOOC ഫാസ്റ്റ് ചാർജിംഗ്, 5W റിവേഴ്സ് ചാർജിംഗ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഓക്സിജൻ OS 16-ൽ ആണ് പ്രവർത്തനം. 2 OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും. ഫ്രഷ് മിന്റ്, മിഡ്​നൈറ്റ് ഗ്രീൻ കളർ ഓപ്ഷനുകളിൽ വാങ്ങാൻ ലഭ്യമാണ്.

English Summary

The OnePlus N6 5G, which was launched in India last week, has gone on sale in India since July 4, when Amazon Prime Day sale began. As part of the Prime Day sale, it is listed at a price of Rs 21,999 after a direct discount of Rs 1,000. In addition to the direct discount, there is also a bank discount of Rs 2,000. So, it can now be purchased at an introductory price of Rs 19,999. ​

Follow Us
സമ്പത്തും വിജയവും! മഹാലക്ഷ്മിക്ക് ഈ വഴിപാടുകൾ നടത്തു
കുട്ടികൾ പഠനത്തിൽ പിന്നോട്ടാണോ? ഗണപതിക്ക് ഈ വഴിപാടുകൾ നടത്തു
പാൽ കുടിച്ചാൽ ഫാറ്റി ലിവർ വരുമോ?
വെള്ളി ആഭരണങ്ങളുടെ തിളക്കം പോയോ? പരിഹാരമിതാ...
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം