ഒരു സന്തോഷത്തിന് ഇത് ഇരിക്കട്ടെ! പത്താം വാർഷികത്തിൽ പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ജിയോ
Reliance Jio Mega Anniversary Offer: റിലയൻസ് ജിയോ തങ്ങളുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് 3599 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ പുതിയ ആനുകൂല്യങ്ങൾ അധികമായി ഉൾപ്പെടുത്തി. ജിയോയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനുകളിൽ കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾ സഹിതം ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന പ്ലാനാണ് ഇത്. 120ജിബി എക്സ്ട്രാ ഡാറ്റയും ജിയോടിവി പ്രോ വൗച്ചറുകളും ആണ് ഈ പ്ലാനിനൊപ്പം പുതിയതായി റിലയൻസ് ജിയോ വാഗ്ദാനം ചെയ്യുന്നത്.

Reliance Jio Mega Anniversary Offer 2026
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് 3599 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ പുതിയ ആനുകൂല്യങ്ങൾ അധികമായി ഉൾപ്പെടുത്തി. ജിയോയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനുകളിൽ കോളിങ്, ഡാറ്റ ആനുകൂല്യങ്ങൾ സഹിതം ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന പ്ലാനാണ് ഇത്. 120ജിബി എക്സ്ട്രാ ഡാറ്റയും ജിയോടിവി പ്രോ വൗച്ചറുകളും ആണ് ഈ പ്ലാനിനൊപ്പം പുതിയതായി റിലയൻസ് ജിയോ വാഗ്ദാനം ചെയ്യുന്നത്. പത്താം വാർഷികത്തിന്റെ മെഗാ ഓഫർ ആയാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. യഥാർഥത്തിൽ 2015 ഡിസംബർ 27 ന് തന്നെ ജിയോ പ്രവർത്തനം ആരംഭിച്ചെങ്കിലും, അത് പരീക്ഷണ അടിസ്ഥാനത്തിൽ ആയിരുന്നു. പിന്നീട് 2016 സെപ്റ്റംബർ 5 മുതലാണ് ജിയോ സേവനങ്ങൾ പൊതുജനങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത്.
2016 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച ജിയോ ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിലെ ടെലിക്കോം രംഗത്ത് ഒന്നാം സ്ഥാനത്ത് എത്തുകയും വിപ്ലവകരമായ പല മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇന്ത്യയിൽ ഡാറ്റ ഉപയോഗം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിലും 5ജി വ്യാപനത്തിലുമെല്ലാം ജിയോ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.
ALSO READ: എത്ര ഉപയോഗിച്ചാലും തീരില്ല! 4G, 5G ഡാറ്റയുടെ കടലാണ് ഈ എയർടെൽ പ്രീപെയ്ഡ് പ്ലാൻ
3599 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ
ഏറെ നാളായി ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ ഉള്ള വാർഷിക പ്ലാനാണ് ഇത്. 365 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 2.5ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. കൂടാതെ ജിയോടിവി, ജിയോകൗഡ് ആനുകൂല്യങ്ങളും ലഭിക്കും.
ജിയോ വാർഷിക ഓഫർ
പത്താം വാർഷിക ഓഫറിന്റെ ഭാഗമായി 3599 രൂപയുടെ പ്ലാനിൽ ജിയോ 120ജിബി എക്സ്ട്രാ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 10ജിബി വീതം 12 മാസത്തേക്ക് ആണ് ഈ എക്സ്ട്രാ ഡാറ്റ ലഭ്യമാകുക. ഇതിന് പുറമേ ജിയോഹോട്ട്സ്റ്റാർ മൊബൈൽ + ഹോളിവുഡ് സബ്സ്ക്രിപ്ഷനും ഈ പ്ലാനിനൊപ്പം ഉണ്ട്.
1,000+ ലൈവ് ടിവി ചാനലുകൾ ഉൾക്കൊള്ളുന്ന ജിയോടിവി പ്രോ പായ്ക്കിലേക്ക് 1 വർഷത്തെ സൗജന്യ ആക്‌സസ് (12 ജിയോടിവി പ്രോ വൗച്ചറുകൾ), 50ജിബി ജിയോഎഐക്ലൗഡ് സ്റ്റോറേജ്, ഗൂഗിൾ എഐ പ്രോ എന്നിവയും 3599 രൂപയുടെ അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഈസ്മൈ ട്രിപ്പ്, അജിയോ, സിനിമാ ടിക്കറ്റുകൾക്ക് 150 രൂപ ഡിസ്കൗണ്ട് ലഭിക്കുന്ന സിനിപോളിസ് തുടങ്ങിയ ആനുകൂല്യങ്ങളും ഉണ്ട്.
3599 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 9.86 രൂപയാണ്. ജിയോയുടെ പ്രതിമാസ പ്ലാനുകൾ ഉപയോഗിക്കുന്നതിനെക്കാൾ ലാഭകരം ഈ വാർഷിക പ്രീപെയ്ഡ് പ്ലാൻ തെരഞ്ഞെടുക്കുന്നതാണ്. ഇപ്പോൾ തെരഞ്ഞെടുത്താൽ കൂടുതൽ ഡാറ്റ കിട്ടും എന്ന നേട്ടവും ഉണ്ട്. ഒന്നിച്ച് വലിയൊരു തുക റീച്ചാർജിനായി മുടക്കേണ്ടി വരും എന്നത് മാത്രമാണ് ഈ റീച്ചാർജ് ഉപയോഗിക്കുന്നതിൽ നേരിടുന്ന പ്രധാന വെല്ലുവിളി.
ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൈജിയോ ആപ്പ് എന്നിവ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 3599 രൂപയുടെ ജിയോ വാർഷിക പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാനാകും. റീച്ചാർജിൽ നല്ലൊരു തുക ലാഭിക്കാൻ ആഗ്രഹിക്കുന്ന ജിയോ ഉപയോക്താക്കൾക്ക് ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച റീച്ചാർജ് ഓപ്ഷനാണ് 3599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ.
English Summary
Reliance Jio, India’s largest telecom company, has added new benefits to its Rs 3599 prepaid plan to celebrate its 10th anniversary. Reliance Jio is offering 120GB extra data and JioTV Pro vouchers with this plan. The main benefits include unlimited calling, 2.5GB data per day, unlimited 5G, and 100 SMS per day with a validity of 365 days.