AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

OriginOS: ഒറിജിൻ ഒഎസ് ഇന്ത്യയിലേക്ക്; ഏതൊക്കെ മോഡലുകളിൽ ലഭിക്കുമെന്നറിയാം

OriginOS To India: വിവോയുടെ ഒറിജിൻ ഒഎസ് ഇന്ത്യയിലെത്തുന്നു. ഏതൊക്കെ ഫോണുകളിൽ എപ്പോഴൊക്കെയാണ് ഒറിജിൻ ഒഎസ് ലഭിക്കുകയെന്നറിയാം.

OriginOS: ഒറിജിൻ ഒഎസ് ഇന്ത്യയിലേക്ക്; ഏതൊക്കെ മോഡലുകളിൽ ലഭിക്കുമെന്നറിയാം
ഒറിജിൻ ഒഎസ്Image Credit source: Social Media
abdul-basith
Abdul Basith | Published: 17 Oct 2025 20:15 PM

വിവോയുടെ ചൈനീസ് ഫോണുകളിൽ ഉപയോഗിക്കുന്ന ഒറിജിൻ ഒഎസ് ഗ്ലോബൽ മാർക്കറ്റുകളിലേക്ക്. ഇതിൻ്റെ ഭാഗമായി ഇന്ത്യൻ മാർക്കറ്റിലേക്കും ഒറിജിൻ ഒഎസ് എത്തും. ചില പ്രീമിയം മോഡലുകളിൽ ഇതിനകം ഒറിജിൻ ഒഎസ് ലഭിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് മോഡലുകളിലും ഒറിജിൻ ഒഎസ് ലഭിക്കും.

വിവോ എക്സ് 200 സീരീസിലും വിവോ എക്സ് ഫോൾഡ് 5ലും വിവോ വി60യിലുമാണ് ഒറിജിൻ ഒഎസ് ലഭ്യമായിട്ടുള്ളത്. വൈകാതെ തന്നെ വിവോ എക്സ് 100 സീരീസിലും വിവോ എക്സ് ഫോൾഡ് 3 പ്രോയിലും എത്തും. ഡിസംബർ മധ്യത്തോടെ വിവോ വി60ഇ, വിവോ വി50, വിവോ വി50ഇ, വിവോ ടി4 അൾട്ര, വിവോ ടി4 പ്രോ, വിവോ ടി4ആർ എന്നീ മോഡലുകളിൽ ഒറിജിൻ ഒഎസ് ലഭ്യമാവും. അടുത്ത വർഷം ആദ്യ പകുതിയിൽ മറ്റ് വിവോ ഫോണുകളിലും ഒറിജിൻ ഒഎസ് ലഭിക്കും. വിവോയ്ക്കൊപ്പം ഐകൂവിൻ്റെ വിവിധ മോഡലുകളിലും ഓക്സിജൻ ഒഎസ് എത്തും. ഫൺടച്ച് ഒഎസ് ആണ് നിലവിൽ വിവോ, ഐകൂ ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം.

Also Read: ChatGPT: സോഷ്യൽ മീഡിയ ആപ്പായി പരിണമിക്കാൻ ചാറ്റ്ജിപിടി? അണിയറയിൽ പദ്ധതി

ആൻഡ്രോയ്ഡ് സ്കിന്നുകളിൽ ഏറ്റവും ജനപ്രീതിയുള്ള ഒഎസ് ആണ് ഒറിജിൻ ഒഎസ്. ഫോണിനെ ഒപ്ടിമൈസ് ചെയ്ത് സുഗമമായി പ്രവർത്തിക്കാൻ ഒറിജിൻ ഒഎസിന് സാധിക്കും. ആകർഷകമായ വാൾപേപ്പറുകൾ, ബ്രഹത്തായ വിഡ്ജറ്റ്, ടച്ച് അനിമേഷനുകൾ തുടങ്ങി ഉപഭോക്താക്കളുടെ അനുഭവം മികച്ചതാക്കുന്ന നിരവധി ഫീച്ചറുകൾ ഒറിജിൻ ഒസിലുണ്ട്. ഒറിജിൻ ഐലൻഡ് വളരെ ആകർഷകമാണ്. അൾട്ര കോർ കമ്പ്യൂട്ടിങ് സപ്പോർട്ട് ചെയ്യുന്നതിനാൽ ഒറിജിൻ ഒഎസ് കൂടുതൽ ഫ്ലൂയിഡാണെന്നതും ഒറിജിൻ ഒഎസിൻ്റെ ജനപ്രീതി വർധിപ്പിക്കുന്നു.

5000 ഫോട്ടോകളടങ്ങിയ ആൽബം സെക്കൻഡുകൾക്കുള്ളിൽ ഓപ്പണാവുമെന്നാണ് വിവോയുടെ അവകാശവാദം. 106 ശതമാനം വേഗതയിൽ ഡേറ്റ ലോഡ് ചെയ്യുമെന്നും വിവോ പറയുന്നു.