Ramya Hridas: ചിറയൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിന് താക്കീത്, പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്ന് കെപിസിസി
KPCC Issues Warning to Ramya Haridas MLA : സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിക്ക് ഏറെ നാണക്കേട് ഉണ്ടാക്കിയ ചിറയിൻകീഴ് കയ്യാങ്കളി സംഭവത്തിൽ രമ്യ ഹരിദാസ് എംഎൽഎക്ക് കെപിസിസിയുടെ താക്കീത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയെ താക്കീത് ചെയ്തു. രമ്യ ഹരിദാസിനൊപ്പം ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും...
തിരുവനന്തപുരം : സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിക്ക് ഏറെ നാണക്കേട് ഉണ്ടാക്കിയ ചിറയിൻകീഴ് കയ്യാങ്കളി സംഭവത്തിൽ രമ്യ ഹരിദാസ് എംഎൽഎക്ക് കെപിസിസിയുടെ താക്കീത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയെ താക്കീത് ചെയ്തു. രമ്യ ഹരിദാസിനൊപ്പം ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും പാർട്ടിയുടെ താക്കീത് ലഭിച്ചിട്ടുണ്ട്. എം.എൽ.എയുടെ സന്തത സഹചാരിയായിരുന്ന പാളയം പ്രദീപിനെ സ്റ്റാഫ് ആക്കരുത് എന്നും പാർട്ടി രമ്യയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും എംഎൽഎയും തമ്മിൽ പരസ്പരം യോജിച്ച് പ്രവർത്തിക്കണമെന്നും കയ്യാങ്കളി സംഭവവുമായി ബന്ധപ്പെട്ട് ഇനി ഒരു പ്രതികരണവും പാടില്ല എന്നും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ കേസുകളെല്ലാം പിൻവലിക്കണം എന്നും ഇരു വിഭാഗത്തോടും കെപിസിസി നിർദേശം നൽകിയിട്ടുണ്ട്. എം എം ഹസ്സൻ നേതൃത്വം നൽകിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെപിസിസിയുടെ ഈ നടപടി വന്നിരിക്കുന്നത്.
Also Read : എക്സൈസ് കേസ്: ആന്റോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
ഇതോടൊപ്പം തന്നെ പ്രശ്ന പരിഹാരം ഉറപ്പാക്കുന്നതിന് വേണ്ടി മൂന്നാംക സമിതിയെയും പാർട്ടി നിയോഗിച്ചിട്ടുണ്ട്. പാലോട് രവി, എം വിൻസെന്റ്, നെയ്യാറ്റിൻകര സനൽ, കെ എസ് ശബരിനാഥൻ എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങൾ. ഇരു വിഭാഗത്തെയും പ്രത്യേകമായി കേട്ട് പ്രശ്നത്തിൽ ഉണ്ടാക്കും. അധികാരത്തിലെത്തി വളരെ കുറച്ച് ദിവസങ്ങൾ മാത്രം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ഒരു എം.എൽ.എ തന്നെ കയ്യാങ്കളി സംഭവത്തിൽ ഉൾപ്പെടുകും അതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വരുകയും ചെയ്തത് പാർട്ടിക്കും സർക്കാരിന്റെ ശോഭയ്ക്കും ഏറെ മങ്ങൽ ഏൾപ്പിച്ചിരുന്നു.
പാർട്ടിക്ക് മുന്നണിക്ക് ആകെ നാണക്കേടായ ചിറയിൻകീഴ് സംഭവത്തിൽ രമ്യ ഹരിദാസ് എംഎൽഎയെ പരമാവധി സംരക്ഷിച്ചു ഉറപ്പാക്കാനാണ് കെപിസിസി ശ്രമിച്ചത്. എംഎൽഎക്കെതിരെ നടപടി വേണമെന്ന് പാർട്ടിക്കുള്ളിൽ ആവശ്യമായിരുന്നു എങ്കിലും താക്കീതിൽ ഒതുക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. മറുഭാഗത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായ പാളയം പ്രദീപിന് സ്റ്റാഫ് ആക്കരുത് എന്ന് ആവശ്യം കൂടി പാർട്ടി മുന്നോട്ടു വച്ചതോടെ പ്രശ്നം രമ്യതയിലേക്ക് എത്തിക്കാം എന്നാണ് കണക്കുകൂട്ടൽ. നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് രമ്യയുടെ സഹായിയായിരുന്ന പാളയം പ്രദീപിനെയും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സഖാവിനെയും പാർട്ടിയുടെ പ്രാഥമികതത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
English Summary
The KPCC has issued a warning to Ramya Haridas regarding the scuffle at Chirayinkeezhu, an incident that caused significant embarrassment to the party in the state. KPCC President Sunny Joseph warned that such incidents must not be repeated.