AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Realme 16 Pro: ചോർന്നത് സ്റ്റോറേജും, വിലയും: റിയൽമി മോഡലിൻ്റെ രഹസ്യം എന്ത്?

അടുത്തിടെ പുറത്തു വന്ന ഒരു റിപ്പോർട്ട് പ്രകാരം റിയൽമി 16 പ്രോ+ 5Gയുടെ വില സംബന്ധിച്ച് അപ്ഡേറ്റ് ഉണ്ടായിരുന്നു. എങ്കിലും, ഇന്ത്യയിലെ ഫോണിൻ്റെ വിലകൾ പലപ്പോഴും സ്മാർട്ട്‌ഫോണുകളുടെ റീട്ടെയിൽ വിലയേക്കാൾ കൂടുതലാണ്

Realme 16 Pro: ചോർന്നത് സ്റ്റോറേജും, വിലയും: റിയൽമി മോഡലിൻ്റെ രഹസ്യം എന്ത്?
Realme 16 ProImage Credit source: Screen Grab
Arun Nair
Arun Nair | Published: 01 Jan 2026 | 01:15 PM

2026-ൽ പ്രതീക്ഷിക്കുന്ന റിയൽമിയുടെ ലോഞ്ചുകളിൽ ഒന്നാണ് റിയൽമി 16 പ്രോ 5G. ജനുവരിയിൽ തന്നെയാണ് ഇതിൻ്റെ ലോഞ്ച് പ്രതീക്ഷിക്കുന്നത്. റിയൽമി 16 പ്രോ+ 5G, പാഡ് 3 5G എന്നിവയ്‌ക്കൊപ്പമായിരിക്കും ഇതിൻ്റെ ലോഞ്ച് എന്നാണ് സൂചന. റിയൽമി 16 പ്രോ+ വേരിയൻ്റിൻ്റെ വില ഓൺലൈനിൽ ചോർന്നിരുന്നു. ഇതിന് പിന്നാലെ ഫോണിൻ്റെ റാം, സ്റ്റോറേജ് കോൺഫിഗറേഷനുകൾ എന്നിവയെല്ലാം ഓൺലൈനിൽ ലീക്കായി.

ഇന്ത്യയിലെ വില

റിയൽമി 16 പ്രോ സീരീസിൻ്റെ ഇന്ത്യൻ വിലയും റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളും ടെക് ബ്ലോഗർ പരസ് ഗുഗ്ലാനി പങ്കുവെച്ചിരുന്നു. റിയൽമി 16 പ്രോ 5Gയിൽ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് അടിസ്ഥാന വേരിയൻ്റിന് 31,999 രൂപയും. 8 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി + 256 ജിബി സ്റ്റോറേജും വാഗ്ദാനം ചെയ്യുന്ന ഓപ്ഷനുകൾക്ക് യഥാക്രമം 33,999 രൂപയും 36,999 രൂപയും വിലയുണ്ടാകുമെന്നാണ് സൂചന. പ്രോ+ മോഡലിന്റെ ടോപ്പ്-ഓഫ്-ലൈൻ വേരിയന്റിന് 44,999 രൂപ വിലവരും, ഇതിൽ 12 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജും ഉണ്ട്. ഇതിനുപുറമെ, ഫോൺ ഓഫ്‌ലൈനായി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് കമ്പനി വിവിധ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ആ വിലക്ക് കിട്ടുമോ

അടുത്തിടെ പുറത്തു വന്ന ഒരു റിപ്പോർട്ട് പ്രകാരം റിയൽമി 16 പ്രോ+ 5Gയുടെ വില ഇന്ത്യയിൽ 43,999 രൂപയായിരിക്കുമെന്നാണ് വിവരം. എങ്കിലും, ഇന്ത്യയിലെ വിലകൾ പലപ്പോഴും സ്മാർട്ട്‌ഫോണുകളുടെ റീട്ടെയിൽ വിലയേക്കാൾ കൂടുതലാണ്. പുതുതായി ചോർന്ന വിലകൾ റിയൽമിയുടെ പുറത്തിറങ്ങിയ മുൻ റിപ്പോർട്ടുകളുമായി സാമ്യമുണ്ടെന്നാണ് വിവരം. റിയൽമി 16 പ്രോ സീരീസ് 2026 ജനുവരി 6 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട് . ഫ്ലിപ്കാർട്ട്, റിയൽമി ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴി മാസ്റ്റർ ഗോൾഡ്, മാസ്റ്റർ ഗ്രേ നിറങ്ങളിൽ ഇത് രാജ്യത്ത് ലഭ്യമാകും. കമ്പനിയുടെ പുതിയ ‘അർബൻ വൈൽഡ്’ ഡിസൈനും ഫോണുകളിൽ ഉണ്ടാകും.

റിയൽമി 16 പ്രോ സീരീസിൽ

റിയൽമി 16 പ്രോ സീരീസിൽ നൽകുന്നത് 7,000mAh ടൈറ്റൻ ബാറ്ററിയാണെന്നത് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട് . ലൈനപ്പിലെ രണ്ട് ഫോണുകളിലും 200-മെഗാപിക്സൽ പോർട്രെയിറ്റ് മാസ്റ്റർ പ്രൈമറി റിയർ ക്യാമറയുള്ള ലുമ കളർ ഇമേജിൽ പ്രവർത്തിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഉണ്ടായിരിക്കും എന്നാണ് വിവരം. റിയൽമി 16 പ്രോ+ 5G സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് നൽകുമ്പോൾ, റിയൽമി 16 പ്രോ 5Gയിൽ മീഡിയടെക് ഡൈമെൻസിറ്റി 7300-മാക്സ് 5G SoC ഉണ്ടായിരിക്കും.