Skoda Slavia Facelift: ക്ലാസ് വിട്ടൊരു കളിയില്ല, സ്കോഡ സ്ലാവിയ ഫേസ് ലിഫ്റ്റ് ഒക്ടോബറിൽ
Skoda Slavia Facelift: സ്കോഡയുടെ ജനപ്രിയ സെഡാൻ മോഡലാണ് സ്ലാവിയ (Slavia). ഈ വാഹനത്തിന്റെ ഫേസ് ലിഫ്റ്റ് മോഡൽ ഒക്ടോബറിൽ വിപണിയിലെത്തുകയാണ്. വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി, പൂനെയിലെ പ്ലാന്റിൽ പുതിയ സ്ലാവിയയുടെ ഉൽപ്പാദനം സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. 2022-ൽ വിപണിയിലെത്തിയതുമുതൽ ഇന്ത്യയിൽ 80,000-ത്തിലധികം സ്ലാവിയ യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകൾ.

Skoda Slavia
സ്കോഡയുടെ ജനപ്രിയ സെഡാൻ മോഡലാണ് സ്ലാവിയ (Slavia). ഈ വാഹനത്തിന്റെ ഫേസ് ലിഫ്റ്റ് മോഡൽ ഒക്ടോബറിൽ വിപണിയിലെത്തുകയാണ്. വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി, പൂനെയിലെ പ്ലാന്റിൽ പുതിയ സ്ലാവിയയുടെ ഉൽപ്പാദനം സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. 2022 -ൽ വിപണിയിലെത്തിയതുമുതൽ ഇന്ത്യയിൽ 80,000-ത്തിലധികം സ്ലാവിയ യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകൾ. മിഡ്- സൈസ് സെഡാൻ വിഭാഗത്തിൽ 30 ശതമാനം വിപണി വിഹിതവും ഈ മോഡലിന് ഉണ്ട്. ഡിസൈൻ, സാങ്കേതികവിദ്യ, യാത്രാ സുഖം, സുരക്ഷ എന്നിവയിൽ മാറ്റങ്ങളുമായാണ് സ്ലാവിയയുടെ ഫേസ് ലിഫ്റ്റ് പതിപ്പ് എത്തുന്നത്.
സ്റ്റൈലിംഗ് അപ്ഡേറ്റിന്റെ ഭാഗമായി, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളോട് കൂടിയ എൽഇഡി ടെയിൽ- ലാമ്പുകൾ, പുതിയ അലോയ് വീൽ ഡിസൈനുകൾ, ഇലൂമിനേറ്റഡ് ഫ്രണ്ട് ഗ്രിൽ എന്നിവ സ്ലാവിയ ഫേസ് ലിഫ്റ്റിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്റീരിയർ കളർ തീമുകളിലും മാറ്റം സംഭവിച്ചിട്ടുണ്ട്.
Also Read: ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 7 സീറ്ററിന് ഇനി ടർബോ കരുത്ത്
മെക്കാനിക്കൽ വശം നോക്കിയാൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം എൻജിനിൽ തന്നെയാണ്. 1.0-ലിറ്റർ TSI എൻജിനൊപ്പം നൽകിയിരിക്കുന്ന പുതിയ 8- സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ് പുതിയ മോഡലിൽ വരുന്നത്. ഇത് മുൻപുണ്ടായിരുന്ന 6- സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിന് പകരമായി ഉൾപ്പെടുത്തിയാണ്. എന്നാൽ1.5- ലിറ്റർ TSI എൻജിൻ 7- സ്പീഡ് DSG ട്രാൻസ്മിഷനോടൊപ്പം മാറ്റങ്ങളൊന്നുമില്ലാതെ തുടരുകയും ചെയ്യും. ഈ സെഗ്മെന്റിൽ ആദ്യമായി പിൻസീറ്റ് മസാജ് സൗകര്യം, വലുപ്പമേറിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇൻ്റഗ്രേറ്റഡ് എ ഐ (AI) അസിസ്റ്റന്റുള്ള 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പുതിയ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
മുതിർന്നവർക്കും കുട്ടികൾക്കുമുള്ള സുരക്ഷയുടെ കാര്യത്തിൽ സ്ലാവിയ ഗ്ലോബൽ NCAP- ന്റെ ഫൈവ്-സ്റ്റാർ റേറ്റിംഗ് നിലനിർത്തുന്നുണ്ട്. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ആയി നൽകുന്നതിനൊപ്പം 25- ലധികം ആക്ടീവ്, പാസീവ് സുരക്ഷാ സംവിധാനങ്ങളും ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിസിബിലിറ്റി വർദ്ധിപ്പിക്കുന്നതിനും ഡ്രൈവർക്ക് സൗകര്യപ്രദമായ ഉപയോഗവും ഉറപ്പാക്കുന്നതിനായി ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ- സെൻസിംഗ് വൈപ്പറുകൾ, റിയർ ഡിഫോഗർ, ഓട്ടോ-ഡിമ്മിംഗ് IRVM തുടങ്ങിയ സവിശേഷതകളും വാഹനത്തിൽ കൊടുത്തിരിക്കുന്നു.
English Summary
The Slavia is a popular sedan model from Skoda. The facelifted version of the vehicle is set to hit the market in October. Ahead of the launch, Skoda Auto Volkswagen India has commenced production of the new Slavia at its Pune plant.