Innova Hycross 2026: കിടലൻ മൈലേജ്, 20 ലക്ഷത്തിൽ താഴെ വില, തരംഗം തീർക്കുമോ ഇന്നോവ ഹൈക്രോസ് ഫ്ലക്സ് – ഹൈബ്രിഡ്
Toyota Innova Hycross 2026 Flex-Fuel : ഇന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള മൾട്ടിപർപ്പസ് വാഹനമാണ് ഇന്നോവ സീരീസിൽ ഉള്ളത്. ഇപ്പോഴിതാ ഹൈക്കോസിന്റെ പുതിയ ഫെയ്സ് ലിഫ്റ്റിലൂടെ ഞെട്ടിച്ചിരിക്കുകയാണ് ടൊയോട്ട. ഫ്ലെക്സ്-ഫ്യൂവൽ സ്ട്രോംഗ്-ഹൈബ്രിഡ് ശ്രേണിയിൽ G-SLF, GX, VX, ZX എന്നീ വകഭേദങ്ങളാണ് വരുന്നത്. ഹൈബ്രിഡ് മോഡലുകളുടെ എക്സ്-ഷോറൂം വില 19.99 ലക്ഷം രൂപ മുതൽ 31.99 ലക്ഷം രൂപ വരെയാണ് വരുന്നത്.

Innova Hycross Flex Fuel Model
ടൊയോട്ടയുടെ ഇന്നോവ എന്ന വാഹനത്തോട് ഇന്ത്യക്കാർക്കുള്ള പ്രത്യേക താൽപര്യം വർഷങ്ങളായി തുടരുന്നതാണ്. ആദ്യ മോഡലിൽ നിന്ന് ക്രിസ്റ്റയിലേക്കും ക്രിസ്റ്റയിൽ നിന്ന് ഹൈക്രോസിലേക്കും അപ്ഡേറ്റുകൾ വന്നപ്പോഴും ആ ഇഷ്ടത്തിൽ കാര്യമായ വ്യത്യാസം ഒന്നും വന്നില്ല. ഇന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള മൾട്ടിപർപ്പസ് വാഹനമാണ് ഇന്നോവ സീരീസിൽ ഉള്ളത്. ഇപ്പോഴിതാ ഹൈക്കോസിന്റെ പുതിയ ഫെയ്സ് ലിഫ്റ്റിലൂടെ ഞെട്ടിച്ചിരിക്കുകയാണ് ടൊയോട്ട. ഫ്ലെക്സ്-ഫ്യൂവൽ സ്ട്രോംഗ്-ഹൈബ്രിഡ് ശ്രേണിയിൽ G-SLF, GX, VX, ZX എന്നീ വകഭേദങ്ങളാണ് വരുന്നത്. ഹൈബ്രിഡ് മോഡലുകളുടെ എക്സ്-ഷോറൂം വില 19.99 ലക്ഷം രൂപ മുതൽ 31.99 ലക്ഷം രൂപ വരെയാണ് വരുന്നത്.
ഇന്നോവ ഹൈക്രോസ് ഫേസ്‌ലിഫ്റ്റ് പവർട്രെയിൻ
പെട്രോൾ, ഹൈബ്രിഡ് വേരിയന്റുകളിലുള്ള ഇന്നോവ ഹൈക്രോസ് ഫേസ്‌ലിഫ്റ്റിൽ 2.0 ലിറ്റർ, ഫോർ-സിലിണ്ടർ എൻജിനാണ് കൊടുത്തിരിക്കുന്നത്. ഇതിലെ പെട്രോൾ GX പതിപ്പ് 6,600 rpm-ൽ 127 kW (ഏകദേശം 170 bhp) കരുത്തും, 4,400-4,600 rpm-ൽ 206 Nm ടോർക്കും പ്രദാനം ചെയ്യും. സീക്വൻഷ്യൽ ഷിഫ്റ്റ് സൗകര്യമുള്ള ‘ഡയറക്ട് ഷിഫ്റ്റ് സിവിടി’ ട്രാൻസ്മിഷനാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. ‘സ്ട്രോങ്-ഹൈബ്രിഡ്’ സംവിധാനം പരമാവധി 147 kW (ഏകദേശം 197 bhp) കരുത്താണ് നൽകുന്നത്.
Also Read: ഇഗ്നിസ് തിരികെയെത്തുന്നു! ഇലക്ട്രിക് മോഡലായി
വൻ മൈലേജ്
ഈ ഹൈബ്രിഡ് പവർട്രെയിനിന്റെ ഭാഗമായ എൻജിൻ 188 Nm ടോർക്കും, ഇലക്ട്രിക് മോട്ടോർ 206 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. സീക്വൻഷ്യൽ ഷിഫ്റ്റ് സൗകര്യമുള്ള ‘ഇ-ഡ്രൈവ്’ (e-Drive) ട്രാൻസ്മിഷനും 56-സെൽ ലിഥിയം-അയോൺ ബാറ്ററിയുമാണ് ഹൈബ്രിഡ് സംവിധാനത്തിൽ വരുന്നത്. ഏറ്റവും വലിയ പ്രത്യേകത E20 മുതൽ E85 വരെയുള്ള എത്തനോൾ-പെട്രോൾ മിശ്രിതങ്ങൾ ഉപയോഗിക്കാനും ഈ പവർട്രെയിൻ സംവിധാനത്തിന് കഴിയും. ഹൈബ്രിഡ് സംവിധാനത്തിൽ വരുന്ന വാഹനത്തിന് 22.58 kmpl ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ സെഗ്മെൻ്റലെ ഏറ്റവും ഉയർന്ന മൈലേജ് ആണിത്.
ഹൈക്രോസ് ഫേസ്‌ലിഫ്റ്റിന്റെ ഡിസൈനിൽ സ്റ്റൈലിംഗിൽ ഭൂരിഭാഗം മാറ്റങ്ങളും വാഹനത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമാണ്. മുൻവശത്ത്, ടൊയോട്ട ടൈസറിലേതിന് സമാനമായ DRL സിഗ്നേച്ചറുകളോട് കൂടിയ പുതിയ LED പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ കൊടുത്തിരിക്കുന്നു. ടൊയോട്ട ഹൈലക്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട, ഡയമണ്ട് ആകൃതിയിലുള്ള എയർ ഇൻലെറ്റുകളോട് കൂടിയ ഗ്രില്ലും ക്രമീകരിച്ചിട്ടുണ്ട്. ക്യാബിനിൽ ഇപ്പോൾ വലുപ്പമേറിയ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ സിസ്റ്റമാണ് കൊടുത്തിരിക്കുന്നത്.
English Summary
Toyota has now surprised everyone with a new facelift for the Hycross. The flex-fuel strong-hybrid lineup is available in G-SLF, GX, VX, and ZX variants. The ex-showroom prices for these hybrid models range from 19.99 lakh to 31.99 lakh.