Oppo Reno 15: ഒരു കൈ നോക്കാൻ ഓപ്പോയും തയ്യാർ: കുഞ്ഞൻ ഫ്ലാഗ്ഷിപ്പായ പ്രോ മിനി ഉൾപ്പെടെ 15 സീരീസ് വിപണിയിലേക്ക്
Oppo Reno 15 With Pro Mini: ഓപ്പോ റെനോ സീരീസിലെ ഏറ്റവും പുതിയ മോഡൽ ഓപ്പോ റെനോ 15 സീരീസ് ഉടൻ വിപണിയിലേക്ക്. പുതിയ ഒരു മോഡൽ കൂടി സീരീസിലുണ്ടാവും.
ഓപ്പോയുടെ പ്രീമിയം മിഡ്റേഞ്ച് ഫോണായ റെനോ ശൃംഖലയിലെ പുതിയ സീരീസ് വിപണിയിലേക്ക്. ഓപ്പോ റെനോ 15 സീരീസാണ് വൈകാതെ പുറത്തിറങ്ങുക. പുതിയ ടെക്നോളജിയിലാണ് ഓപ്പോ റെനോ 15 സീരീസ് ഒരുങ്ങുന്നത്. കുഞ്ഞൻ ഫ്ലാഗ്ഷിപ്പായ പ്രോ മിനി ഉൾപ്പെടെ മൂന്ന് ഫോണുകൾ സീരീസിലുണ്ടാവും. റെനോ സീരീസിൽ ഇതാദ്യമായാണ് പ്രോ മിനി മോഡൽ ഉൾപ്പെടുത്തുന്നത്.
ഇന്ത്യൻ വിപണിയിലെ കോംപാക്ട് ഫോൺ പ്രേമം പരിഗണിച്ചാണ് കമ്പനി പ്രോ മിനി മോഡൽ പുറത്തിറക്കുന്നത്. ഹോളോഫ്യൂഷൻ ടെക്നോളജിയാണ് 15 സീരീസിലെ പുതിയ സാങ്കേതികവിദ്യ. ഇത് ഡിവൈസിൻ്റെ ഗ്ലാസ് ബാക്ക് പാനലുകളിൽ ത്രീഡി വിഷ്വൽ എഫക്ടുകൾ നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഓപ്പോ 15 ക്യാമറ മോഡ്യൂളിൽ റിങ് ഡിസൈനും ഉണ്ട്. ഓപ്പോ റെനോ 15 പ്രോ സൺസെറ്റ് ഗോൾഡിലും കോകോ ബ്രൗണിലും ലഭ്യമാവും. പ്രോ മിനി ലഭ്യമാവുക കോകോ ബ്രൗൺ, ഗ്ലേഷ്യർ വൈറ്റ് എന്നീ നിറങ്ങളിൽ ലഭിക്കും. ഗ്ലേഷ്യർ വൈറ്റ്, ട്വൈലൈറ്റ് ബ്ലൂ, അറോറ ബ്ലൂ എന്നീ നിറങ്ങളിലാണ് സ്റ്റാൻഡേർഡ് റെനോ 15 ലഭിക്കുക.
Also Read: Realme 16 Pro Series : സർപ്രൈസ് പലത്, റിയൽമിയുടെ പുതുവർഷ മോഡൽ ബ്രഹാമണ്ഡം?
ബൾക്കിയർ ഫോണുകളായിരുന്ന റെനോ സീരീസിലെ വഴിത്തിരിവാകും റെനോ 15 എന്ന് റിപ്പോർട്ടുകളുണ്ട്. മുൻ സീരീസുകളിൽ സ്റ്റാൻഡേർഡ്, പ്രോ മോഡലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രീമിയം ഫീച്ചറുകൾ കോമ്പാക്ട് ഫോണിൽ ഒതുക്കുക എന്ന ലഷ്യത്തോടെയാണ് പ്രോ മിനി മോഡൽ പുറത്തിറക്കുന്നത്. 6.32 ഇഞ്ച് ആവും ഫോൺ ഡിസ്പ്ലേ സൈസ്. 187 ഗ്രാം ഭാരവും 7.99 മില്ലിമീറ്റർ കനവും. 15 പ്രോയുടെ സ്ക്രീൻ സൈസ് 6.78 ഇഞ്ചും സ്റ്റാൻഡേർഡ് റെനോ 15 6.59 ഇഞ്ചുമാണ്.