Realme 16 Pro Series : സർപ്രൈസ് പലത്, റിയൽമിയുടെ പുതുവർഷ മോഡൽ ബ്രഹാമണ്ഡം?
Realme 16 Pro 2026 Updates: ലോഞ്ചിംഗിന് പിന്നാലെ ഫ്ലിപ്പ്കാർട്ടിലും റിയൽമി ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴിയും ഫോണുകൾ ഇന്ത്യയിൽ എത്തും. എത്ര സർപ്രൈസുകൾ ഫോണിലുണ്ടെന്ന് ഒറ്റ നോട്ടത്തിൽ അറിയാൻ സാധിക്കില്ല
2026-ൽ കിടിലൻ സർപ്രൈസുകളുമായി ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി എത്തുകയാണ്. തങ്ങളുടെ പുത്തൻ സ്മാർട്ട്ഫോൺ സീരിസാണ് ഇത്തവണ റിയൽമി ഉപയോക്താക്കൾക്കായി അവതരിപ്പിക്കുന്നത്. 2026 ന്റെ തുടക്കത്തിൽ തന്നെ ഇത് ലോഞ്ച് ചെയ്യുമെന്നാണ് പ്രാഥമിക വിവരം. റിയൽമി 16 പ്രോ 5G, റിയൽമി 16 പ്രോ+ 5G എന്നിവയാണ് ലൈനപ്പിൽ ഉൾപ്പെടുന്ന ഫോണുകൾ. ക്വാൽകോം സ്നാപ്ഡ്രാഗൺ ചിപ്പ് ഉപയോഗിച്ചായിരിക്കും ഫോണിൻ്റെ പ്രവർത്തനം എന്നാണ് സൂചന. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 നെ മറികടക്കുന്നതായിരിക്കും ഇതിൻ്റെ ചിപ്‌സെറ്റ് എന്നും ചില അഭ്യൂഹങ്ങളുണ്ട്. എങ്കിലും ഏതാണ് ആ ചിപ്പ് എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടില്ല.
റിയൽമി 16 പ്രോ സീരീസ് ഇന്ത്യയിൽ
റിയൽമി 16 പ്രോ സീരീസ് 2026 ജനുവരി 6 ന് ഉച്ചക്ക് 12 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് വിവരം. മറ്റൊരു പ്രധാന കാര്യം ക്യാമറ നോക്കിയാൽ ലൂമ കളർ ഇമേജ് പവർഡ് 200MP പോർട്രേറ്റ് മാസ്റ്റർ പ്രൈമറി റിയർ ക്യാമറ ഫോണിൻ്റെ എല്ലാ സീരീസിലും ഉണ്ടാകുമെന്ന് റിയൽമി സ്ഥിരീകരിച്ചിട്ടുണ്ട്. ലോഞ്ചിംഗിന് പിന്നാലെ ഫ്ലിപ്പ്കാർട്ടിലും റിയൽമി ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴിയും ഫോണുകൾ ഇന്ത്യയിൽ എത്തും.
ഡിസൈൻ
പുതിയ അർബൻ വൈൽഡ് ഡിസൈൻ ആയിരിക്കും ഫോണിനുണ്ടാവുക എന്നതാൺണ് പ്രതീക്ഷ. മാസ്റ്റർ ഗോൾഡ്, മാസ്റ്റർ ഗ്രേ നിറങ്ങളിൽ ഫോൺ ലഭ്യമാകും എന്നാണ് പ്രാഥമിക വിവരം. ഒപ്പം കാമെലിയ പിങ്ക്, ഓർക്കിഡ് പർപ്പിൾ എന്നിങ്ങനെ ഇന്ത്യ-എക്‌സ്‌ക്ലൂസീവ് കളർ ഓപ്ഷനുകളും ലഭ്യമാകുമെന്നും കമ്പനി സ്ഥിരീകരിച്ചു. ഫോണിൻ്റെ കൂടുതൽ വിവരങ്ങൾ പിന്നീട് കമ്പനി തന്നെ അറിയിച്ചേക്കുമെന്നാണ് സൂചന എന്ന് ടെക് വെബ്സൈറ്റായ ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.
വെറെയും കിടിലൻ ഐറ്റംസ്
10x സൂം വരെ പിന്തുണയ്ക്കുന്ന പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഹാൻഡ്‌സെറ്റിലുണ്ടെന്ന് കമ്പനി സ്ഥിരീകരിച്ചു. AI StyleMe, AI LightMe എന്നിവയുൾപ്പെടെയുള്ള ഇമേജ് എഡിറ്റിംഗ് ടൂളുകൾ ഉൾക്കൊള്ളുന്ന AI എഡിറ്റ് Genie 2.0-ഉം ഫോണിൽ കണ്ടേക്കും. ഇതിന് പുറമെ സർപ്രൈസ് ഫീച്ചറുകൾ വേറെയും പ്രതീക്ഷിക്കാമെന്നാണ് സൂചന.