6.89 ഇഞ്ച് 2K 240Hz ഡിസ്‌പ്ലേ; വൺപ്ലസിന്റെ അ‌ടുത്ത പ്രീമിയം മോഡലിന്റെ വിവരങ്ങൾ ലീക്കായി

OnePlus 2K 240Hz display: റിഫ്രഷ് റേറ്റിന് പ്രാധാന്യം നൽകുന്ന തന്ത്രം കുറച്ചുനാളുകളായി വൺപ്ലസും നടപ്പിലാക്കുന്നുണ്ട്. വൺപ്ലസ് 15-ൽ 165Hz ഗെയിമിംഗ് റിഫ്രഷ് റേറ്റ് ഉണ്ടായിരുന്നത്, വൺപ്ലസ് 16-ൽ 165Hz-ലും, തെരഞ്ഞെടുത്ത ഗെയിമുകളിൽ 185Hz വരെയും എത്തി. ഇനി വരാൻ പോകുന്ന വൺപ്ലസ് പ്രീമിയം മോഡൽ ഇതിനെല്ലാം മുകളിൽ, 240Hz വരെ റിഫ്രഷ് റേറ്റ് അ‌വതരിപ്പിക്കും എന്ന് പുതിയ ലീക്ക് റിപ്പോർട്ട് വെളിപ്പെടുത്തിയിരിക്കുന്നു.

6.89 ഇഞ്ച് 2K 240Hz ഡിസ്‌പ്ലേ; വൺപ്ലസിന്റെ അ‌ടുത്ത പ്രീമിയം മോഡലിന്റെ വിവരങ്ങൾ ലീക്കായി

Oneplus 2k 240hz Display

Published: 

21 Nov 2026 | 07:07 PM

ക്യാമറ, ബാറ്ററി ശേഷി, പ്രോസസർ തുടങ്ങി ഒരു സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കുമ്പോൾ ആളുകൾ മുൻഗണന നൽകുന്ന ഘടകങ്ങൾ പലതാണ്. ആളുകളുടെ പ്രീതി പിടിച്ചുപറ്റാൻ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ സാധ്യമായ വഴികളെല്ലാം ഉപയോഗിക്കാറുമുണ്ട്. മികച്ച പെർഫോമൻസിനും ഗെയിമിങ്ങിനും മുൻഗണന നൽകുന്ന ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് ഫോണുകൾ തമ്മിലുള്ള മത്സരത്തിൽ ‘ഹൈ റിഫ്രഷ് റേറ്റ്’ (High refresh rate) ഒരു പ്രധാന ഘടകമാണ്. കുറച്ചുനാൾ മുൻപ് വരെ 90Hz റിഫ്രഷ് റേറ്റ് സജീവമായിരുന്ന ഘട്ടത്തിൽ 120Hz റിഫ്രഷ് റേറ്റുമായി എത്തിയ മോഡലുകൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അ‌ത് ഉയർന്നു. മികച്ച മോഡലുകളിൽ ഉയർന്ന റിഫ്രഷ് റേറ്റ് അ‌വതരിപ്പിക്കാൻ ഇപ്പോൾ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഏറെ ശ്രദ്ധ പുലർത്തുകയും ചെയ്യുന്നുണ്ട്.

റിഫ്രഷ് റേറ്റിന് പ്രാധാന്യം നൽകുന്ന നിലയിലേക്കുള്ള തന്ത്രം കുറച്ചുനാളുകളായി വൺപ്ലസും നടപ്പിലാക്കുന്നുണ്ട്. വൺപ്ലസ് 15-ൽ 165Hz ഗെയിമിംഗ് റിഫ്രഷ് റേറ്റ് ഉണ്ടായിരുന്നത്, വൺപ്ലസ് 16-ൽ 165Hz-ലും, തെരഞ്ഞെടുത്ത ഗെയിമുകളിൽ 185Hz വരെയും എത്തി. ഇനി വരാൻ പോകുന്ന വൺപ്ലസ് പ്രീമിയം മോഡൽ ഇതിനെല്ലാം മുകളിൽ, 240Hz വരെ റിഫ്രഷ് റേറ്റ് അ‌വതരിപ്പിക്കും എന്ന് പുതിയ ലീക്ക് റിപ്പോർട്ട് വെളിപ്പെടുത്തിയിരിക്കുന്നു.

Also Read: വില 10999 രൂപ! 7000mAh ബാറ്ററി, 6.75 ഡിസ്പ്ലേ സഹിതം ലാവ സ്മാർട്ട് 4 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

വൺപ്ലസ് തങ്ങളുടെ അ‌ടുത്ത പ്രീമിയം മോഡലിൽ ഉപയോഗിച്ചേക്കാവുന്ന ഒരു പുതിയ ‘BOE OLED’ പാനലിനെക്കുറിച്ച് പ്രമുഖ ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. 6.89 ഇഞ്ച് വലിപ്പമുള്ള ഈ പാനൽ 2K റെസല്യൂഷനും 240Hz വരെയുള്ള റിഫ്രഷ് റേറ്റും നൽകുന്നു എന്നാണ് ടിപ്സ്റ്റർ പറയുന്നത്.

ഫോണിന്റെ നാല് വശങ്ങളിലും ബെസലുകൾ വളരെ കുറയ്ക്കുന്നതിനായി ഇതിൽ അത്യാധുനിക ‘LIPO’ ടെക്നോളജിയും മികച്ച കളർ കൃത്യതയ്ക്കായി ‘BT.2020’ കളർ ഗാമറ്റും, പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഡിസ്‌പ്ലേ ചിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഡിസിഎസ് വെളിപ്പെടുത്തിയിരിക്കുന്നു. എന്നാൽ വൺപ്ലസിന്റെ ഏത് മോഡലിലാണ് ഈ ഡിസ്പ്ലേ എത്തുക എന്ന് ടിപ്‌സ്റ്റർ വ്യക്തമാക്കിയിട്ടില്ല.

വൺപ്ലസിന്റെ അ‌ടുത്ത പ്രീമിയം മോഡലായി എത്തുന്ന വൺപ്ലസ് 17 5ജിക്ക് വേണ്ടിയാകാം ഈ കരുത്തൻ ഡിസ്പ്ലേ തയാറാക്കപ്പെടുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ടിപ്സ്റ്ററിന്റെ വെളിപ്പെടുത്തൽ സത്യമാണെങ്കിൽ നിലവിലെ പ്രീമിയം മോഡലിലെ ഡിസ്പ്ലേയെ അ‌തിശയിപ്പിക്കുന്ന നിലയ്ക്കുള്ള വലിയൊരു മുന്നേറ്റമാണ് വൺപ്ലസ് 17 കൊണ്ടുവരാൻ പോകുന്നത്.

വിപണിയിൽ വൺപ്ലസിന്റെ മുഖ്യ എതിരാളിയായ ഐക്യൂ തങ്ങളുടെ പുതിയ പ്രീമിയം മോഡലായ ഐക്യൂ 16-ൽ 165Hz റിഫ്രഷ് റേറ്റുള്ള 2K സാംസങ് LEAD OLED പാനൽ അ‌വതരിപ്പിച്ച് ‘പെർഫോമൻസ് ഫ്ലാഗ്ഷിപ്പ്’ വിഭാഗത്തിൽ മേൽ​ക്കൈ നേടിയിട്ടുണ്ട്. 240Hz പാനൽ അ‌വതരിപ്പിക്കുന്നതിലൂടെ ഐക്യൂ മോഡലുകളെ മാത്രമല്ല, വിപണിയിലെ മറ്റെല്ലാ ബ്രാൻഡുകളെക്കാളും മുൻതൂക്കം നേടാൻ വൺപ്ലസിന് സാധിക്കും.

വൺപ്ലസ് 17 മോഡലിൽ കൂടുതൽ വീതിയുള്ള സ്‌ക്രീൻ ഡിസൈൻ അ‌വതരിപ്പിക്കപ്പെട്ടേക്കും എന്ന് റിപ്പോർട്ടുകൾ ഇതിനകം വന്നിട്ടുണ്ട്. 2027 ഒക്ടോബറോടെ വൺപ്ലസ് 17 പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ലോഞ്ചിന് ഇനിയും ഒരുപാട് സമയമുണ്ട് എന്നതിനാൽ, നിലവിൽ തീരുമാനിച്ചിരിക്കുന്ന ഹാർഡ്‌വെയർ പ്ലാനുകളിൽ മാറ്റം വരാനും സാധ്യത ഉണ്ട്. ഇതിന്റെ കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ വ്യക്തമാകും.

English Summary

Prominent tipster Digital Chat Station has revealed details about a new ‘BOE OLED’ panel that OnePlus might feature in its next premium model. The tipster claims that this 6.89-inch panel offers 2K resolution and a refresh rate of up to 240Hz.

Loading...
Unable to load recommendations.
Follow Us
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
'കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം' ഉണ്ടോ? '20-20-20 റൂൾ' ഒന്ന് പരീക്ഷിച്ച് നോക്കൂ
പുഴുങ്ങിയ മുട്ട തോട് കളഞ്ഞാണോ കളയാതെയാണോ സൂക്ഷിക്കേണ്ടത്?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി