AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Grok AI: എക്സിൽ സ്ത്രീകളുടെ ചിത്രങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതി; ‘പുട് എ ബികിനി’ ട്രെൻഡ് വിവാദത്തിൽ

Put A Bikini Trend On X: എക്സ് പ്ലാറ്റ്ഫോമിൽ വൈറലാവുന്ന 'പുട് എ ബികിനി' ട്രെൻഡുമായി ബന്ധപ്പെട്ട് വിവാദം. സ്വകാര്യചിത്രങ്ങളുടെ ദുരുപയോഗമാണ് ഇതെന്നാണ് ആക്ഷേപം.

Grok AI: എക്സിൽ സ്ത്രീകളുടെ ചിത്രങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതി; ‘പുട് എ ബികിനി’ ട്രെൻഡ് വിവാദത്തിൽ
ഗ്രോക്, പുട് എ ബികിനിImage Credit source: Social Media
Abdul Basith
Abdul Basith | Published: 02 Jan 2026 | 04:32 PM

എക്സ് പ്ലാറ്റ്ഫോമിലെ ‘പുട് എ ബികിനി’ ട്രെൻഡ് വിവാദത്തിൽ. ഗ്രോക് എഐ ഉപയോഗിച്ചുള്ള ഇമേജ് എഡിറ്റിങ് ട്രെൻഡ് എക്സ് പ്ലാറ്റ്ഫോമിൽ വൈറലാണ്. ഇതിനെതിരെയാണ് യൂസർമാർ രംഗത്തുവന്നിരിക്കുന്നത്. എക്സിൽ പോസ്റ്റ് ചെയ്യുന്ന സാധാരണ ചിത്രങ്ങളിൽ ഗ്രോകിനെ മെൻഷൻ ചെയ്ത് ‘പുട് എ ബികിനി’ എന്ന് ട്വീറ്റ് ചെയ്താൽ മറുപടിയായി ഈ ചിത്രത്തിലുള്ള വ്യക്തി ബികിനിയണിഞ്ഞ് നിൽക്കുന്ന ചിത്രം ലഭിക്കുന്നതാണ് ട്രെൻഡ്.

പോൺസ്റ്റാറുകളും ഒൺലിഫാൻസ് സെലബ്രിറ്റികളും സ്വന്തമായി തങ്ങളുടെ ചിത്രങ്ങളിൽ ഗ്രോക് ഉപയോഗിച്ച് ബികിനി ട്രെൻഡ് നടത്തുന്നുണ്ട്. ഇതിനിടെ എക്സിൽ പൊതുവായി പങ്കുവെക്കുന്ന ചിത്രങ്ങളിൽ മറ്റുള്ളവർ ബിക്കിനി ട്രെൻഡ് ഉപയോഗിക്കുന്നതാണ് പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വകാര്യ ചിത്രങ്ങളുടെ ദുരുപയോഗമാണ് ഇതെന്ന് യൂസർമാർ ആരോപിക്കുന്നു. പലരും ഇതിനെതിരെ പ്രതിഷേധമുയർത്തിത്തുടങ്ങിയിട്ടുണ്ട്.

Also Read: Oppo Find X9s: കോമ്പാക്ട് ഫ്ലാഗ്ഷിപ്പ് ഫോണിൻ്റെ പാതയിലേക്ക് ഓപ്പോയും; ഓപ്പോ ഫൈൻഡ് എക്സ്9 ഇന്ത്യയിലും

സിനിമാതാരങ്ങളും സാധാരണക്കാരും ഉൾപ്പെടെയുള്ള സ്ത്രീകളുടെ ചിത്രങ്ങൾ പുതിയ ട്രെൻഡിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഒറിജിനൽ ചിത്രത്തിലെ പോസോ മുഖഭാവമോ മാറ്റാതെയാണ് ഗ്രോക് ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ എഡിറ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങൾ ഒറിജിനലാണെന്ന് മറ്റുള്ളവർ കരുതാനിടയുണ്ടെന്ന് യൂസർമാർ ആശങ്ക പങ്കുവെക്കുന്നു.

പുട് എ ബികിനിയ്ക്കൊപ്പം അൺഡ്രെസിങ് പ്രോംപ്ടുകളും ഗ്രോക് എഐ ഉപയോഗിച്ച് ആളുകൾ പരീക്ഷിക്കുന്നുണ്ട്. മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് യാതൊരു വിലയും കല്പിക്കാത്ത ഈ ട്രെൻഡിന് കടിഞ്ഞാൺ ഇടണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

പോൺ ഉള്ളടക്കങ്ങൾ അനുവദിക്കുന്ന ഒരേയൊരു എഐ ഏജൻ്റാണ് ഗ്രോക്. എക്സ് പ്ലാറ്റ്ഫോമിൽ പോൺ ഉള്ളടക്കങ്ങൾ അനുവദിക്കുമെന്ന് ട്വിറ്റർ വാങ്ങിയതിന് ശേഷം ഇലോൺ മസ്ക് അറിയിച്ചിരുന്നു. വാങ്ങിയതിന് പിന്നാലെ മസ്ക് ട്വിറ്ററിൻ്റെ പേര് മാറ്റി എക്സ് എന്നാക്കുകയായിരുന്നു. മസ്കിൻ്റെ ഉടമസ്ഥതയിലുള്ള എഐ ഏജൻ്റാണ് ഗ്രോക്.