Maruti Victoris : മാരുതി വിക്ടോറിസിന് വന്‍ വിലക്കുവ്, മാരുതി ഇത് എന്തുദ്ദേശിച്ചാണ്‌

Maruti Suzuki Victoris Price Drop: പൊതുവെ ലോകത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ കൊണ്ട് വിപണിയിലെ എല്ലാ വസ്തുക്കള്‍ക്കും വില കൂടിക്കൊണ്ടിരിക്കുകയാണ്. അതിൻ്റെ പ്രതിഫലനം ഓട്ടോമൊബൈല്‍ രംഗത്തും ദൃശ്യമാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇന്ത്യന്‍ വിപണിയിലെ പ്രധാന കാര്‍ നിര്‍മ്മാതാക്കള്‍ എല്ലാം തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് വില ഉയര്‍ത്തുകയുണ്ടായി. ഇത്തരം ഒരു സാഹചര്യത്തിലാണ് ഞെട്ടിക്കുന്ന ഒരു തീരുമാനവുമായി മാരുതി വന്നിരിക്കുന്നത്.

Maruti Victoris : മാരുതി വിക്ടോറിസിന് വന്‍ വിലക്കുവ്, മാരുതി ഇത് എന്തുദ്ദേശിച്ചാണ്‌

Maruti Victoris

Published: 

10 Jul 2026 | 03:29 PM

പൊതുവെ ലോകത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ കൊണ്ട് വിപണിയിലെ എല്ലാ വസ്തുക്കള്‍ക്കും വില കൂടിക്കൊണ്ടിരിക്കുകയാണ്. അതിൻ്റെ പ്രതിഫലനം ഓട്ടോമൊബൈല്‍ രംഗത്തും ദൃശ്യമാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇന്ത്യന്‍ വിപണിയിലെ പ്രധാന കാര്‍ നിര്‍മ്മാതാക്കള്‍ എല്ലാം തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് വില ഉയര്‍ത്തുകയുണ്ടായി. ഈ വര്‍ഷം തന്നെ രണ്ടു തവണ വില ഉയര്‍ത്തിയ ബ്രാന്‍ഡുകളും ഉണ്ട്. ഇത്തരം ഒരു സാഹചര്യത്തിലാണ് ഞെട്ടിക്കുന്ന ഒരു തീരുമാനവുമായി മാരുതി വന്നിരിക്കുന്നത്.

തങ്ങളുടെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നായ വിക്ടോറിസിൻ്റെ വില കമ്പനി വെട്ടി കുറച്ചിരിക്കുകയാണ് ഇപ്പോള്‍. തെരഞ്ഞെടുത്ത പെട്രോള്‍ വേരിയന്റുകളുടെ വിലയാണ് കമ്പനി കുറച്ചിരിക്കുന്നത്. 39,000 രൂപയുടെ വരെ കുറവാണ് ഈ മോഡലുകള്‍ക്ക് വന്നിരിക്കുന്നത്. പുതുതായി വിപണിയില്‍ എത്തിച്ച വിക്ടോറിസ് മോഡലുകള്‍ക്ക് മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്. നല്ല രീതിയില്‍ ബുക്കിംഗ് നടക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ വാഹനത്തിന്റെ സെയില്‍സ് കൂട്ടാനായി വില കുറയ്‌ക്കേണ്ട ആവശ്യം കമ്പനിക്കില്ല എന്ന് വ്യക്തമാണ്. എന്നിട്ടും ഇത്തരം ഒരു തീരുമാനം കമ്പനി എന്തുകൊണ്ട് എടുത്തു എന്നാണ് പലരും സംശയം പ്രകടിപ്പിക്കുന്നത്.]

Also Read: ടര്‍ബോയുള്ള വണ്ടിയാണോ… സര്‍വീസിന് എത്ര ചെലവാകും, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണേ

ഇതിന് വിശദീകരണമായി ലഭിക്കുന്നത് വിക്ടോറിയസിന്റെ സ്റ്റാന്‍ഡേര്‍ഡ് പെട്രോള്‍ പതിപ്പിനാണ് കൂടുതല്‍ വില്‍പന ഇപ്പോള്‍ വന്നിട്ടുള്ളത്. അതില്‍ നിന്ന് മാറ്റം വരുത്തി എല്ലാ വേരിയന്റുകളിലേക്കും ഈ സെയില്‍സ് എത്തിക്കുക എന്നതാണ് വില കുറയ്ക്കുന്നതിലൂടെ കമ്പനി ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നു. സ്‌ട്രോങ്ങ് ഹൈബ്രിഡ് മോഡലുകള്‍ക്ക് കമ്പനി നേരത്തെ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഇപ്പോഴും തുടരുന്നുമുണ്ട്. ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് അടുത്താണ് സോങ് ഹൈബ്രിഡിന് ഉള്ള ഓഫറുകള്‍. സിഎന്‍ജി വേരിയന്റുകളിലും ഓഫര്‍ ലഭ്യമാണ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ മത്സരമുള്ള സെഗ്മെന്റ് ആണ് മിഡ് സൈസ് എസ്.യു.വികള്‍. ആ ഗണത്തില്‍ വരുന്ന തങ്ങളുടെ വാഹനത്തിന്റെ വില കുറയ്ക്കുക വഴി വിപണിയില്‍ പുതിയൊരു ചലനത്തിനു കൂടി വഴി തുറന്നിടുകയാണ് കമ്പനി. ZXI (O) മാനുവൽ, ZXI (O) ഓട്ടോമാറ്റിക്, ZXI പ്ലസ് ഓട്ടോമാറ്റിക്, ZXI ഓപ്ഷണൽ ഓട്ടോമാറ്റിക് എന്നീ വേരിയന്റുകളുടെ വിലയിലാണ് നിലവിൽ കുറവ് വന്നിരിക്കുന്നത്. ഗ്രാന്‍ഡ് വിറ്റാരയുടെ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് വിക്ടോറിസും മാരുതി ഒരുക്കിയിരിക്കുന്നത്. പെട്രോള്‍, സ്‌ട്രോങ്ങ് ഹൈബ്രിഡ്, സിഎന്‍ജി, തുടങ്ങിയ വേരിയന്റുകള്‍ ആണ് വാഹനത്തിനുള്ളത്. 5 സ്പീഡ് മാനുവല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളിലാണ് വാഹനം ലഭ്യമാകുന്നത്. ബേസ് മോഡല്‍ ആയ വിക്ടോറിസ് എല്‍എക്‌സ്‌ഐ മാനുവല്‍ ട്രാന്‍സ്മിഷന്‍ ടൂവില്‍ഡ്രൈവ് വാഹനത്തിന് 10.49 ലക്ഷം രൂപ മുതലാണ് ഷോറൂം വില ആരംഭിക്കുന്നത്.

English Summary

Due to prevailing global political conditions, the prices of commodities across the board are rising, a trend that is also evident in the automotive sector. Over the past two months, all major car manufacturers in the Indian market have hiked the prices of their various models. It is against this backdrop that Maruti has announced a surprising decision.

 

Follow Us
തലമുടി ആരോഗ്യത്തോടെ വളരാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ആസ്ത്മയുണ്ടോ? ഈ ഭക്ഷണങ്ങൾ ശ്വാസംമുട്ടൽ കൂട്ടിയേക്കാം!
ഫാറ്റി ലിവർ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
വീട്ടിൽ തുളസിത്തറ പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ
കഴുത്തൊപ്പം വെള്ളം, ഡെലിവറി ബോയ് എങ്ങോട്ടാ?