Tata Aeris: ഇനി മലയിടിഞ്ഞ് വന്നാലും നോ ഇഷ്യൂ! ഏരിസിലും ടാറ്റയുടെ ഞെട്ടിക്കൽ! സേഫ്റ്റി വിട്ട് കളിയില്ല
Tata Aeris Safety Features : പറഞ്ഞുവരുന്നത് ടാറ്റ ഏരിസിനെ കുറിച്ചാണ്. ഈ കോമ്പാക്ട് സെഡാൻ വാഹനത്തിന്റെ സുരക്ഷ എത്രത്തോളം ആണ് എന്ന് വ്യക്തമാക്കുന്ന ഒരു പരീക്ഷണ വീഡിയോ ടാറ്റ പുറത്തുവിട്ടിട്ടുണ്ട്. മൂന്നു മിനിറ്റ് 43 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പലവിധ ടെറയിനുകളിൽ ഉള്ള വാഹനത്തിന്റെ സുരക്ഷ റെസ്പോൺസ് എങ്ങനെയെന്നും അപകട സാഹചര്യത്തെ എങ്ങനെ അതിജീവിക്കുന്നു എന്നും വ്യക്തമാക്കുന്നുണ്ട്.

Tata Aeris Safety Check
സുരക്ഷയുടെ കാര്യത്തിൽ ടാറ്റ മോട്ടോഴ്സിനെ വെല്ലുവിളിക്കാൻ അധികം എതിരാളികൾ ഒന്നും ഇന്ത്യൻ മാർക്കറ്റിൽ ഇല്ല. അതിപ്പോൾ എത്ര ചെറിയ മോഡലാണെങ്കിൽ പോലും. ടാറ്റ എന്നാൽ സേഫ്റ്റി എന്നൊരു ഫീൽ പലർക്കും ഉണ്ട്. അത് കമ്പനിയുടെ പരസ്യങ്ങളിൽ നിന്നോ ക്യാമ്പയിനുകളിൽ നിന്നോ ഉണ്ടായതാണ് എന്ന് പറയുക വയ്യ. പലരുടെയും റിയൽ ലൈഫ് എക്സ്പീരിയൻസ് വഴിയാണ് ടാറ്റ സുരക്ഷയുടെ കാര്യത്തിൽ ഇത്രയും പ്രചാരം നേടിയത്. ടാറ്റ കഴിഞ്ഞദിവസം പുറത്തിറക്കിയ തങ്ങളുടെ ഏറ്റവും പുതിയ സെഡാൻ മോഡലും സേഫ്റ്റിയുടെ കാര്യത്തിൽ ഒട്ടും പിന്നിൽ അല്ല.
ടാറ്റ ഏരിസ് (Tata Aeris)
പറഞ്ഞുവരുന്നത് ടാറ്റ ഏരിസിനെ കുറിച്ചാണ്. ഈ കോമ്പാക്ട് സെഡാൻ വാഹനത്തിന്റെ സുരക്ഷ എത്രത്തോളം ആണ് എന്ന് വ്യക്തമാക്കുന്ന ഒരു പരീക്ഷണ വീഡിയോ ടാറ്റ പുറത്തുവിട്ടിട്ടുണ്ട്. മൂന്നു മിനിറ്റ് 43 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പലവിധ ടെറയിനുകളിൽ ഉള്ള വാഹനത്തിന്റെ സുരക്ഷ റെസ്പോൺസ് എങ്ങനെയെന്നും അപകട സാഹചര്യത്തെ എങ്ങനെ അതിജീവിക്കുന്നു എന്നും വ്യക്തമാക്കുന്നുണ്ട്.
Also Read: പിക്സോ’, നിസാന്റെ കുഞ്ഞൻ ഇവി വിപണിയിലേക്ക്
വെള്ളത്തിലൂടെ
അതും വെള്ളത്തിലൂടെയുള്ള പരീക്ഷണമാണ് കമ്പനി കാണിച്ചിരിക്കുന്നത്. ഏകദേശം ബോണറ്റിനോളം ഉയരത്തിലുള്ള വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക. അത്രയധികം വെള്ളമുണ്ടായിട്ടും യാതൊരുവിധ കുഴപ്പങ്ങളും ഇല്ലാതെ വാഹനം ഓടിച്ച് മുന്നോട്ട് നീങ്ങാൻ സാധിക്കുന്നുണ്ട്. അടുത്തത് തീരെ മോശമായ റോഡുകളിലൂടെയുള്ള വാഹനത്തിന്റെ പെർഫോമൻസ് ആണ് പരീക്ഷണമായി കാണിച്ചിരിക്കുന്നത്. ഒപ്പം ചെരിവുള്ള മലയിലൂടെ വാഹനം ഓടിക്കുന്നതും വീഡിയോയിൽ കാണാം.
മണ്ണും കല്ലും വിഷയമല്ല
ഇതിൽ ഏറ്റവും അവസാനമാണ് ശരിക്കുമുള്ള പരീക്ഷണം വരുന്നത്. നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് ഒരു ടിപ്പർ ലോറിയിൽ നിന്ന് 20 ടണ്ണോളം വരുന്ന മണ്ണും കല്ലും പൊടിയും എല്ലാം ഇടുന്നു. എന്നാൽ കാര്യമായ ഡാമേജുകൾ ഒന്നും വാഹനത്തിന് സംഭവിക്കുന്നില്ല. തുടർന്ന് ഈ മണ്ണും കല്ലുമെല്ലാം നീക്കിയതിനു ശേഷം മുമ്പോട്ട് ഓടിച്ചു നീങ്ങുന്നതാണ് വീഡിയോയിൽ ഉള്ളത്. BNCAP (ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം) അല്ലെങ്കിൽ GNCAP (ഗ്ലോബൽ NCAP) പോലുള്ള സുരക്ഷാ പരിശോധനാ ഏജൻസികൾ ഈ വാഹനത്തിനുള്ള ഔദ്യോഗിക സുരക്ഷാ റേറ്റിംഗ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഉയർന്ന ബോഡി ക്വാളിറ്റിക്കൊപ്പം ആറ് എയർബാഗുകളും ഈ വാഹനത്തിൽ വരുന്നു.
വിലയെത്ര
കഴിഞ്ഞ ദിവസമാണ് ഏരിസ് (Aeris) നെ കമ്പനി പുറത്തിറക്കുന്നത്. 5.29 ലക്ഷം രൂപ എക്സ് ഷോറൂം പ്രാരംഭ വിലയിൽ എത്തുന്ന ഈ കാറിന്റെ ഏറ്റവും ഉയർന്ന വകഭേദത്തിന് 9.74 ലക്ഷം രൂപയാണ് വിലയാണ് വരുന്നത്. മാരുതി സുസുക്കി ഡിസയർ, ഹോണ്ട അമേസ്, ഹ്യുണ്ടായ് ഓറ തുടങ്ങിയ മോഡലുകളാണ് ഏരിസിന്റെ പ്രധാന എതിരാളികൾ.
ടാറ്റ പങ്കുവച്ച ഏരിസിന്റെ സുരക്ഷ സംബന്ധിച്ച വീഡിയോ
English Summary
This is about the Tata Aeris. Tata has released a test video demonstrating the safety of this compact sedan. The video, which is 3 minutes and 43 seconds long, highlights the vehicle’s safety response across various terrains and shows how it withstands accident scenarios.