AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jantar Mantat Protest: വെറും രാഷ്ട്രീയ നാടകം! കോൺഗ്രസിനെതിരെ സോനം വാങ് ചുക്കിന്റെ ഭാര്യ; വിദ്യാർത്ഥി പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യരുതെന്ന് പ്രതികരണം

Jantar Mantat Protest: പൊതുജനങ്ങളെ ഇനി ഇത്തരത്തിലുള്ള പ്രകടനങ്ങൾ കാണിച്ചു വിഡ്ഢികളാക്കാൻ സാധിക്കില്ലെന്നും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധം ആത്മാർത്ഥത ഇല്ലാത്തതുമാണെന്നും അവര്‌ പ്രതികരിച്ചു. ഇത് ഉണർന്നിരിക്കുന്ന ഇന്ത്യയാണ് ആത്മാർത്ഥതയില്ലാത്ത രാഷ്ട്രീയക്കാരെ രാജ്യത്തെ യുവാക്കൾ തിരിച്ചറിഞ്ഞു പുറത്താക്കും എന്നും ഗീതാഞ്ജലി പ്രതികരിച്ചു....

Jantar Mantat Protest: വെറും രാഷ്ട്രീയ നാടകം! കോൺഗ്രസിനെതിരെ സോനം വാങ് ചുക്കിന്റെ ഭാര്യ; വിദ്യാർത്ഥി പ്രക്ഷോഭത്തെ ദുരുപയോഗം ചെയ്യരുതെന്ന് പ്രതികരണം
Gitanjali Angmo,sonam WangchukImage Credit source: PTI Photos
Ashli C
Ashli C | Updated On: 23 Jul 2026 | 04:37 PM

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചക്കെതിരായ വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരം അനുഷ്ഠിക്കുന്ന പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുകിന്റെ ജനപ്രിയത രാഷ്ട്രീയ നേട്ടത്തിനു വേണ്ടി കോൺ​ഗ്രസ് ദുരുപയോഗം ചെയ്യുകയാണെന്ന് ഭാര്യ ഗീതാഞ്ജലി ആങ്മോ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധം ആത്മാർത്ഥതയില്ലാത്തതാണെന്നും വിദ്യാർത്ഥികളോട് ശരിക്കും പ്രതിബദ്ധതയുണ്ടായിരുന്നുവെങ്കിൽ നേതാക്കൾ ഡൽഹിയിലെ ജന്തർ മന്ദറിൽ എത്തി സമരക്കാർക്കൊപ്പം അണിചേരണമായിരുന്നുവെന്നും ഗീതാഞ്ജലി വിമർശിച്ചു.

കോൺഗ്രസ് നടത്തുന്ന പ്രതിഷേധം ആത്മാർത്ഥത ഇല്ലാത്തത്…

ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വാങ്ചുക്ക് നിരാഹാര സമരം തുടരുന്ന പശ്ചാത്തലത്തിലാണ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സാമൂഹിക സംരംഭകയും വിദ്യാഭ്യാസ വിദഗ്ധ കൂടിയുമായ ഗീതാഞ്ജലി തന്റെ നിലപാട് തുറന്നടിച്ചത്. പൊതുജനങ്ങളെ ഇനി ഇത്തരത്തിലുള്ള പ്രകടനങ്ങൾ കാണിച്ചു വിഡ്ഢികളാക്കാൻ സാധിക്കില്ലെന്നും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധം ആത്മാർത്ഥത ഇല്ലാത്തതുമാണെന്നും അവര്‌ പ്രതികരിച്ചു. ഇത് ഉണർന്നിരിക്കുന്ന ഇന്ത്യയാണ് ആത്മാർത്ഥതയില്ലാത്ത രാഷ്ട്രീയക്കാരെ രാജ്യത്തെ യുവാക്കൾ തിരിച്ചറിഞ്ഞു പുറത്താക്കും എന്നും ഗീതാഞ്ജലി പ്രതികരിച്ചു.

ALSO READ:നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ

അധ്യാപിക എന്ന നിലയിൽ ഏറെ വിഷമമുണ്ട്…

കൂടാതെ വിദ്യാർഥികളുടെ സമാധാനപരമായ ജന്തർ മന്ദർ പ്രതിഷേധത്തെ തെളിവുകൾ ഇല്ലാതെ ഡൽഹിയിലെ മറ്റ് ആക്രമ സംഭവങ്ങളുമായി ബന്ധിപ്പിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ഒരു അധ്യാപിക എന്ന നിലയിൽ വിദ്യാർത്ഥികളുടെ ചിത്രം തെറ്റായ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് കാണുമ്പോൾ തനിക്ക് ഏറെ വിഷമമുണ്ട് ഡൽഹിയിൽ മറ്റ് എവിടെയെങ്കിലും നടക്കുന്ന ആക്രമണവുമായി ഈ സമാധാനമായി പോരാട്ടത്തെ ബന്ധിപ്പിച്ച് പ്രചാരണം നടത്തരുതെന്നും അവർ പറഞ്ഞു.

അതേസമയം ജൂലൈ 21നാണ് വിദ്യാർത്ഥികളുടെ പാർലമെന്റ് മാർച്ചിനിടയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയുടെ സെവൻ ലോക്ക് കല്യാൺ മാർഗിലെ വസതിക്ക് മുമ്പിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗീതാഞ്ജലി കോൺഗ്രസിനെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ENGLISH SUMMARY

Geetanjali Angmo, wife of environmental education activist Sonam Wangchuk, who is on a hunger strike in support of the student protest against the NEET UG question paper leak, has accused the Congress of misusing her popularity for political gain. Geetanjali criticized the Congress’s protest in front of Prime Minister Narendra Modi’s residence as insincere and said that if the leaders were truly committed to the students, they should have reached Jantar Mantar in Delhi and joined the protesters.

 

Follow Us