AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വില 10999 രൂപ! 7000mAh ബാറ്ററി, 6.75 ഡിസ്പ്ലേ സഹിതം ലാവ സ്മാർട്ട് 4 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Lava Smart 4 Pro launched in India: ലാവ സ്മാർട്ട് 4 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 7,000mAh ലിഥിയം-അയോൺ ബാറ്ററിയാണ് ഈ ഫോണിന്റെ ​ഹൈ​ലൈറ്റ്. ലാവ തങ്ങളുടെ സ്മാർട്ട്‌ഫോണുകളിൽ ഇതുവരെ നൽകിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ശേഷിയുള്ള ബാറ്ററിയാണിത്. 950 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ ​ടൈമും, 748 മിനിറ്റ് വരെ തുടർച്ചയായി യൂട്യൂബ് വീഡിയോ പ്ലേബാക്കും ഈ ലാവ സ്മാർട്ട് 4 പ്രോ ബാറ്ററി വാഗ്ദാനം ചെയ്യും എന്ന് കമ്പനി അ‌വകാശപ്പെടുന്നു.

വില 10999 രൂപ! 7000mAh ബാറ്ററി, 6.75 ഡിസ്പ്ലേ സഹിതം ലാവ സ്മാർട്ട് 4 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Lava Smart 4 Pro Launched In India With 7000mah BatteryImage Credit source: Lava
Prasanth Kumar
Prasanth Kumar | Published: 20 Nov 2026 | 02:30 PM

ബജറ്റ് വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്നവർക്ക് പരിഗണിക്കാൻ കഴിയും വിധം ലാവ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ലാവ സ്മാർട്ട് സീരീസിന്റെ ഭാഗമായി ലാവ സ്മാർട്ട് 4 പ്രോ (Lava Smart 4 Pro) എന്ന മോഡലാണ് അ‌വതരിപ്പിച്ചത്. ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ് എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ബജറ്റ് സെഗ്മെന്റിൽ, ബാറ്ററി ശേഷിക്കും ഈടിനും മുൻഗണന നൽകിക്കൊണ്ടാണ് ലാവ ഈ ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത്. 7,000mAh ലിഥിയം-അയോൺ ബാറ്ററിയാണ് ഈ ഫോണിന്റെ ​ഹൈ​ലൈറ്റ്. ലാവ തങ്ങളുടെ സ്മാർട്ട്‌ഫോണുകളിൽ ഇതുവരെ നൽകിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ശേഷിയുള്ള ബാറ്ററിയാണിത്.

950 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ ​ടൈമും, 748 മിനിറ്റ് വരെ തുടർച്ചയായി യൂട്യൂബ് വീഡിയോ പ്ലേബാക്കും ഈ ലാവ സ്മാർട്ട് 4 പ്രോ ബാറ്ററി വാഗ്ദാനം ചെയ്യും എന്ന് കമ്പനി അ‌വകാശപ്പെടുന്നു. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയാണ് ഈ ഫോൺ എത്തുന്നത്.

Also Read: ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ വരിക്കാർക്ക് ഇനി ഉപയോഗിക്കാത്ത ഡാറ്റയ്ക്ക് പണം കൊടുക്കുന്നത് നിർത്താം! പ്ലാനുകൾ

പ്രധാന ഫീച്ചറുകൾ

6.75 ഇഞ്ച് (720 x 1600 പിക്സൽ) HD+ LCD സ്‌ക്രീൻ, 90Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. ഒക്ടാ-കോർ UNISOC T610 പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. PowerVR GE8322 GPU, 4GB റാം, 64GB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 512GB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്.

13MP മെയിൻ ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 5MP ഫ്രണ്ട് ക്യാമറയും ആണ് ഈ ബജറ്റ് ലാവ സ്മാർട്ട്ഫോണിൽ ഉള്ളത്. സുരക്ഷയ്ക്കായി ഫേസ് അൺലോക്കും ​സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്. ആൻഡ്രോയിഡ് 16 ഗോ എഡിഷനിലാണ് പ്രവർത്തനം.

3.5mm ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, താഴെയായി സ്ഥാപിച്ച സ്പീക്കർ, MIL-STD-810H ഡ്രോപ്പ് & ഷോക്ക് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 4.2, GPS, USB Type-C, 18W ചാർജിംഗ് സൗകര്യമുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും

ലാവ സ്മാർട്ട് 4 പ്രോ 4GB + 64GB മോഡലിന് 10,999 രൂപയാണ് വില. ഇന്ത്യയിലുടനീളമുള്ള അംഗീകൃത ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ (കടകൾ) വഴി മാത്രമേ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കൂ. ലാവയുടെ “ഫ്രീ സർവീസ് അറ്റ് ഹോം” പ്രോഗ്രാം സ്മാർട്ട് 4 പ്രോയിലും ലഭ്യമാണ്.

English Summary

The Lava Smart 4 Pro has been launched in India. The highlight of this phone is its 7,000mAh lithium-ion battery the largest capacity battery ever featured in a Lava smartphone. The company claims that this battery offers up to 950 hours of standby time and up to 748 minutes of continuous YouTube video playback.

Follow Us