Tourist Bus :  വെള്ളയ്ക്ക് വിട, കളറാകാൻ ടൂറിസ്റ്റ് ബസ്സുകൾ… ആഘോഷം തുടങ്ങി വണ്ടിഭ്രാന്തന്മാർ

Tourist bus color code :അങ്ങനെ കേരളത്തിലെ വാഹന പ്രേമികൾക്ക് സന്തോഷിക്കാൻ മറ്റൊരു വാർത്ത കൂടി കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ടൂറിസ്റ്റ് ബസ്സുകൾക്ക് ഇനി വെള്ള നിറം നിർബന്ധമല്ല എന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ശുപാർശ നൽകിയിരിക്കുകയാണ്. ഈ ശുപാർശ പരിഗണിച്ച് സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം വൈകാതെ ഉണ്ടാകും.

Tourist Bus :  വെള്ളയ്ക്ക് വിട, കളറാകാൻ ടൂറിസ്റ്റ് ബസ്സുകൾ... ആഘോഷം തുടങ്ങി വണ്ടിഭ്രാന്തന്മാർ

Tourist Bus

Published: 

23 Jul 2026 | 06:57 PM

അങ്ങനെ കേരളത്തിലെ വാഹന പ്രേമികൾക്ക് സന്തോഷിക്കാൻ മറ്റൊരു വാർത്ത കൂടി കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ടൂറിസ്റ്റ് ബസ്സുകൾക്ക് ഇനി വെള്ള നിറം നിർബന്ധമല്ല എന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ശുപാർശ നൽകിയിരിക്കുകയാണ്. ഈ ശുപാർശ പരിഗണിച്ച് സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം വൈകാതെ ഉണ്ടാകും. ഏറെ നാളുകളായി ടൂറിസ്റ്റ് ബസ് ഉടമകളും ടൂർ ഓപ്പറേറ്റർമാരും വാഹന പ്രേമികളും വണ്ടി ഭ്രാന്തന്മാരും ഉന്നയിക്കുന്ന ആവശ്യത്തിനാണ് ഇപ്പോൾ അനുകൂല തീരുമാനം വരുന്നത്.

വാഹനത്തിന്റെ നിറവും റോഡ് സുരക്ഷയും തമ്മിൽ ശാസ്ത്രീയമായ യാതൊരുവിധ ബന്ധവുമില്ല എന്നാണ് അതോറിറ്റിയുടെ കണ്ടത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള നിയമം മാറ്റാൻ തീരുമാനമെടുത്തിരിക്കുന്നത്. ഇനി പന്ത് സർക്കാരിന്റെ കോർട്ടിലാണ്. കാരണം സർക്കാർ ആണ് നിയമ ഭേദഗതി വരുത്തേണ്ടത്. ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ തന്നെ ഈ വിഷയത്തിൽ അനുകൂല നിലപാട് ഉണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതിനാൽ അക്കാര്യത്തിൽ മറിച്ച് ഒരു തീരുമാനം ഉണ്ടാകില്ല. 2022ൽ പാലക്കാട് വടക്കഞ്ചേരിയിൽ എറണാകുളത്തു നിന്നും വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് വെള്ള നിറം എന്ന നിബന്ധന വന്നത്. എല്ലാ ടൂറിസ്റ്റ് ബസുകൾക്കും ഏകീകൃതമായി വെള്ള നിറവും വയലറ്റ് വരയും വേണമെന്നായിരുന്നു നിയമം നിഷ്കർഷിച്ചിരുന്നത്.

Also Read: ആരുടെയൊക്കെ ചീട്ട് കീറും… സെഗ്മെൻ്റിൽ പോർമുഖം തുറന്ന് നിസാൻ്റെ പുതിയ എസ്.യു.വി

കേരളത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് വലിയ ആരാധക കൂട്ടമാണ് ഉള്ളത്. ഓരോ ടൂറിസ്റ്റ് ബസ് കമ്പനികളെയും വേറിട്ടു നിർത്തിയിരുന്നത് വാഹനത്തിന്റെ നിറവും ഗ്രാഫിക്സും അതിൽ പതിക്കുന്ന ചിത്രങ്ങളും ഒക്കെയായിരുന്നു. അതിൽ മിക്ക വാഹനങ്ങൾക്കും സെലിബ്രിറ്റി പരിവേഷം വരെ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ വാഹനം കൂടുതൽ ശ്രദ്ധിക്കപ്പെടാനായി നല്ലൊരു തുകയാണ് ഉടമകൾ ചെലവഴിച്ചിരുന്നത്. ഇക്കാര്യത്തിൽ വാഹനങ്ങൾ തമ്മിൽ കിടമത്സരവും നിലനിന്നിരുന്നു. മത്സരം ചില ഘട്ടങ്ങളിൽ അതിരുവിടുന്ന സാഹചര്യം പോലും ഉണ്ടായി. ഗ്രാഫിക്സിന് പുറമേ സെലിബ്രിറ്റികളുടെ ചിത്രങ്ങളും വാഹനത്തിൽ ആലേഖനം ചെയ്യുന്ന രീതിവന്നു. അങ്ങനെയിരിക്കെയാണ് വെള്ളനിറം മാത്രം മതി എന്ന നിയമം നടപ്പിലാക്കുന്നത്.

എന്തായാലും നിലവിലെ നിയമം മാറ്റുന്നതിൽ വാഹന പ്രേമികൾ വലിയ ആവേശത്തിലാണ്. തങ്ങളുടെ ഇഷ്ട വാഹനങ്ങൾ പഴയ രൂപത്തിൽ കാണാനുള്ള തയ്യാറെടുപ്പിലാണ് അവർ. പക്ഷേ പഴയതുപോലെ അമിതമായുള്ള ഗ്രാഫിക്സുകളോ ചിത്രങ്ങളോ പുതിയ നിയമത്തിൽ അനുവദിക്കാൻ സാധ്യതയില്ല. വാഹനങ്ങളിൽ വലിയ ശബ്ദം പുറപ്പെടുവിക്കുന്ന സ്പീക്കറുകളും മറ്റു വെളിച്ച സംവിധാനങ്ങളും നിയന്ത്രിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈയിടെയായി ട്രെൻഡ് ആയ വോക്കൽ എന്ന ശബ്ദസംവിധാനം എത്രയും വേഗം വാഹനങ്ങളിൽ നിന്ന് അഴിച്ചു നീക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.

English Summary

Another piece of news that has delighted vehicle enthusiasts in Kerala emerged recently: the State Transport Authority has recommended that a white color scheme no longer be mandatory for tourist buses. A favorable decision from the government regarding this recommendation is expected soon.

Follow Us
Related Stories
Nissan Tekton : ആരുടെയൊക്കെ ചീട്ട് കീറും… സെഗ്മെൻ്റിൽ പോർമുഖം തുറന്ന് നിസാൻ്റെ പുതിയ എസ്.യു.വി
8.55 ലക്ഷത്തിന്റെ എസ്‌യുവി; പക്ഷേ എത്ര സ്റ്റൈലാക്കിയിട്ടും ജനങ്ങളിലേക്ക് അടുക്കാതെ ബസാൾട്ട്
എർട്ടിഗയുടേയും ഇന്നോവയുടെയും ഇടയിൽപ്പെട്ട് പഞ്ചറായി കൊറിയൻ എംപിവി, ജൂണിലെ വിൽപ്പനയിൽ വമ്പൻ കുറവ്
അ‌മ്പട കുഞ്ഞാപ്പീ! 180 ഗ്രാം ഭാരം, 6.1 മില്ലീമീറ്റർ നീളം; സാംസങ് ഗാലക്സി Z ഫ്ലിപ്പ് 8 ഇന്ത്യയിൽ എത്തി
ഒരേയൊരു കിങ്! 200MP ക്യാമറ, IP48 റേറ്റിങ്; സാംസങ് ഗാലക്സി Z ഫോൾഡ് 8 അ‌ൾട്ര ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഇന്റർനെറ്റ് ഇല്ലാതെ മെസേജ് അ‌യച്ച് ‘പാറ്റകൾ’; ട്രിക്കിന് പിന്നിൽ കഴിഞ്ഞ വർഷം അ‌വതരിപ്പിക്കപ്പെട്ട ആപ്പ്​?
ഗ്രാമിന് 21000? 2027-ൽ സ്വർണം വാങ്ങാൻ സാധിക്കില്ലേ?
ഗ്രീന്‍ ടീ കുടിക്കേണ്ടത് എപ്പോള്‍?
ഒരാൾ വില്ലനാണ്! നിലക്കടയിലോ ബദാമിലോ കൊഴുപ്പ് കൂടുതൽ?
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി