Toyota Fortuner Facelift: ലെറ്റ്സ് വെയിറ്റ്, കിടിലൻ അപ്ഡേറ്റുമായി ഫോർച്യൂണർ എത്തും! അടുത്ത മാസം
Toyota Fortuner Facelift Coming: ടൊയോട്ടയുടെ ഏറ്റവും ജനപ്രിയമായ വാഹന മോഡലുകളിൽ ഒന്നാണ് ഫോർച്യൂണർ. ഒരു ശരാശരി വാഹന പ്രേമിയുടെ പോലും മനസ്സിലുള്ള സ്വപ്ന മോഡലാണിത്. ഈ വാഹനത്തിന്റെ അടുത്ത ഫേസ് ലിഫ്റ്റിനെ ടെയോട്ട അവതരിപ്പിമെന്ന റിപ്പോർട്ട് വന്നത് മുതൽ വാഹന പ്രേമികൾ വലിയ കാത്തിരിപ്പിലാണ്. എന്തായാലും ആ കാത്തിരിപ്പിന് ഒടുവിൽ അവസാനമാവുകയാണ് ടൊയോട്ടയുടെ അടുത്ത തലമുറ ഫോർച്യൂണർ..

Toyota Fortuner
ടൊയോട്ടയുടെ ഏറ്റവും ജനപ്രിയമായ വാഹന മോഡലുകളിൽ ഒന്നാണ് ഫോർച്യൂണർ. ഒരു ശരാശരി വാഹന പ്രേമിയുടെ പോലും മനസ്സിലുള്ള സ്വപ്ന മോഡലാണിത്. ഈ വാഹനത്തിന്റെ അടുത്ത ഫേസ് ലിഫ്റ്റിനെ ടെയോട്ട അവതരിപ്പിമെന്ന റിപ്പോർട്ട് വന്നത് മുതൽ വാഹന പ്രേമികൾ വലിയ കാത്തിരിപ്പിലാണ്. എന്തായാലും ആ കാത്തിരിപ്പിന് ഒടുവിൽ അവസാനമാവുകയാണ് ടൊയോട്ടയുടെ അടുത്ത തലമുറ ഫോർച്യൂണർ 2026 ഡിസംബർ 1- ന് ആഗോളതലത്തിൽ അവതരിപ്പിക്കും. കാർ മാഗ് എന്ന പ്രസിദ്ധീകരണത്തിലെ റിപ്പോർട്ട് പ്രകാരം ടൊയോട്ട സൗത്ത് ആഫ്രിക്കയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
എന്നാണ് ഈ വാഹനം ഇന്ത്യയിലേക്ക് എത്തുന്നത് എന്ന സംശയമാകും അടുത്തത്. ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും 2027 ൽ ഈ വാഹനം ഇന്ത്യയിൽ എത്തുമെന്നാണ് കരുതുന്നത്. പുതിയ ഫോർച്യൂണർ ടെസ്റ്റ് ഡ്രൈവ് നടത്തുന്ന സ്പൈ ഷോട്ടുകൾ ഇതിനകം തന്നെ പലകുറി പുറത്ത് വന്നിട്ടുണ്ട്. ഈ ചിത്രങ്ങൾ പുതിയ മോഡൽ വാഹനത്തിന്റെ രൂപകൽപ്പനയെക്കുറിച്ചുള്ള സൂചനകൾ നൽകുന്നുണ്ട്. ചിത്രങ്ങൾ പരിശോധിക്കുമ്പോൾ, ഈ എസ്യുവി അതിന്റെ നിലവിലുള്ള ഐ എം വി (IMV) ലാഡർ- ഫ്രെയിം പ്ലാറ്റ്ഫോമും അടിസ്ഥാന ബോഡി ഘടനയും തന്നെ നിലനിർത്തുമെന്ന് ഏകദേശം ഉറപ്പാണ്.
Also Read: പ്രീമിയം ലുക്ക്! ആരുമൊന്ന് നോക്കിപ്പോകും, ബൊലെറോ ബോൾഡ് എഡിഷൻ എത്തി
അതേസമയം, വാഹനത്തിന്റെ പുറംകാഴ്ചയിൽ പുതുമ കൊണ്ടുവരുന്നതിനായി ബോഡി പാനലുകളിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്നും വാഹന ലോകത്ത് സംസാരമുണ്ട്. എന്നാൽ വാഹനത്തിന്റെ നിലവിള്ള ആകെയുള്ള തലയെടുപ്പുള്ള രൂപഘടനയിൽ കാര്യമായ മാറ്റമുണ്ടാകില്ല. ഏറ്റവും പുതിയ ഹിലക്സ് (Hilux) മോഡലിലും ഇതേ രീതിയാണ് പിന്തുടരുന്നത്. വാഹനത്തിന്റെ അടിസ്ഥാന ഡിസൈനിൽ വലിയ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ, ഇന്റീരിയറിലും എക്സ്റ്റീരിയറിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
വാഹനത്തിന്റെ മുൻഭാഗത്ത് എടുത്തുനിൽക്കുന്ന രൂപത്തിലുള്ള ഗ്രില്ല്, നേർത്ത ലൈനോട് കൂടിയ ലൈറ്റുകൾ, ഉയരമുള്ള ബോണറ്റ്, വ്യക്തമായി കാണാവുന്ന വീൽ ആർച്ചുകൾ, സൈഡ് സ്റ്റെപ്പുകൾ എന്നിവ ചിത്രങ്ങളിൽ കാണാം. പിൻഭാഗത്ത്, റീ ഡീസേൻ ചെയ്ത ടെയിൽഗേറ്റും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന എൽഇഡി ലൈറ്റ് ബാറും പുതിയ മോഡലിൽ പ്രതീക്ഷിക്കാം. കൂടാതെ ടെയിൽ- ലാമ്പുകളുടെ രൂപകൽപ്പനയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നാണ് സ്പൈ ഷോട്ടുകൾ വ്യക്തമാക്കുന്നത്.
English Summary
The Fortuner is one of Toyota’s most popular vehicle models; for many automotive enthusiasts, it is a dream vehicle. Ever since reports emerged that Toyota was preparing a facelift for the model, fans have been eagerly awaiting its arrival. Now, that wait is finally coming to an end: the next-generation Toyota Fortuner is set to make its global debut on December 1, 2026.