AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sam Altman: ബാങ്കുകളെ കബളിപ്പിച്ച് എഐ നമ്മുടെ പണം തട്ടിയെടുത്തേക്കാം; മുന്നറിയിപ്പുമായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ

Sam Altman Warns About Risks Of AI: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് നമ്മുടെ പണം തട്ടിയെടുത്തേക്കാമെന്ന് സാം ആൾട്ട്മാൻ. ബാങ്കുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Sam Altman: ബാങ്കുകളെ കബളിപ്പിച്ച് എഐ നമ്മുടെ പണം തട്ടിയെടുത്തേക്കാം; മുന്നറിയിപ്പുമായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ
ആം ആൾട്ട്മാൻImage Credit source: PTI
abdul-basith
Abdul Basith | Published: 24 Jul 2025 13:41 PM

ബാങ്കുകളെ കബളിപ്പിച്ച് എഐ നമ്മുടെ പണം തട്ടിയെടുത്തേക്കാമെന്ന മുന്നറിയിപ്പുമായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ. സാമ്പത്തിക സ്ഥാപനങ്ങൾ എഐ തട്ടിപ്പുകളെ വിലകുറച്ച് കാണുകയാണെന്നും ഇപ്പോൾ തന്നെ അതിനൂതന സുരക്ഷാ സംവിധാനങ്ങൾ മറികടക്കാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന് സാധിക്കുമെന്നും ആൾട്ട്മാൻ പറഞ്ഞു.

ഫെഡറൽ റിസർവ് കോൺഫറൻസിൽ സംസാരിക്കുന്നതിനിടെയാണ് ആൾട്ട്മാൻ്റെ മുന്നറിയിപ്പ്. “ചില സാമ്പത്തിക സ്ഥാപനങ്ങൾ ഇപ്പോഴും വോയിസ്‌പ്രിൻ്റ് വിശ്വാസയോഗ്യമായി പരിഗണിക്കുന്നുണ്ട്. പക്ഷേ, അത് വലിയ അപകടമാണ്. ഇപ്പോൾ ആളുകൾ വ്യാപകമായി ഉപയോഗിക്കുന്ന പല ഓതൻ്റിക്കേഷനുകളെയും ഏകദേശം പൂർണമായിത്തന്നെ എഐ പരാജയപ്പെടുത്തിക്കഴിഞ്ഞു. ഒരുകാലത്ത് വോയിസ്പ്രിൻ്റ് വളരെ കൃത്യതയുള്ള സുരക്ഷാ ടെക്നോളജി ആയിരുന്നു. ഉയർന്ന നെറ്റ്‌വർത്ത് ഉള്ള ക്ലയൻ്റുകളിൽ ഇത് ഉപയോഗിച്ചിരുന്നു. പക്ഷേ, അത് ഇപ്പോൾ കാലഹരണപ്പെട്ടു. എഐ ഉപയോഗിച്ച് ജനറേറ്റ് ചെയ്ത വോയിസ് ക്ലോണുകൾ റിയലസ്റ്റിക്കായി തോന്നും. വളരെ കൃത്യതയോടെ ശബ്ദം അനുകരിക്കാൻ ഇതിന് കഴിയും. വരും വർഷങ്ങളിൽ വിഡിയോ ഡീപ്പ്ഫേക്കും ഇത്ര കൃത്യതയുള്ളതാവാം. ഫേഷ്യൽ റെക്കഗ്നിഷൻ അഡ്വാൻസ്ഡ് ആവുമ്പോൾ ശരിയേത്, എഐ ജനറേറ്റ് ചെയ്ത വിഡിയോ ഏത് എന്ന് മനസ്സിലാക്കാൻ സാധിക്കാതെ വരും.”- ആൾട്ട്മാൻ പറയുന്നു.

നേരത്തെയും എഐയുടെ അപകടങ്ങളെപ്പറ്റി ആൾട്ട്മാൻ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. പലതരത്തിലും എഐ സഹായകരമാണെങ്കിലും ടെക്നോളജി കൊണ്ട് അപകടങ്ങളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എഐയുടെ ഉപയോഗം വളരെ സൂക്ഷിച്ചാവണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.