Smartphone Launch: ലോകത്ത് ഇങ്ങനെയൊരു ഫീച്ചർ വൺ പ്ലസ് ഫോണിന് , വില ചോർന്നു, സവിശേഷത ഇത്
ചില പ്രധാന സവിശേഷതകൾ പുറത്തു വന്നെങ്കിലും ഫോണിൻ്റെ വില സംബന്ധിച്ച് ഇപ്പോഴും ചില അവ്യക്തതകൾ തുടരുകയാണ്. ആഗോളതലത്തിൽ തന്നെ ആദ്യമായാണ് ഒരു സ്മാർട്ട്ഫോണിൽ ഇത്തരമൊരു ഫീച്ചർ
ഒറ്റ പ്രോസസ്സറിൻ്റെ വരവോടെ ആഗോളതലത്തിൽ തന്നെ ഖ്യാതി നേടാൻ പോകുന്ന ഫോണിനെ പറ്റി കേട്ടിട്ടുണ്ടോ? ടെക് വിദഗ്ധർ പറയുന്ന വാക്കുകളാണിവ. അൽപ്പം വില കൂടിയാലും ക്വാളിറ്റിയിലെ പ്രമീയം സ്വഭാവം മാറ്റാത്ത വൺപ്ലസിനാണ് ആ ഭാഗ്യം. ഇത്തരത്തിൽ ഡിസംബർ 17 ന് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഒരു കിടിലൻ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. വൺപ്ലസ് 15R-ൻ്റെ എറ്റവും വലിയ പ്രത്യേകതയും ആഗോളതലത്തിൽ തന്നെ ഒരു ഫോണിന് ലഭിക്കുന്ന പ്രത്യേകതയും അതിൻ്റെ പ്രോസസ്സറാണ്. സ്നാപ്പ് ഡ്രാഗൺ 8 Gen 5 പ്രോസസറാണ് വൺ പ്ലസ് 15 R-ൽ ഉള്ളത്. ആഗോളതലത്തിൽ തന്നെ ആദ്യമായാണ് ഒരു സ്മാർട്ട്ഫോണിൽ സ്നാപ്പ് ഡ്രാഗൺ-ൻ്റെ 8 Gen 5 പ്രോസസർ അവതരിപ്പിക്കുന്നത്.
എപ്പോൾ ഇന്ത്യയിൽ
വൺപ്ലസ് പാഡ് ഗോ 2 നൊപ്പം ഡിസംബർ 17-നാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. ഈ മാസം ആദ്യം ചൈനീസ് വിപണികളിൽ പുറത്തിറങ്ങിയ വൺപ്ലസ് ഏസ് 6T യുടെ വകഭേദമാണ് ഈ ഹാൻഡ്‌സെറ്റ്. ചില പ്രധാന സവിശേഷതകൾ പുറത്തു വന്നെങ്കിലും ഫോണിൻ്റെ വില സംബന്ധിച്ച് ഇപ്പോഴും ചില അവ്യക്തതകൾ തുടരുകയാണ്. ഏകദേശം 45,999 രൂപയാണ് ഫോണിൻ്റെ വിലയായി പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിൽ സ്ഥീരീകരണമില്ല.
ALSO READ: ഇതാ കാത്തിരുന്ന അപ്ഡേറ്റ്; വൺപ്ലസ് 15ആർ അടുത്ത ദിവസം തന്നെ അവതരിപ്പിക്കും: വിശദാംശങ്ങൾ
ഇന്ത്യയിലെ പ്രാരംഭ വില
12-ജിബി റാം + 256 ജിബി ഇൻ്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനുള്ള വൺപ്ലസ് 15R-ൻ്റെ ഇന്ത്യയിലെ പ്രാരംഭ വില 45,999 രൂപയ്ക്കും 46,999 രൂപയ്ക്കും ഇടയിലായിരിക്കുമെന്ന് ചില ടെക് പേജുകൾ പറയുന്നു. 12GB + 512GB ഉള്ള ഒരു ഉയർന്ന വേരിയൻ്റും നിർമ്മാണത്തിലുണ്ട്, ഇതിന് ഏകദേശം 51,999 രൂപ വില പ്രതീക്ഷിക്കുന്നു. ചില ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വഴി ഏകദേശം 3,000-4,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും. വൺപ്ലസ് 15R ചാർക്കോൾ ബ്ലാക്ക്, മിണ്ടി ഗ്രീൻ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
ക്യാമറ
50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയെല്ലാം ഫോണിലുണ്ടെന്ന് റിപ്പോർട്ടുണ്ട്. OnePlus 15R-ന് IP66, IP68, IP69, അല്ലെങ്കിൽ IP69K റേറ്റിംഗുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പൊടി, വെള്ളം, അല്ലെങ്കിൽ വാട്ടർ ജെറ്റുകൾ എന്നിവയിൽ നിന്ന് ഉപകരണത്തെ സംരക്ഷിക്കുന്നു, ഈ വിലയിലുള്ള ഫോണിന് ഇത്രയുമധികം സവിശേഷതകൾ അപൂർവ്വമാണ്.