Japan’s Internet: അമ്പോ, ഇത് കിടുക്കും; ഒരു സെക്കന്‍ഡിനുള്ളില്‍ മുഴുവന്‍ നെറ്റ്ഫ്ലിക്സും ഡൗണ്‍ലോഡ് ചെയ്യാം, ഞെട്ടിച്ച് ജപ്പാന്‍
Japan stuns world with fastest internet: അതിശയിപ്പിക്കുന്ന ഈ വേഗത ഉപയോഗിച്ച് ഒരാൾക്ക് ഒരു സെക്കൻഡിനുള്ളിൽ മുഴുവൻ ഇംഗ്ലീഷ് വിക്കിപീഡിയയും 10000 തവണ ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്
കണ്ടുപിടിത്തങ്ങളുടെ കാര്യത്തില്‍ ജപ്പാന്‍ പണ്ടേ വേറെ ലെവലാണ്. അതിപ്പോള്‍ അതിവേഗ ട്രെയിനുകളുടെ കാര്യത്തിലായാലും, മികച്ച കെട്ടിട നിര്‍മ്മാണത്തിലായാലും ജപ്പാന്‍ ഏറെ മുന്നിലാണ്. ഇപ്പോഴിതാ ജപ്പാന്റെ നേട്ടങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി ചേര്‍ക്കപ്പെടുകയാണ്. ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് സംവിധാനത്തിലൂടെയാണ് ജപ്പാന്‍ ലോകത്തെ ഞെട്ടിച്ചത്. സെക്കൻഡിൽ 1.02 പെറ്റാബിറ്റ്സ് എന്ന അതിശയിപ്പിക്കുന്ന വേഗതയാണ് സവിശേഷത.
അതായത് ഒന്ന് കണ്ണടച്ച് തുറക്കും മുമ്പേ മുഴുവൻ നെറ്റ്ഫ്ലിക്സ് ലൈബ്രറിയും ഡൗൺലോഡ് ചെയ്യാൻ തക്ക വേഗതയുണ്ടെന്ന് ചുരുക്കം. വെബ് ബ്രൗസിങിന്റെയും ഡൗണ്‍ലോഡിങിന്റെയും വേഗത ഇന്ത്യയുടെ ശരാശരി ഇന്റര്‍നെറ്റ് സ്പീഡായ 63.55 എംബിപിഎസിനെക്കാള്‍ 16 മില്യണ്‍ മടങ്ങ് കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ യുഎസിലെ ശരാശരി ഇന്റര്‍നെറ്റ് കണക്ഷനെക്കാള്‍ 3.5 മില്യണ്‍ മടങ്ങ് വേഗതയുമുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സുമിറ്റോമോ ഇലക്ട്രിക്, യൂറോപ്യൻ പാർട്ണർമാർ എന്നിവരുമായി സഹകരിച്ച് ജപ്പാന്‍ എൻഐസിടിയിലെ ഫോട്ടോണിക് നെറ്റ്‌വർക്ക് ലബോറട്ടറി ടീമാണ് സാങ്കേതികവിദ്യയില്‍ ഈ കുതിച്ചുചാട്ടം സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ നെറ്റ്‌വർക്കാണിത്. 19 കോറുകളുള്ള ഒരു പ്രത്യേക ഫൈബർ ഒപ്റ്റിക് കേബിൾ ഉപയോഗിച്ച് ഇത് സെക്കൻഡിൽ 1808 കിലോമീറ്റർ ദൂരത്തേക്ക് ഡാറ്റ അയയ്ക്കുന്നു.
Read Also: Smartphone Complaints: ഫോൺ കംപ്ലൈയിൻ്റ് ആകുന്നതിന് പിന്നിലെ കാരണം അറിയുമോ?
അതിശയിപ്പിക്കുന്ന ഈ വേഗത ഉപയോഗിച്ച് ഒരാൾക്ക് ഒരു സെക്കൻഡിനുള്ളിൽ മുഴുവൻ ഇംഗ്ലീഷ് വിക്കിപീഡിയയും 10000 തവണ ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. ഒരു സെക്കന്‍ഡിനുള്ളില്‍ എണ്ണായിരം വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനുമാകും.