AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Best Smartphone 2026: 2026-ലും വാങ്ങാം, 2025-ലെ ഈ ബെസ്റ്റ് ഫോണുകൾ

വിവിധ ഉപഭോക്താക്കൾ, റെഡ്ഡിറ്റ് കമ്മ്യൂണിറ്റികൾ, എഐ തുടങ്ങിയവയുടെയെല്ലാം സഹായത്തോടെ കണ്ടെത്തിയ ചില മോഡലുകളാണ് ലിസ്റ്റിലുള്ളത്.

Best Smartphone 2026: 2026-ലും വാങ്ങാം, 2025-ലെ ഈ ബെസ്റ്റ് ഫോണുകൾ
Best Smartpones 2026 NewImage Credit source: Screen Grab
Arun Nair
Arun Nair | Published: 29 Jan 2026 | 02:00 PM

ന്യൂഡൽഹി: നിങ്ങൾ ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ പദ്ധതിയിടുന്നവരാണോ? 2026 ൽ പുറത്തിറങ്ങുന്ന മോഡലുകൾ നിങ്ങൾക്ക് താൽപ്പര്യമില്ലെ എങ്കിൽ നിങ്ങൾക്കായിതാ ഒരു സന്തോഷ വാർത്ത. 2025-ലെ ഏറ്റവും മികച്ച ചില സ്മാർട്ട്ഫോൺ മോഡലുകൾ നിങ്ങൾക്ക് 2026-ൽ പരിശോധിക്കാവുന്നതാണ്. അതിനെ പറ്റിയാണ് പരിശോധിക്കുന്നത്. വിവിധ ഉപഭോക്താക്കൾ, റെഡ്ഡിറ്റ് കമ്മ്യൂണിറ്റികൾ, എഐ തുടങ്ങിയവയുടെയെല്ലാം സഹായത്തോടെ കണ്ടെത്തിയ ചില മോഡലുകളാണ് ലിസ്റ്റിലുള്ളത്.

ഓപ്പോ ഫൈൻഡ് X9 പ്രോ

റെഡ്ഡിറ്റ് ഉപയോക്താക്കൾ 2025 ലെ ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിൽ ഒന്നായിറേറ്റുചെയ്‌തത് Oppo Find X9 Pro-യാണ്. ഇതിൻ്റെ വലിയ ബാറ്ററി, മികച്ച ക്യാമറ പ്രകടനം, സുഗമമായ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയെല്ലാമാണ് ആളുകൾക്ക് ഫോൺ ഇഷ്ടപ്പെടാൻ കാരണം. നിരവധി ഉപയോക്താക്കൾ ഫോണിൻ്റെ പ്രമീയം ഡിസൈനെയും അഭിനന്ദിക്കുന്നുണ്ട്.

വൺപ്ലസ് 13ട

വൺപ്ലസ് 13-ൻ്റെ ഏറ്റവും വലിയ പ്രത്യേകത അതിൻ്റെ മികച്ച ഹാർഡ്‌വെയർ, പെർഫോമൻസ്, ബാറ്ററി ലൈഫ് എന്നിവയാണ്. ഫോണിൻ്റെ പെർഫോമൻസിന് പ്രധാന്യം നൽകുന്നവർക്ക് വൺപ്ലസ് 13ട മികച്ചൊരോപ്ഷനാണ്.

സാംസങ് ഗാലക്സി എസ്25 അൾട്രാ

പെർഫോമൻസിൽ ആളുകളുടെ പ്രിയപ്പെട്ട ഫോണാണ് സാംസങ് ഗാലക്‌സി എസ് 25 അൾട്ര. മികച്ച ക്യാമറ, മികച്ച ഡിസ്‌പ്ലേ, മികച്ച പ്രകടനം എന്നിവയെല്ലാം ഫോണിനെ വ്യത്യസ്തമാക്കുന്നു. എന്നിവയെല്ലാം റെഡ്ഡിറ്റ് ഉപയോക്താക്കൾ റേറ്റ് ചെയ്തതാണ്.

ഐഫോൺ 17 പ്രോ

റെഡ്ഡിറ്റ് ഉപയോക്താക്കളുടെ അഭിപ്രായത്തിൽ, സ്ഥിരതയുള്ള പ്രകടനം, ക്യാമറ നിലവാരം, എന്നിവയിൽ വേറിട്ടു നിൽക്കുന്ന ഫോണാണ് ഐഫോൺ 17 പ്രോ. ഫോണിൻ്റെ ദീർഘകാല വിശ്വാസ്യതയാണ് ഉപയോക്താക്കൾക്ക് ഫോൺ പ്രിയപ്പെട്ടതാക്കുന്നത്.

ഗൂഗിൾ പിക്സൽ 10 പ്രോ

പ്രകടനത്തിലും ക്യാമറ ശേഷിയിലും ശ്രദ്ധേയമായ മാറ്റം വരുത്തിയാണ് ഗൂഗിൾ പിക്സൽ 10 പ്രോ എത്തുന്നത്. അപ്‌ഗ്രേഡുകൾ തന്നെയാണ് 2025 ലെ ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിൽ ഒന്നായി ഇതിനെ റേറ്റ് ചെയ്യുന്നതിനുള്ള പ്രധാന കാരണങ്ങളായി ഉപയോക്താക്കൾ എടുത്തുകാട്ടുന്നത്.

സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 7

ഫോൾഡബിൾ വിഭാഗത്തിൽ, റെഡ്ഡിറ്റ് ഉപയോക്താക്കൾ തിരഞ്ഞെടുത്തത് സാംസങ് ഗാലക്സി Z ഫോൾഡ് 7 ആണ്. മോഡൽ പരിശോധിച്ചാൽ മുൻ ഫോൾഡബിൾ മോഡലുകളെ അപേക്ഷിച്ച് ഏറ്റവും മികച്ച ഫോണാണിത്.

മികച്ച ബജറ്റ് സ്മാർട്ട്‌ഫോണുകൾ

ബജറ്റ് സൗഹൃദ ഓപ്ഷനുകൾ തിരയുന്ന വാങ്ങുന്നവർക്കും റെഡ്ഡിറ്റ് ഉപയോക്താക്കൾ രണ്ട് മോഡലുകൾ ശുപാർശ ചെയ്യുന്നു. മികച്ച പെർഫോമൻസ് ക്യാമറ എന്നിവക്ക ബെസ്റ്റ് നത്തിംഗ് ഫോൺ 3a ആണ്. കുറഞ്ഞ വിലയിൽ മികച്ച പ്രകടനത്തിനും മികച്ച ബാറ്ററി ലൈഫിനും Oppo K13 ഉം ബെസ്റ്റ് മോഡലുകൾ തന്നെ.