AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Smartphone Complaints: ഫോൺ കംപ്ലൈയിൻ്റ് ആകുന്നതിന് പിന്നിലെ കാരണം അറിയുമോ?

എല്ലാ കുഴപ്പങ്ങൾക്കും ഒരേ കാരണം ആയിരിക്കില്ല, എങ്കിലും ഒന്നിൽ തുടങ്ങി മറ്റൊന്നിലേക്ക് എത്തുന്നതാണ് സാധാരണ സ്മാർട്ട് ഫോണുകളിൽ സംഭവിക്കുന്നത്

Smartphone Complaints: ഫോൺ കംപ്ലൈയിൻ്റ് ആകുന്നതിന് പിന്നിലെ കാരണം അറിയുമോ?
Smartphone ComplaintsImage Credit source: Getty Images
arun-nair
Arun Nair | Published: 12 Jul 2025 11:16 AM

ഇന്നത്തെ കാലത്ത് സ്മാർട്ട്‌ഫോണുകൾ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞു. ആശയവിനിമയം മുതൽ വിനോദം വരെ, എല്ലാത്തിനും നാം സ്മാർട്ട്‌ഫോണുകളെ ആശ്രയിക്കുന്നു. എന്നാൽ, ഈ ഉപകരണങ്ങൾ പലപ്പോഴും വിവിധ പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ഇതിന് ചില കാരണങ്ങളുമുണ്ട്. ഇതെന്താണെന്ന് നോക്കാം.

1. ബാറ്ററി പെട്ടെന്ന് തീരുന്നു

ഇതൊരു വളരെ സാധാരണമായ പ്രശ്നമാണ് പുതിയ ഫോണാണെങ്കിൽ പോലും, ബാറ്ററി പെട്ടെന്ന് തീർന്നുപോകുന്നത് ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കും.

കാരണം
* പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകൾ.
* തുടർച്ചയായ ഇന്റർനെറ്റ് ഉപയോഗം (4G/5G, Wi-Fi).
* കൂടിയ ബ്രൈറ്റ്നെസ്
* GPS, ബ്ലൂടൂത്ത് പോലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ എപ്പോഴും ഓൺ ആക്കിയിടുന്നത്.
* പഴയ ബാറ്ററി

പരിഹാരം
* ഉപയോഗിക്കാത്ത ആപ്പുകൾ ക്ലോസ് ചെയ്യുക.
* ബ്രൈറ്റ്നെസ് കുറയ്ക്കുക അല്ലെങ്കിൽ ഓട്ടോ ബ്രൈറ്റ്നസ് ഉപയോഗിക്കുക.
* GPS, ബ്ലൂടൂത്ത് എന്നിവ ആവശ്യമുള്ളപ്പോൾ മാത്രം ഓൺ ആക്കുക.
* പവർ സേവിംഗ് മോഡ് ഉപയോഗിക്കാം

2. ഫോൺ ചൂടാകുന്നു

കാരണം
* തുടർച്ചയായി ഗെയിംകളിക്കുകയോ വീഡിയോകൾ കാണുകയോ ചെയ്യുന്നത്.
* ഒരേ സമയം നിരവധി ആപ്പുകൾ പ്രവർത്തിപ്പിക്കുന്നത്.
* ദുർബലമായ നെറ്റ്‌വർക്ക് സിഗ്നൽ ഉള്ളപ്പോൾ ഫോൺ കൂടുതൽ പ്രവർത്തിക്കുന്നത്.
* പഴയതോ കേടായതോ ആയ ബാറ്ററി.
* വൈറസുകൾ അല്ലെങ്കിൽ മാൽവെയറുകൾ.
* ഫോൺ ചാർജ് ചെയ്യുമ്പോൾ ഉപയോഗിക്കുന്നത്.
പരിഹാരം
* ഒരേ സമയം നിരവധി ആപ്പുകൾ പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കാം
* ചാർജ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കരുത്.
* ഫോണിന് വിശ്രമം നൽകുക.
* അനാവശ്യ ഫയലുകളും കാഷെ ഡാറ്റയും നീക്കം ചെയ്യുക.
* വൈറസ് സ്കാൻ ചെയ്യുക.

3. ഫോൺ ഹാങ്ങ് ആകുന്നു

ഫോൺ പ്രതികരിക്കാതിരിക്കുകയോ ആപ്പുകൾ തുറക്കാൻ കൂടുതൽ സമയമെടുക്കുകയോ ചെയ്യുന്നത് സാധാരണ പ്രശ്നമാണ്.

കാരണം
* സ്റ്റോറേജ് ഫുൾ ആയാൽ
* ആപ്പുകൾ അപ്ഡേറ്റ് ചെയ്യാത്തത്.
* റാം (RAM) കുറഞ്ഞാൽ.
* ബാക്ക്ഗ്രൌണ്ട് ആപ്പുകൾ.
* വൈറസുകൾ.

പരിഹാരം
* അനാവശ്യ ഫയലുകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഡിലീറ്റ് ചെയ്യുക അല്ലെങ്കിൽ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുക.
* ആപ്പുകളുടെ കാഷെ ക്ലിയർ ചെയ്യുക.
* ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റ് ചെയ്യുക.
* പശ്ചാത്തല ആപ്പുകൾ ക്ലോസ് ചെയ്യുക.
* ചിലപ്പോൾ ഫോൺ റീസ്റ്റാർട്ട് ചെയ്യുന്നത് പ്രശ്നം പരിഹരിക്കും.
* ഫാക്ടറി റീസെറ്റ് ചെയ്യുന്നത് അവസാന വഴിയായി പരിഗണിക്കാം (ഡാറ്റ ബാക്കപ്പ് ചെയ്യാൻ മറക്കരുത്).

4. നെറ്റ്‌വർക്ക് പ്രശ്നം

കാരണം
* ദുർബലമായ നെറ്റ്‌വർക്ക് കവറേജ്.
* സിം കാർഡ് പ്രശ്നങ്ങൾ.
* ഫോൺ സെറ്റിംഗ്സിലെ പ്രശ്നങ്ങൾ.
* സോഫ്റ്റ്‌വെയർ ബഗ്ഗുകൾ.
* ഹാർഡ്‌വെയർ തകരാറുകൾ (ആന്റിന).
പരിഹാരം
* സിം കാർഡ് ഊരി വീണ്ടും ഇടുക.
* എയർപ്ലെയിൻ മോഡ് ഓൺ ആക്കി ഓഫ് ചെയ്യുക.
* നെറ്റ്‌വർക്ക് സെറ്റിംഗ്സ് റീസെറ്റ് ചെയ്യുക.
* മറ്റൊരു ലൊക്കേഷനിൽ പോയി പരിശോധിക്കുക.
* സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെടുക.

5. സ്ക്രീൻ പ്രശ്നം

കാരണം
* വെള്ളം കയറുന്നത്.
* ഫോൺ താഴെ വീഴുന്നത്.
* നിർമ്മാണ വൈകല്യം.
* സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ.
പരിഹാരം
* സോഫ്റ്റ്‌വെയർ പ്രശ്നങ്ങളാണെങ്കിൽ അപ്ഡേറ്റ് ചെയ്യുന്നത് സഹായിക്കും.
* ഹാർഡ്‌വെയർ പ്രശ്നങ്ങളാണെങ്കിൽ സർവീസ് സെന്ററിൽ കാണിക്കുക.