വൺപ്ലസിന്റെ ‘പച്ച’ വിപ്ലവം! ഒറ്റച്ചാർജിൽ മൂന്ന് ദിവസം ഉപയോഗം; വൺപ്ലസ് N6 ലൈറ്റ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
OnePlus N6 Lite 5G launched in India: വൺപ്ലസ് N6 ലൈറ്റ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വൺപ്ലസ് N6 ലൈറ്റ് 5ജിയുടെ 4GB + 64GB സിംഗിൾ വേരിയന്റിന് 16,999 രൂപയാണ് വില, ലോഞ്ച് ഓഫറിന്റെ ഭാഗമായി 16,249 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാം. 7,000mAh ബാറ്ററിയാണ് വൺപ്ലസ് N6 ലൈറ്റ് 5ജിയുടെ ഹൈലൈറ്റ്. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഉപയോഗം ഈ ഫോൺ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Oneplus N6 Lite 5g Launched In India
ബജറ്റ് വിലയിൽ നല്ല സ്മാർട്ട്ഫോൺ കിട്ടാനില്ല എന്ന ഇന്ത്യൻ ഉപയോക്താക്കളുടെ ആശങ്കയ്ക്ക് ഒരു പുതിയ പരിഹാരം കൂടി എത്തിയിരിക്കുന്നു. വൺപ്ലസ് തങ്ങളുടെ ബജറ്റ് ഫോണുകൾ അണിനിരത്തുന്ന N സീരീസിന്റെ ഭാഗമായി പുതിയ വൺപ്ലസ് N6 ലൈറ്റ് (OnePlus N6 Lite) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 16999 രൂപ പ്രാരംഭ വിലയിൽ ആണ് ഈ 5ജി ഫോൺ എത്തിയിരിക്കുന്നത്. ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയുകയും ചെയ്യും. മികച്ച ബാറ്ററി ലൈഫ്, ഈട്, മികച്ച ഡിസ്‌പ്ലേ പെർഫോമൻസ് എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ എത്തിയിരിക്കുന്നത്.
7,000mAh ബാറ്ററിയാണ് വൺപ്ലസ് N6 ലൈറ്റ് 5ജിയുടെ ഹൈലൈറ്റ്. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ ഉപയോഗം ഈ ഫോൺ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിർമ്മാതാക്കളുടെ കണക്കുകൾ പ്രകാരം, ഇത് ഏകദേശം 55.5 മണിക്കൂർ വോയ്‌സ് കോളിംഗ്, 29.9 മണിക്കൂർ നാവിഗേഷൻ അല്ലെങ്കിൽ 26.8 മണിക്കൂർ തുടർച്ചയായ വീഡിയോ പ്ലേബാക്ക് എന്നിവയ്ക്ക് തുല്യമാണ്.
Also Raed: ബ്രോ… വിവോ X500 സീരീസ് വന്നു ബ്രോ! 200MP ക്യാമറ സഹിതം വിവോ X500 പ്രോ മാക്സ് ലോഞ്ച് ചെയ്തു
മികച്ച ബാറ്ററി ശേഷി വാഗ്ദാനം ചെയ്യുന്നു എന്നത് മാത്രമല്ല,അത്യാവശ്യ ഘട്ടങ്ങളിൽ മറ്റ് ഡിവൈസുകളും ആക്സസറികളും ചാർജ് ചെയ്യാനും ഈ വൺപ്ലസ് ഫോൺ ഉപയോഗിക്കാനാകും. ഇതിനായി വയർഡ് റിവേഴ്സ് ചാർജിംഗ് സൗകര്യം ഇതിലുണ്ട്. ഏകദേശം ആറ് വർഷത്തെ ഉപയോഗത്തിന് ശേഷവും ബാറ്ററിയുടെ ശേഷി 80%-ന് മുകളിൽ നിലനിർത്താൻ കഴിയുന്ന തരത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് എന്ന് കമ്പനി പറയുന്നു.
പ്രധാന ഫീച്ചറുകൾ
6.75 ഇഞ്ച് (1570 x 720 പിക്സൽ) HD+ LCD സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 900 നിറ്റ്സ് വരെ HBM ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. 1.8 GHz ഒക്ട-കോർ യൂണിസോക് T7250 12nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. മാലി-G57 MP1 GPU ഇതോടൊപ്പം നൽകിയിട്ടുണ്ട്.
4GB LPDDR4X റാം, 64GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OxygenOS 16-ൽ ആണ് പ്രവർത്തനം. വീഴ്ചകളെയും മറ്റും പ്രതിരോധിക്കാൻ MIL-STD-810H മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനോടെയാണ് ഇത് എത്തിയിരിക്കുന്നത്. പൊടി, ജലം എന്നിവയെ പ്രതിരോധിക്കാൻ IP64 റേറ്റിങ്ങും ഉണ്ട്.
OmniVision OV13B10 സെൻസർ അടങ്ങുന്ന 13MP മെയിൻ ക്യാമറ (f/2.2 അപ്പേർച്ചർ) 1080p 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 5MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ, 720p 30fps വീഡിയോ റെക്കോർഡിംഗ്) ഈ ‘ബജറ്റ്’ 5ജി ഫോണിൽ ഉണ്ട്.
സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സ്കാനർ, USB Type-C ഓഡിയോ, ബോട്ടം പോർട്ടഡ് സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി സ്ലോട്ട്), 5G SA / NSA, ഡ്യുവൽ 4G VoLTE, 7000mAh ബാറ്ററി, 15W ചാർജിംഗ്, 5W റിവേഴ്സ് ചാർജിംഗ് സൗകര്യം എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
വിലയും ലഭ്യതയും
വൺപ്ലസ് N6 ലൈറ്റ് 5ജിയുടെ 4GB + 64GB സിംഗിൾ വേരിയന്റിന് 16,999 രൂപയാണ് വില, ലോഞ്ച് ഓഫറിന്റെ ഭാഗമായി 16,249 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാം. മികച്ച് ഫീച്ചറുകൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും റാം+ സ്റ്റോറേജ് കുറവാണ് എന്നത് ഉപയോക്താക്കൾക്ക് ഒരു പോരായ്മയായി തോന്നിയേക്കാം. എന്നാൽ മൈക്രോ എസ്ഡി കാർഡ് വഴി ഇതിന്റെ സ്റ്റോറേജ് 2TB വരെ വർദ്ധിപ്പിക്കാം.
ചിപ് ക്ഷാമത്തെ തുടർന്ന് നിർമാണച്ചെലവ് ഉയർന്നതിനാൽ റാം, സ്റ്റോറേജ് ശേഷി കൂടും തോറും വില ഉയരും. ആളുകൾക്ക് 5ജി ഫോൺ താങ്ങാനാകുന്ന വിലയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വൺപ്ലസ് 15000 രൂപയോട് അടുത്ത വിലയിൽ ഈ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ വിലയിൽ ഒരു വൺപ്ലസ് 5ജി ഫോൺ ഓപ്ഷൻ ലഭ്യമാകുന്നത് എതിരാളികൾക്ക് വൻ തിരിച്ചടിയാകും എന്നുറപ്പ്.
നിയോ ഗ്രീൻ, മിഡ്‌നൈറ്റ് ഹൈപ്പ് എന്നീ കളർ ഓപ്ഷനുകളിലാണ് വൺപ്ലസ് N6 ലൈറ്റ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കുറഞ്ഞ വിലയിൽ ആകർഷകമായ നിയോ ഗ്രീൻ കളർ ഓപ്ഷനിൽ എത്തിയിരിക്കുന്നതിനാൽ വൺപ്ലസിന്റെ ‘പച്ച’ വിപ്ലവമായി ഈ മോഡൽ മാറിയേക്കും. വൺപ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, റീട്ടെയിൽ പാർട്നർ ഔട്ട്ലെറ്റുകൾ എന്നിവ വഴി ഈ ഫോൺ ഇപ്പോൾ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്.
English Summary
The OnePlus N6 Lite 5G has been launched in India. The 4GB + 64GB variant is priced at Rs. 16,999, but it is available at an introductory price of Rs. 16,249 as part of a launch offer. The standout feature of the OnePlus N6 Lite 5G is its 7,000mAh battery. The phone is currently available for purchase in India in ‘Neo Green’ and ‘Midnight Hype’ color options.